Tuesday, November 26, 2013

കാളയും പോത്തും....പിന്നെ ഐസ്ക്രീമുംആലപ്പുഴയിലാവും നല്ല കാളകളുണ്ടാവുക എന്നുള്ള പൊതുജനാഭിപ്രായം മാനിച്ചാണ് പാപ്പൂട്ടി അങ്ങോട്ടു പുറപ്പെട്ടത്. അതിനിടെ വണ്ടി അടൂരെത്തിയപ്പോൾ ആണ് അറിയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയ വിവരം.

ബസ് സ്റ്റാന്ഡിലെ കടകൾക്കിടയിൽ ഒരു ബോർഡ്.

കാള - പോത്ത് - ഐസ്ക്രീം

ഹോ.. എത്ര പെട്ടെന്നാണ് നമ്മുടെ ആഗ്രഹങ്ങളിലേയ്ക്ക് ആലിപ്പഴങ്ങൾ വന്ന് ഇതു പോലെ വീഴുന്നത്! കുറച്ചു മുന്പ് ഒരു ഐസ്ക്രീം കഴിച്ചാലോ എന്നു വിചാരിച്ചതേയുള്ളു.ഇതാ അത് പാരച്യൂട്ടിൽ ഇറങ്ങിയതു പോലെ മുമ്പിൽ വന്നു ചാടിയിരിക്കുന്നു.

എന്നാ വേണ്ടേ? (ചോദിച്ചത്, കടയിലെ വെട്ടാൻ കൊണ്ടുവന്ന പോത്ത് മനുഷ്യനായതു പോലെ ഒരു രൂപം)

പാപ്പൂട്ടി,പറഞ്ഞു.

കാളേം പോത്തും വേണം......അല്ലേ.. വേണ്ട. രണ്ടു കാള മതി.(കാളേം പോത്തിനേങ്കൂടെ ഒരുമിച്ചിട്ടാ പോത്ത് വെയ്റ്റ് മുഴുവൻ കാളേടെ കഴുത്തേലേയ്ക്ക് വയ്ക്കുമെന്നാ ജോയിച്ചേട്ടൻ പറഞ്ഞേക്കണേ!) അതിനുമുമ്പ് ഒരു ഐസ്ക്രീം പോന്നോട്ടെ. അല്ല ജോയിച്ചേട്ടന് ഈ കടേടെ കാര്യം അറിയാമ്മേലന്നാ തോന്നണേ. പുള്ളി പറഞ്ഞെ ആലപ്പുഴേലേ കിട്ടുവൊള്ളൂന്നാ....... ഇതെന്നാ ചേട്ടായീ പുതിയകട വല്ലോവാണോ? 

അഞ്ചാറു വർഷായി - വെട്ടുപോത്ത് പറഞ്ഞു.

ന്നിട്ടെന്നാ.. പുള്ളി അറിയാഞ്ഞെ?

അതിപ്പം ഞാനെങ്ങനെയാ പറയുന്നെ? പുള്ളിയോടന്നെ ചോയീര് - വെട്ടുപോത്തിന്റെ കണ്ണുകൾ ചുവന്നു.
അല്ല... ഞാൻ ചോയിക്കണൊണ്ട് - പാപ്പൂട്ടി പറഞ്ഞു.

ഗ്രേവി വേണോ? 

(ഇതെന്താ കാളേം പോത്തും ഗ്രേവി കഴിക്കുമോ? പാപ്പൂട്ടിക്ക് സംശയം) അവൻ പറഞ്ഞു.

ഏയ് ... വേണ്ട.. വേണ്ട. (പുല്ലും പിണ്ണാക്കുമൊക്കെ ഇഷ്ടം പോലെ കെടക്കുമ്പോ ഗ്രേവിയോ?)

പാർസലാണോ?

അല്ല.നടന്നാ പോണെ. (കാളേ പാർസലാക്കിയാ ചൊമക്കാനാരാ?)അല്ല. ചേട്ടായി കാശെത്രയാന്ന് പറഞ്ഞില്ലല്ലോ?
വെട്ടുപോത്ത് ഒരുനിമിഷം കണ്ണു മേലോട്ടാക്കി കണക്കു കൂട്ടി.

കാളയ്ക്ക് നൂറ്റമ്പതും നൂറ്റമ്പതും മുന്നൂറ്. ഐസ്ക്രീം എമ്പത്. ടോട്ടൽ മുന്നൂറ്റെൺപത്.

ശരിക്കും ഒരു കാളയ്ക്ക് നൂറ്റമ്പതേ ഉള്ളോ? (  ഈശോയേ... ജോയിച്ചേട്ടമ്പറഞ്ഞേ പന്ത്രണ്ടും പതിനഞ്ചുമൊക്കെ ആയിരം ആവൂന്നാണല്ലോ! ഇതു നല്ല ലാഭാണല്ലോ!)

ആ... അത്രോള്ളു.

ആ എടുത്തോ. ....ഒരു മിനിട്ടേ....... ഒന്നു ജോയിച്ചേട്ടനേ വിളിച്ചോട്ടേ.

പാപ്പൂട്ടി കടേന്ന് അല്പം മാറി, പതിഞ്ഞ ശബ്ദത്തിൽ ജോയിച്ചേട്ടനെ വിളിച്ചു.

അതേ... ജോയിച്ചേട്ടാ. ഇവിടെ കാള ഭയങ്കര ലാഭാ.. കേട്ടോ? ജോയിച്ചേട്ടൻ പറഞ്ഞെ... അവടെയൊക്കെ പതിനായിരോം പതിനയ്യായിരോമൊക്കെ ആവൂന്നല്ലേ? മ്മടെ രണ്ടൂന്ന് പിള്ളാര് കൂടെയൊണ്ടാർന്നേ ഞാനൊരു പത്ത് കാളേമ്മാരെ വാങ്ങിച്ചാരുന്നേനെ.ഇത്രേം വെല കൊറച്ചിപ്പം വേറേ എവടെക്കിട്ടാനോ?

ജോയിച്ചേട്ടൻ : എടാ.. പോത്തേ നൂറ്റമ്പതിനൊക്കെ എവടെയാടാ കാളേക്കിട്ടുന്നെ?. വല്ല...പതിനയ്യായിരോ  മറ്റോ ആയിരിക്കും. അതേയ്... കോഡായിരിക്കും!

പാപ്പൂട്ടി : ജോയിച്ചേട്ടാ.... ഒരുമിനിട്ടേ.... (ഫോണിന്റെ മുഖം അടച്ചു പിടിച്ചു. എന്നിട്ട് വെട്ടുപോത്തിനെ നോക്കിയിട്ട്) ശരിക്കും നൂറ്റമ്പതല്ലേ ഒള്ളു? പതിനയ്യായിരത്തിന്റെ കോഡൊന്നുവല്ലല്ലോ?

വെട്ടുപോത്ത്: താനെന്താ ആളെക്കളിയാക്കുവാ?

പാപ്പൂട്ടി : (തല ചൊറിഞ്ഞ്)  അല്ല... ഞാനേ...ജോയിച്ചേട്ടനോടൊന്നു പറയുവാരുന്നു, ഇവിടെന്ന് നല്ല ലാഭാണെന്നേ.... കാളയ്ക്കേ!(ബഞ്ചിൽ ഇരിക്കുന്നു)

വെട്ടുപോത്ത്: വേറേ വല്ലോമ്മേണോ?

പാപ്പൂട്ടി: കയറു കയ്യിലൊണ്ട്. പിന്നെ വല്ലോം കുടിക്കണോങ്കി...... അതിപ്പം ഞാൻ വല്ല  തോട്ടീന്നും കുടിപ്പിച്ചോളാം.

വെട്ടു പോത്ത് എണീറ്റു. മുണ്ട് മടക്കിക്കുത്തി. ഉടുപ്പിന്റെ കൈകള് മേലോട്ട് തെറുത്തു.

അതേയ്... ഒന്നെണീറ്റേ.....ആ സഞ്ചീം എടുത്തേ...

അതേയ് ചേട്ടായീ.......

ആരെടാ നിന്റെ ചേട്ടായി? ആരെടാ..? (അയാൾ മുന്നോട്ട് കത്തിക്കയറി!) എവുടുന്നാ നിന്നെ ഇങ്ങോട്ടു കെട്ടിയെടുത്തത്? 

ചക്കിട്ടപാറേന്നാ......

ഏത് ചക്കയിട്ട പാറേന്നായലും മാങ്ങായിട്ട പാറേന്നായാലും സ്ഥലം കാലിയാക്ക്. രാവിലേന്നേ അങ്ങു പാറേന്നും കാട്ടീന്നുമൊക്കെ എറങ്ങിക്കോളും നമ്മളെ മെനക്കെടുത്താൻ....പോടാ.....ഒള്ള  നേരത്ത് വീടു പറ്റ്. ജോയിച്ചേട്ടൻ കാത്തുനിയ്ക്കണൊണ്ടാവും.

പാപ്പൂട്ടി ഉടലോടെ സ്വർഗ്ഗം പൂകി.Monday, November 11, 2013

വീട് നിശ്ശബ്ദമാണിപ്പോള്‍


ഇടതുവശത്തെ അരളിയുടെ മഞ്ഞച്ചിരി ആത്മാര്‍ത്ഥതയുടേതായിരുന്നില്ല‍
ഓരോ കുണുങ്ങിച്ചിരിയിലും അവള്‍ വേരുകള്‍ ഇടയിലേക്കാഴ്ത്തി, മതിലിനു ബലക്ഷയം വരുത്തുന്നെന്നായിരുന്നു അച്ഛന്‍റെ പരാതി.

അതിനാല്‍ അതങ്ങു വെട്ടി. 

വലതുവശത്തെ മാവിന്‍റെ, മുറ്റത്തേയ്ക്കും മട്ടുപ്പാവിലേയ്ക്കുമുള്ള കൊമ്പുകളും വെട്ടി.
ഇത്രയും പടര്‍ന്നു പന്തലിച്ച മാവില്‍ നിന്ന്, വര്‍ഷത്തില്‍ കിട്ടുന്നത് നാലോ അഞ്ചോ മാങ്ങ!
ഇനിയിപ്പോള്‍ കള്ളന്മാര്‍ക്ക് അത്ര പെട്ടെന്ന് മുകളിലേയ്ക്ക് പിടിച്ചു കയറാനൊന്നും പറ്റില്ല.
മഴ വരുമ്പോള്‍ ചില്ലകളില്‍ തട്ടി പുരപ്പുറത്തേയ്ക്ക് വെള്ളം തെറിച്ച്, പായല്‍ പിടിക്കുകയുമില്ല.
വീടിന്‌ ചായമടിക്കാനൊക്കെ ഇപ്പോള്‍ എന്താ ചെലവ്‌ ! ഒരു ലക്ഷത്തിലധികമായി.

ഇപ്പോള്‍ വഴിയില്‍ നിന്നു നോക്കിയാല്‍ എന്താ ഒരു എടുപ്പ്!

അടുക്കളഭാഗത്തെ മഹാഗണി, ഏതു നേരവും ഇലകള്‍ കൊഴിച്ച് മുറ്റവും മട്ടുപ്പാവും വൃത്തികേടാക്കുന്നതിനാല്‍, നമ്മുടെ നേരേ നീണ്ട രണ്ടു കൂറ്റന്‍ കൈകളങ്ങ് വെട്ടി.

മാവിനോടു ചേര്‍ന്നു നിന്ന ആ ചെറിയ ഇല്ലിക്കൂട്ടവും പരിസരവും ആകെ കാടുപിടിച്ചു കിടന്നിരുന്നു.
അതിലാണെങ്കില്‍ നിറയെ‍ പക്ഷികളും. ഏതു നേരവും കലപില. സ്വൈര്യം തരില്ല. രാവിലെ തന്നെ തുടങ്ങും. വീടിന്‍റെ തെക്കുകിഴക്കുള്ള പുളിമരത്തിന്‍റെ ചോടു മുഴുവന്‍ പക്ഷിക്കാട്ടമാണ്‌ പുളി പഴുത്തു തുടങ്ങിയാല്‍ പിന്നെ പറയേം വേണ്ട. അവിടെ, കുറെ എലിവിഷം തേങ്ങാപ്പീരയും പഞ്ചാരയും ചേര്‍ത്തങ്ങു വിതറി. എത്ര പെട്ടെന്നാ ബഹളങ്ങളൊക്കെ ഒതുങ്ങിയത്!‌ 

പിന്നാമ്പുറത്തെ വള്ളിനാരങ്ങകള്‍ മതിലും ഭിത്തിയും മൂടി പടര്‍ന്നു നില്‍ക്കുന്നു. അത് പഴങ്ങളായാല്‍
പിന്നെ പറയേണ്ട. ദിവസം മൂന്നും നാലും നേരം അയല്‍‌വക്കത്തെ വികൃതിക്കുട്ടികള്‍‌ക്കെല്ലാം അത് മുറിച്ച് പഞ്ചാരയിട്ട് കൊടുക്കണം. ഏതു നേരവും മുത്തശ്ശീ പാഷമ്പ്രൂട്ട്...പാഷമ്പ്രൂട്ട് എന്നും പറഞ്ഞ് അമ്മയുടെ പിന്നാലെ. പിന്നെ പകല്‍ മുഴുവന്‍  അതിനടിയില്‍ പതുങ്ങി രാത്രി ആക്രമണങ്ങള്‍ക്ക് തന്ത്രങ്ങള്‍  മെനയാന്‍ കൊതുകുകള്‍ അവിടം ഉപയോഗപ്പെടുത്തിയേക്കുമോ എന്നൊരു ഭീതിയും. എത്രയും കാടു കുറച്ചാല്‍ അത്രയും നല്ലത്. ഒരു കാടു വെട്ടിത്തെളിക്കുന്ന വിഷമമൊന്നുമില്ലല്ലോ. താഴെ നിന്നു വളര്‍ന്നു കയറിയ രണ്ടു മൂന്നു തണ്ടുകള്‍ മുറിച്ചാല്‍ മതിയല്ലോ. വാടിയുണങ്ങിക്കഴിഞ്ഞാല്‍ വലിച്ചു പറിച്ചു കളയാന്‍ എന്തെളുപ്പം. ഇപ്പോള്‍ കുട്ടികളുടെ വരവും നിലച്ചു.

ഇപ്പോള്‍, ആകെപ്പാടെ ഒരു പ്രകാശം. എല്ലായിടത്തും ഒരു വൃത്തിയും. നല്ല സ്പിക് ആന്‍റ് സ്പാന്‍.

അരളിയും, മാവും, മഹാഗണിയും, ഇല്ലിക്കൂട്ടത്തിലെ കാടകളെ പേടിപ്പിക്കാനിറങ്ങുന്ന ഓലേഞ്ഞാലിയും, വാഴക്കൈകളിലേയ്ക്ക് പറന്നിറങ്ങുന്ന കാക്കക്കൂട്ടവും, രാത്രിഞ്ചരന്മാരായിരുന്ന വവ്വാലുകളും, രാവിലെ എന്നും നടക്കാനിറങ്ങുന്ന ഉപ്പനുമൊക്കെ അമ്മയുടേതായിരുന്നു. അമ്മ അവരോടൊക്കെ എന്തൊക്കെയോ പറയാറുണ്ടായിരുന്നു. അതു കേട്ടു പോകുന്ന വവ്വാലുകള്‍ രാത്രിയില്‍ എവിടെ നിന്നൊക്കെയോ മോഷ്ടിച്ചെടുത്ത ഈന്തങ്ങകള്‍ അമ്മയ്ക്കും പങ്കുവച്ചു. പഴുത്ത പുറം മുഴുവന്‍ അവര്‍ക്കു വേണമെന്ന ഒരു നിബന്ധന മാത്രം. 
പുറമൊക്കെ തിന്നു തീര്‍ത്ത് ബാക്കി വരുന്ന വെള്ളക്കുരുമാത്രം അടുക്കളയുടെ ഓരം ചേര്‍ത്ത് ഇട്ടുകൊടുക്കും, അമ്മയ്ക്ക് കൊഴക്കട്ടയുണ്ടാക്കാന്‍.

അമ്മ പോയതോടെ കുറേക്കാലം വവ്വാലുകളും കാക്കകളുമൊക്കെ അന്വേഷിച്ചു വന്നു. പിന്നെ അവര്‍ എവിടേയ്ക്കോ പോയി. എന്നാലും, വിശ്വാസം വരാതെ ചിലരൊക്കെ വാഴക്കൈയിലും, മാവിന്‍‌കൊമ്പത്തുമൊക്കെ, വല്ലപ്പോഴും വന്നിരുന്നു ചെരിഞ്ഞു നോക്കാറുണ്ട്. ഇപ്പോള്‍ അതിഥികളായും ആരുമില്ല. വീടും ഉറങ്ങിയതു പോലെ.

ഇനിയിപ്പോള്‍, വീടു പൂട്ടിപ്പോകുമ്പോള്‍ ആധികളൊന്നുമില്ല. തിരിച്ചുവരുമ്പോള്‍ വല്യ പ്രശ്നങ്ങളുമില്ല.

റെവ. ജൊസിയ ഹെൻസൻ

ഇപ്പോൾ, വീണ്ടും എന്നെ Uncle Tom's Cabin വായിക്കാൻ പ്രേരിപ്പിക്കുന്നത് ഈ മനുഷ്യനാണ്. രണ്ടേകാൽ നൂറ്റാണ്ടു മുമ്പ് ജനിച്ച
റെവ. ജൊസിയ ഹെൻസൻ (Rev. Josiah Henson). തണുപ്പു നേരിടാൻ വേണ്ടത്ര കരുതൽസാമഗ്രികളൊന്നുമില്ലാത്ത, ഇരുന്നൂറു വർഷം മുമ്പുള്ള ഉത്തരാർദ്ധഗോളത്തെക്കുറിച്ച് ഇപ്പോൾ എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല. അങ്ങനെ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ഒരു ഒക്ടോബർ അവസാനമാണ്, ഹെൻസൻ കനേഡിയന് മണ്ണിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. കാലം 1830. ഒരു ജീവന്മരണയാത്ര. കൂടെ ഭാര്യയും നാലു കുഞ്ഞുങ്ങളും. അമേരിക്കയുടെ ബഫലോ കടന്നാൽ അതിർത്തിയിലെ നയാഗ്രനദിയും വെള്ളച്ചാട്ടവും. അതു കടന്നാൽ കാനഡ.
''ഞാൻ നിലത്തു കിടന്നുരുണ്ടു.ഒരു കുടന്ന മണൽ വാരി ചുംബിച്ചു. അലറിവിളിച്ചു. സന്തോഷത്താൽ ഞാൻ ഏതാനും നിമിഷത്തേയ്ക്ക് ഒരു ഭ്രാന്തനെപ്പോലെയായിരുന്നു'', അദ്ദേഹം പറഞ്ഞു.

''സ്വാതന്ത്ര്യം ഒരു ഇടിത്തീ പോലെ എന്റെ മേൽ വീണു'', എന്ന് പണ്ടു ഞാൻ എവിടെയാണു വായിച്ചതെന്ന് എനിക്കോർമ്മയില്ല.
ഒണ്ടേറിയോയിലെ ഡ്രെസ്ഡൻ പ്രദേശത്ത് അദ്ദേഹം പഴയകാല-അടിമകൾക്കായി പുനരധിവാസകേന്ദ്രങ്ങളുണ്ടാക്കി.പല അടിമകളേയും ഒരു ഭൂഗർഭതീവണ്ടിപ്പാതയിലൂടെ രക്ഷപ്പെടാൻ സഹായിച്ചു. ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ (Harriet Beecher Stowe) വിമോചനാഖ്യായികയായ 'അങ്കിൾ റ്റോംസ് കാബിനി'ലെ പ്രധാനകഥാപാത്രത്തിന്റെ ആത്മാവ് ഈ പച്ചയായ കറുമ്പനാണ്. പിന്നീടാണ് അമേരിക്കൻ ആഭ്യന്തരകലാപം നടക്കുന്നത്.
ഒരിക്കലും അവസാനിക്കാത്ത ഒരദ്ധ്യായത്തിന്റെ തുടക്കവുമാണത്.

Friday, October 18, 2013

A Jealous Rain

Rain, in a fit of pique
Pouring over the air
Redolent with honey-suckle.

Autumn Sonata

Autumn is the most sought after season for me. A time I would like to make it still if I could, so that everything drapes over in its best. Its crisp temperatures, rewarding blue skies, rolling patch-work of flaming golds, pumpkin oranges, eye-popping apple reds and what not.

And, at times a reluctant rain under all-round jealousy and pressure drenching everything to blues. Love you, Nature, for you only know how to produce the greatest effects with the most limited means!

Tuesday, October 8, 2013

വീഞ്ഞിന്‍റെ വീര്യം കുറയുമോ, കുപ്പി മാറിയാലും?


ക്വോട്ട്

''ഞാന്‍ അഫ്ഗാനിസ്ഥാനിലെ ഒരു പട്ടാള യൂണിറ്റില്‍ നിന്നാണ്‌ ഇതെഴുതുന്നത്. ഒരു നല്ല തുക ഇവിടെ നിന്ന് രാജ്യത്തിനു പുറത്തേയ്ക്ക് മാറ്റാനുണ്ട്. എന്‍റെ പങ്കാളികള്‍ക്കും എനിക്കും വിശ്വസ്തനായ ഒരാളായിരിക്കും താങ്കളെന്നു തോന്നിയതു കൊണ്ടാണ്‌ ഈ കത്ത്. ഇത് നിയമാനുസൃതമായ ഒരു പ്രവൃത്തി ആയതിനാല്‍ ആശങ്കയ്ക്ക് വകയില്ല. താഴെ കൊടുക്കുന്ന ഇ-മെയില്‍ ഐ.ഡി യില്‍ ബന്ധപ്പെടുക.

വിശ്വസ്തതയോടെ,

ശൂഹ്രച്റ+ (ഒപ്പ്)

മേജര്‍ അലന്‍ എഡ്‌വേര്‍ഡ് ''

അണ്‍ക്വോട്ട്

ഇത് എനിക്ക് ഇന്നു കിട്ടിയ ഒരു ഇ-മെയില്‍ സന്ദേശമാണ്‌

ഈ മേജര്‍ അലന്‍റെ (പണ്ട് മദിരാശിയിലെ ഓഫീസേഴ്സ് ട്രെയ്നിംഗ് സ്കൂളില്‍ എന്‍റെ കൂടെയുണ്ടായിരുന്ന എഡ്വേര്‍ഡിന്‍റെ മകനാകും. അയാള്‍ പിന്നെ സൈന്യം വിട്ട് അമേരിക്കയിലേയ്ക്ക് കുടിയേറിയിരുന്നു. അയാളുടെ മകനായിരിക്കും. ഞാനിപ്പോള്‍ കാനഡയിലായതു കൊണ്ട് എന്നെ വിശ്വസിച്ച് എഴുതിയതാവും!)  ഒരു കാര്യം! ഞാനിവനെ കൊണ്ടു തോറ്റു. എന്നാലും അവന്‍ ഇക്കാലമത്രയും കഴിഞ്ഞിട്ടും മറക്കാതെ എന്നെ ഓര്‍ത്തുവച്ച് മകനോടു പറഞ്ഞല്ലോ, ഞാന്‍ വിശ്വസ്തനായിരിക്കും എന്ന കാര്യം. അതാണ്‌ സ്നേഹബന്ധം എന്നൊക്കെ പറയുന്നത്! നമ്മുടെ ആള്‍ക്കാര്‍ക്ക് ഇല്ലാത്തതും അതല്ലേ? എന്തായാലും ഞാന്‍ അവന്‌ മറുകുറിപ്പ് എഴുതാന്‍ പോകുന്നു. നമ്മളെ വിശ്വസിച്ച്, ഓര്‍മ്മവച്ച്, ഇങ്ങനെയൊരു നല്ല കാര്യത്തിനു മുതിരുമ്പോള്‍ നാം അയാളെ കൈ വെടിയുന്നത് ശരിയാണോ? എന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒരു ചെറിയ തുകയും ചെലവിനായി അയയ്ക്കണം. അതത്ര വലിയ കാര്യമാണോ!

Wednesday, September 25, 2013

താക്കോല്‍ പോയ പ്രണയപ്പൂട്ടുകള്‍ഈ ചിത്രം നിറയെ പ്രണയപ്പൂട്ടു(love locks)കളാണ്‌. കാമുകീ കാമുകന്മാര്‍ ഒരുമിച്ചും, ഒറ്റയ്ക്കായും ഒക്കെ വന്ന് പൂട്ടിപ്പോയവ. ചിലര്‍ പൂട്ടിയ ശേഷം താക്കോല്‍ പുഴയിലെറിഞ്ഞുകളഞ്ഞു. കണ്ടു കിട്ടി, തുറന്നാലല്ലേ പ്രണയബന്ധം തകരൂ! ചിലര്‍ അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാവും. ഈ പൂട്ടുകള്‍ തുറന്നാല്‍ ബന്ധം തകരുമെന്നാണു വയ്പ്പ്. അപ്പോള്‍, അടുത്ത ചോദ്യം: പൊട്ടാതെ നില്‍ക്കുന്ന ഈ പൂട്ടുകളുടെ ഉടമകളെല്ലാം ഇപ്പോഴും ഒരുമിച്ചു തന്നെയാണോ

അതിന്‍റെ ഉത്തരം മറ്റോരു ചോദ്യരൂപത്തില്‍ തരാം. നാം കാര്യസാധ്യങ്ങള്‍‌‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളതെല്ലാം സഫലമായി പരിണമിക്കാറുണ്ടോ? ഏതെങ്കിലും കാര്യത്തില്‍ ഫലം കിട്ടാതെ വന്നതിനാല്‍ നാം ദൈവത്തോടുള്ള പ്രാര്‍‌‍ത്ഥന എപ്പോഴെങ്കിലും നിറുത്തിക്കളഞ്ഞിട്ടുണ്ടോ?
ഇല്ല. ഒരു വിശ്വാസം, അതല്ലേ എല്ലാം?

'കാര്യമായ കളി' (ഒരു വിരുദ്ധോക്തി- Oxymoron) നടന്നിട്ടുള്ളത് പാരീസിലെ ഒരു പാലത്തിലാണ്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇതിപ്പോള്‍ കാണാം. നഗരഭംഗിക്ക് ഹാനികരമാകും എന്ന ചിന്തയില്‍ ചില രാജ്യങ്ങള്‍ ഇതിനോടു നിഷേധാത്മകനിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ചില അധികാരികള്‍ ഇതിനോടു കണ്ണടച്ചിട്ടുമുണ്ട്. ഇതിന്‍റെ പിന്നിലുള്ള ഒരു കാല്പനിക-വൈകാരികതയാണ്‌ അതിന്‍റെ കാരണം. എന്തായാലും, പാരീസിലെ ഈ ഒരു കാഴ്ച അനേകം പേരെ ആകര്‍ഷിച്ചുകൊണ്ട് ‌ഇപ്പോഴും വളരുകയും, തുടരുകയും ചെയ്യുന്നു.‍ പലരൂപത്തിലും, നിറത്തിലുമൊക്കെയായി അതങ്ങനെ തൂടരുന്നു. ചില പൂട്ടുകളില്‍ സന്ദേശങ്ങളുണ്ട്. അത്, വായിക്കാനും കഴിയും. ചിലരുടെ സന്ദേശങ്ങള്‍ പൂട്ടുകള്‍ക്കുള്ളില്‍ രഹസ്യങ്ങളായി നില കൊള്ളുന്നു.

എന്തായാലും, ഇതു പൂട്ടുന്നതും അറുക്കുന്നതും ആരും ഇതുവരെ കണ്ടിട്ടില്ല എന്നു പറയാനാണ്‌ എല്ലാവര്‍ക്കും താല്പര്യം. കാര്യങ്ങള്‍ രഹസ്യമായി ചെയ്യുന്നതു കൊണ്ടും, ഇത്തരം കാഴ്ചകളെ ചൂഴ്ന്നു നില്‍ക്കുന്ന കഥകള്‍ക്ക് അത്യാവശ്യം പൊടിപ്പും തൊങ്ങലും വേണ്ടതിനാലുമാണ്‌ ‌ നാട്ടുകാര്‍ അങ്ങനെയൊക്കെ പറഞ്ഞ് സംഗതി അമൂല്യമാക്കിത്തീര്‍ക്കുന്നത്‍.

ഞങ്ങള്‍ താമസിക്കുന്ന ബര്‍ലിംഗ്ടനിലെ, ഒണ്ടേറിയോ തടാകപ്പാല (Pier - കടല്‍‌പ്പാലത്തിനു സമാനം) ത്തിനു മേല്‍ ഈയിടെ ഏതാനും
പ്രണയപ്പൂട്ടുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടു. ഉടന്‍ തന്നെ നഗരസഭ പത്രത്തില്‍ പ്രസ്താവനയിട്ടു. ''City Has No Love For Locks!''  ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ചക്കുള്ളില്‍ തുറന്നു പൂട്ടുകള്‍ മാറ്റാത്തപക്ഷം നഗരസഭ അവ പൊളിച്ചു ദൂരെയെറിയുമെന്നായിരുന്നു, അജ്ഞാതപ്രണയികള്‍ക്കുള്ള മുന്നറിയിപ്പ്. പിന്നേ... അതിനല്ലേ ഞങ്ങളൊക്കെ പാതിരാത്രിയില്‍, തലയില്‍ മുണ്ടുമിട്ടു വന്ന് പ്രണയങ്ങളെ പൂട്ടിയിട്ടിരിക്കുന്നതെന്നായിരുന്നു, പ്രണയികളുടെ മനസ്സിലെ എഴുതാ‍ത്ത വരികള്‍‌! എന്തായാലും ആഴ്ചകള്‍ രണ്ടായി. പൂട്ടുകള്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ദൈവം പൂട്ടിയതാണെങ്കില്‍ നമ്മളായി പിരിക്കേണ്ടെന്ന് നഗരസഭ കരുതിയിട്ടുണ്ടാവുമോ? പ്രണയികളും വിചാരിച്ചിട്ടുണ്ടാവും നമ്മള്‍ മുറുക്കിയത് നമ്മളായി പിരിക്കേണ്ട എന്ന്. വേണമെങ്കില്‍ ദൈവം നഗരസഭ വഴി മുറിച്ചോട്ടെ എന്നാവും അവരും വിചാരിക്കുന്നത്. ‍ ‍പത്രങ്ങളിലാണെങ്കില്‍ അനുകൂലമായും പ്രതികൂലമായും നിരവധി കത്തുകള്‍. നഗരത്തിന്‍റെ ഭംഗിക്ക് കോട്ടം തട്ടുന്നതൊന്നും വച്ചുവാഴിക്കരുതെന്നാണ്‌ പ്രധാനമായും എതിരാളികള്‍‍ പറയുന്നത്. അതു പറയുന്നവര്‍ ക്രൂരരും സ്നേഹരഹിതരുമാണെന്നും മനസ്സില്‍ എന്നും പ്രണയവും സഹജീവിസ്നേഹവും കാത്തുസൂക്ഷിക്കുന്നവര്‍ അത് ഒരിക്കലും പറയുകയില്ലെന്നും, ലോകത്തിന്‍റെ ഗതി പോലും മാറ്റിയൊഴുക്കിയത്  അക്കൂട്ടരാണെന്നും പ്രണയാതുരരുടെ സഹയാത്രികര്‍ പറയുന്നു.  

രണ്ടാം ലോകയുദ്ധക്കാലത്ത് നാദ എന്നു പേരുള്ള ഒരു സെര്‍ബിയന്‍ അദ്ധ്യാപിക റെലിയ എന്ന പട്ടാള ഓഫീസറുമായി‍ പ്രണയത്തിലായി. യുദ്ധകാലത്ത് സെര്‍ബിയ വിട്ട് ഗ്രീസിലേയ്ക്ക് പോകേണ്ടി വന്ന റെലിയയെക്കുറിച്ച് കുറച്ചുകാലത്തേയ്ക്ക് വിവരങ്ങളൊന്നുമില്ലാതായി. മോസ്റ്റ് ല്യൂബാവിയില്‍ അവര്‍ സന്ധിച്ചിരുന്ന പാലത്തില്‍ അവര്‍ എന്നും വന്നു നില്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. റെലിയ ഗ്രീസില്‍ വച്ച് കോര്‍ഫു എന്നു പേരുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതറിഞ്ഞ് നാദ ഹൃദയം പൊട്ടി മരിച്ചു. ഇതിനുശേഷമാണെന്നു പറയപ്പെടുന്നു ആ പാലത്തില്‍ പ്രണയത്താഴുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഇന്നും ആ സ്ഥലം കമിതാക്കളുടെ കേന്ദ്രമാണ്‌; പ്രണയപ്പൂട്ടുകളുടേയും.

മോസ്ക്കോയിലെ വോദൂത്‌വോദ്നി കനാല്‍‌പ്പാലത്തിലെ ഇരുമ്പുമരം നിറയെ പ്രണയപ്പൂട്ടിന്‍റെ ഭാരമുള്ള ഇലകളാണ്‌. യൂറോപ്പിലാണെങ്കില്‍ പല സ്ഥലത്തും പ്രണയത്താഴുകള്‍ കൂട്ടമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഭാവിയിലേയ്ക്കുള്ള, വര്‍ദ്ധിച്ചു വരുന്ന ആവശ്യം മുന്‍‌കൂട്ടി കണ്ടാവും ഇപ്പോള്‍ വിനോദയാത്രാകേന്ദ്രങ്ങളില്‍ അവയ്ക്കായുള്ള കടകളുമുണ്ട്.

ഒരുകാലത്ത്, പ്രണയമന്ത്രങ്ങളെഴുതിച്ചേര്‍ത്ത ഉറുക്കുകളും തകിടുകളും നമ്മുടെ നാട്ടിലും പ്രചാരത്തിലുണ്ടായിരുന്നല്ലോ. ഇപ്പോഴും അത് തീര്‍ത്തും അപ്രത്യക്ഷമായെന്നു പറയാന്‍ വയ്യ. യാത്രകളില്‍  ഇത്തരം പ്രണയനൂലുകളും വേഷ്ടികളുമണിഞ്ഞ മരങ്ങളെ പല സ്ഥലത്തും കണ്ട ഓര്‍മ്മകള്‍.

അക്ഷയതൃതീയ പോലെ, വാലന്‍റൈന്‍ സമ്മാനങ്ങള്‍ പോലെ കേരളത്തിനും നല്ല സാദ്ധ്യതകളുള്ള ഒരു വിപണിയായിരിക്കും പ്രണയത്താഴുകള്‍. നമ്മുടെ പാലങ്ങളും മരങ്ങളും അനേകരുടെ പ്രണയസ്മാരകങ്ങളണിഞ്ഞ് നമ്രശിരസ്ക്കരാവുന്നതും, അത് പൊളിച്ചു കിട്ടാന്‍ പാടു പെടുന്ന രക്ഷകര്‍‌‍ത്താക്കളും‍ എന്‍റെ മനസ്സിലൂടെ ചലനചിത്രങ്ങളായി കടന്നു വരുന്നു.‍        
Tuesday, September 24, 2013

Qissa – A Tale of Ambitions Versus Destiny!

By Suresh Nellikode

Although Qissa (The Tale) has been set amidst the turbulent atmosphere followed by India’s partition, it carries a message of love, empathy and honor. A folk tale well set in a rustic back drop of Punjab elaborately explains the life of a normal village Sikh family and their deepest and innocent human impulses.  It’s a true portrayal of the hardship faced by a family uprooted by the religious violence, accompanied at the time of India’s partition, in a new set-up keeping their honor to survive in there.

Repeated deliveries bringing in baby girls was a ‘shame’ to many a caste and tribe in ancient India, which could have been traced even now. A baby boy’s presence used to turn out to be a most sought after moment in many of the communities to keep up their ‘prestige’. The families go along with the follies of an invariably illiterate patriarch’s feudal whims. Qissa revolves around many a juncture of emotional stress that was not purposely brought forth. And the inevitable pranks of fate meet up with them at different abrupt turns. Individual ambitions go helpless when it collides with the almighty destiny, in life.

Qissa is a Punjabi story well said with a lot of visual feats. Sebastian Edschmid, a German cinematographer was lavish in his inimitable variety of presentations. Irrfan Khan, well known to the westerners even through his Life of Pi, Slum-dog Millionaire , The Namesake, The Lunchbox etc plays Umber Singh, the protagonist of the story, around whom the story revolves. Tillotama shome, Rasika Dugal and Tisca Chopra have equally contributed to the success of the movie and thus it certainly stands away from the stultified social themes we keep getting. Madhuja Mukherjee joined Anup Singh, the director, in contributing the screen play for Qissa.

Qissa, in short, carries a timeless tale, well told by Anup Singh, a Tanzanian born Indian, with European collaboration. It’s the story of how destiny takes up the upper-hand over human impulses and ambitions.

Qissa had its world premiere at Toronto International Film Festival and brought in a NETPAC
award too.

Saturday, September 21, 2013

മഴക്കാക്കകള്‍

                                            തുള്ളി തോരാത്ത മഴയായിരുന്നു ഇന്നു മുഴുവന്‍.
                                            പഞ്ഞക്കര്‍ക്കിടകത്തിലെ വാവിന്‍റെ ഇരുട്ടിനെ വിട്ടുപോകാതെ,
                                            ദിവസം മുഴുവന്‍ നിന്നുപെയ്യുന്ന മഴ പോലെ,
                                            ഇവിടെ,
                                            ഒരിക്കലും കാണാത്ത, രണ്ടു കാക്കകള്‍ കരഞ്ഞു നനയുന്നു.

Tuesday, September 3, 2013

ഒരു തിരി...


                                                   തിരിയിട്ടു കത്തിച്ചുവച്ചിരുന്നു
                                                   നീ വരുവോളം, നിനക്കായ്.
                                                   ഇപ്പോള്‍ അതാളിപ്പിടിച്ചിരിക്കുന്നു,
                                                   നീയൊരിക്കലും വരില്ലെന്നോതി.

Monday, August 19, 2013

Shylock Revisited

(A review of The Merchant of Venice, staged recently at Stratford Festival Theatre 2013, Canada)

By Suresh Nellikode

Shylock:  I am a Jew. Hath not a Jew eyes? Hath not a Jew hands, organs, dimensions, senses, affections, passions? Fed with the same food, hurt with the same weapons, subject to the same diseases, healed by the same means, warmed and cooled by the same winter and summer, as a Christian is? If you prick us, do we not bleed? If you tickle us, do we not laugh? If you poison us, do we not die? And if you wrong us, shall we not revenge? If we are like you in the rest, we will resemble you in that. If a Jew wrongs a Christian, what is his humility? Revenge! If a Christian wrongs a Jew, what should his sufferance be by Christian example? Why, revenge! The villainy you teach me I will execute, and it shall go hard but I will better the instruction.
                                                                                               
   
                                                                                              Scott Wentworth

It was not just the old anti-Semitic comedy, The Merchant of Venice played on the main stage of Stratford Festival, in Canada, recently, but an adeptly remolded play by director Antoni Cimolino. And to a great extent it is supported by Scott Wentworth who enacted the notorious Shylock. To a modern audience, it goes well with the tunes they’re all used to. The biggest complaint and criticism about this Shakespearean comedy, came up as yet, is it’s anti-Semitic. However, one would easily concede that, despite all the shortcomings that had been pitched up earlier, it’s a comedy about anti-Semites and the Christians win eventually.

A person like me who likes to dive into the rustic world of Shakespeare would slightly get disheartened to witness the staging of The Merchant of Venice, realigned to modern age. For a Jew, the law of Venice stipulates to wear a yarmulke of a tawny shade. Due to frequent mistakes in identifying a Jew as a Christian cardinal, it had been changed, as history says. Shakespeare’s Shylock would have been misconstrued if he was not in typical gaberdine and a Shenandoah beard. Here, Antoni Cimolino, the director made Scott Wentworth a well-dressed Jewish moneylender, who would be praised indeed for his sartorial elegance. In short, instead of a cassock with long-hanging sleeves and a leather money pouch you are all looking at a clean shaven Shylock in business suit and a good sense of humour. His comments on Antonio were certainly based on the persecution he endured and a resultant fractured decency, eventually. To add fuel to fire, his beloved daughter Jessica makes away with a fortune and elopes with her Christian lover too.

Venice was of 1930s in this stage production. Scott Wentworth has befittingly lived the role of a Shylock who had been hurt and stoned by the Fascist Blackshirts and street boys, wherever he went. Portia is one of the strong and powerful heroines of Shakespeare. Her acting was strong in the role of the smart lawyer who saves Antonio through the hidden loopholes in the contract and causes Shylock’s downfall. Michelle Giroux deserves three cheers for the role of Portia who in between appears in the guise of the Doctor of Laws. Tyrrel Crews was also cool in his acting style as Bassanio. Tom McCamus as Antonio has stolen the show, next to Wentworth, in his dialogue presentation and improvisation. He willingly as Antonio, removes his shirt and chants Hail Mary by submitting himself to the cruel moneylender’s knife. A moment’s abrupt turn of events saves his life. Anand Rajaram has bravely and touchingly portrayed the role of Salerio.

Pre-war Venice scenes were conjured in fractions of seconds and changed as per the requirements, by Douglas Paraschuk. His Piazza sets with Rialto and eating outlets were wonderful. Robert Thomson’s lighting and Charlotte Dean’s costumes were exceptionally impressive.

As an astoundingly impressive presentation, The Merchant of Venice draws much of its energy from the styles of equally opposing forces. There are two religious faiths. There are two types of profits – one from business and the other from money-lending. The ideals of good service at one end and the modern desire to amass wealth at the other. The hustle and bustle of Venice and the bucolic beauty of Belmont (the name itself denotes Beautiful Mountain). The play eventually challenges us to relook into our attitudes and wonders if we’re as enlightened and polished as we think we are.  Sunday, July 14, 2013

വാസുവേട്ടന്‌.......... .... സ്നേഹപൂ‌ര്‍‌വ്വം‌..............

എന്‍റെ 'ബാലപംക്തി' കഥകള്‍ 'നവതരംഗ'ത്തിലേയ്ക്കുയര്‍ത്തിയതും പിന്നെ അവിടെ നിന്ന് മുതിര്‍ന്നവരുടെ കഥകളോടൊപ്പം ചേര്‍ത്തതും എം.ടി യാണ്‌. എ. എസ്സും, നമ്പൂതിരിയും അവയിലെ കഥാപാത്രങ്ങളെ കൈപിടിച്ചു നടത്തിച്ചു. പലപ്പോഴായി, അപൂര്‍‌‌വ്വമായിക്കിട്ടിയ അദ്ദേഹത്തിന്‍റെ 
കത്തുകളാണ്‌ എന്നെ വായനയുടെ അത്ഭുതലോകങ്ങള്‍ കാണിച്ചു തന്നതും, വീണ്ടും എഴുതിച്ചതുമൊക്കെ. എന്‍റെ പുസ്തകത്തിന്‌ ആമുഖക്കുറിപ്പെഴുതി തന്നു. എഴുതാതിരിക്കുമ്പോള്‍ മറ്റു പലരോടും അന്വേഷിച്ചു. കാണുമ്പോള്‍ കൊഴിഞ്ഞു വീണതു മുഴുവന്‍ നിശ്ശബ്ദതയുടെ ഇലകളായിരുന്നു. അറിവിന്‍റെ ശാന്തസമുദ്രങ്ങളിലേയ്ക്ക് തുറന്നിട്ട കിളിവാതിലുകളിലൂടെ കണ്ട കാഴ്ചകളെക്കുറിച്ചായിരുന്നു കൂടുതലും പറഞ്ഞത്. അപ്പോഴും, പഴയ ജാലകപ്പാളികളിലൂടെ കര്‍ക്കിടകക്ഷയങ്ങള്‍ കണ്ടു നിന്ന അതേ കുട്ടിയാകുന്നു‌ വാസുവേട്ടന്‍...

കര്‍ക്കിടകത്തിലെ ഈ മുഴുമതി വാസുവേട്ടനെ എണ്‍പതിലെത്തിക്കുന്നു. എല്ലാ നന്മകളും ആശംസിക്കുന്നു.

Tuesday, July 2, 2013

മഴയില്‍ അവന്‍ മാത്രം

രണ്ടായിരത്തിലെ മഴക്കാലം. പാലാ, തീക്കോയിവാഗമണ്‍ വഴി സുരേന്ദ്രന്‍റെ തൊപ്പിപ്പാള. അവിടെ നിന്ന് അയ്യപ്പന്‍‌കാവിലെ കോഴിമല രാജാവിന്‍റെ സവിധത്തിലൊരു മുഖം കാണിക്കല്‍..> കട്ടപ്പന കൂടി തിരിച്ച് കോട്ടയത്തേയ്ക്ക്. ഒരു രണ്ടു നാള്‍.> ഇന്ദുചൂഡനും, ഞാനും, വിക്ടറും കൂടി പെട്ടെന്ന് തീരുമാനിച്ചതാണ്‌..

കുറവിലങ്ങാട്ടു നിന്ന് മാരുതിയുടെ പള്ള നിറയെ ഇന്ധനമടിക്കുമ്പോള്‍ വിക്ടര്‍ അവന്‍റെ ചെറിയ ശബ്ദത്തില്‍ പറഞ്ഞു.

ഇവനിന്നു രോമാഞ്ചമുണ്ടാവും. കുറേ നാളു കൂടിയാ....

പോകുന്ന വഴി, പാലായില്‍ മീനച്ചിലാര്‍ മഴയില്‍ പുളകം കൊള്ളുന്നത് പലപ്രാവശ്യം ക്യാമറയില്‍ പകര്‍ത്തി. വാഗമണ്ണിലെ, പാറകളെ വിഴുങ്ങുന്ന മഴമേഘങ്ങളെ അടച്ചെടുത്തു. വഴിനീളെ, അയല്‍‌വക്കത്തെ  വല്യപ്പാപ്പന്‍റെ തമാശകള്‍ പറഞ്ഞു. എന്നും വരുന്ന ഇടവത്തിന്‍റെ പുതിയ മഴ പോലെ  വിക്ടറിന്‍റെ തമാശപ്പൊട്ടുകളും പുതിയതായിരുന്നു. എന്നിട്ടും, മനസ്സില്‍ കിടന്നു തേഞ്ഞുതീര്‍ന്ന ചില പഴയ തമാശകള്‍ ഞങ്ങള്‍ അവനെക്കൊണ്ടു ആവര്‍‌‍ത്തിച്ചു പറയിച്ചു. 

തൊപ്പിപ്പാളയിലെ വീടിനടുത്തുള്ള വഴിയരികില്‍, നാലഞ്ച് അയല്‍‌വാസികളുമായി ഏലത്തിന്‍റെ വിലനിലവാരത്തിലൂടെ കയറിയിറങ്ങി, ഒരു കുട ചൂടിയും മറ്റു രണ്ടെണ്ണം കക്ഷത്തിലുമായി, സുരേന്ദ്രന്‍...> കാര്‍ നിറുത്തി പുറത്തിറങ്ങിയ ഞങ്ങളെ തിരിച്ചറിയാന്‍, സുരേന്ദ്രന്‍ നാട്ടുകാര്‍ക്ക് ഒരു കണക്കിട്ടു കൊടുത്തു. അവര്‍ എന്നെ ചൂണ്ടി വിക്ടറെന്ന് ഉത്തരമിട്ടു തോറ്റു. എന്‍റെ താടിയാണ്‌ കണക്കിന്‍റെ വഴികളെ തെറ്റിച്ചതെന്നു നാട്ടുകാര്‍.> ശരിയാണ്‌, അവനെടുത്ത ചിത്രങ്ങള്‍ പത്രത്തിലൊരുപാടു കണ്ടിട്ടുണ്ടെങ്കിലും അവര്‍ അവനെ കണ്ടിട്ടില്ലല്ലോ! ഛായാഗ്രാഹകന്‌  താടിയുണ്ടാവാം എന്നുള്ള  ഒരു അനുമാനമാണ്‌ വിക്ടറിനെ എന്നിലേയ്ക്ക് അവര്‍  സൂപ്പര്‍ ഇമ്പോസ്  ചെയ്യാന്‍ കാരണം. 

രാത്രി മുഴുവന്‍ അയല്‍‌വക്കത്തെ വല്യപ്പാപ്പന്‍ നായകനാകുന്ന വീരകഥകള്‍.> അനേക ജാതി മതങ്ങളില്‍ പെട്ട നായ്ക്കളുടെ കുര കേട്ട് തെരുവുനായ്ക്കള്‍ ആകാംക്ഷ നിറഞ്ഞ അസൂയകളുമായി, അസ്വസ്ഥരായി പുറത്തുകൂടി നടന്നു. വീടുകളില്‍ ബന്ധിതരായവര്‍ അവിടെ നിന്നു കുരച്ച് സ്വതന്ത്രര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

ഇന്ത്യന്‍ പട്ടാളത്തിന്‍റെ കൂടെ പഞ്ചാബിലും, കാഷ്മീരിലും മറ്റും കറങ്ങി നാട്ടിലെത്തിയ വിക്ടറിനെ വല്യപ്പാപ്പന്‍ തടഞ്ഞു നിറുത്തി, മൂക്കിലൂടെ ചോദിച്ചു.

എന്നാണ്ടെടാ... ഉവ്വേ? എപ്പേത്തി?

ഇന്നലെ വന്നതേയുള്ളു. എന്തുണ്ട്  വെല്ലിപ്പാപ്പാ വിശേഷങ്ങള്‌?

ഓ... ഇവിടെ എന്നായിരിക്കുന്നു... അവിടെയൊക്കെ മഹാ അലമ്പാ... ല്ലേ


കോളജിനു താഴെയുള്ള സ്കൂളിന്‍റെ പുല്‍മൈതാനിയില്‍ ഫുട്ബോള്‍ കളി കണ്ടു നില്‍ക്കുന്ന ഒരു കുട്ടിയായിരുന്നു, അവന്‍.‌‌..‌..>. പിന്നീട്പുറത്തേയ്ക്കു പോയിരുന്ന പന്തുകളെടുത്ത് കളിക്കളത്തിലേക്കടിക്കാന്‍ അധികാരമുള്ളവനായി. രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അതാ ഒരു പോളോ നെക്കുമിട്ട് അവന്‍ ഒരു ടീമിന്‍റെ ഗോള്‍‌വലയം കാക്കുന്നു. അവന്‍ അന്നും അങ്ങനെയാണ്‌.> നോക്കി നോക്കിയിരുന്ന് അത് നേടിയെടുക്കും. കണ്ണിലെ തിളക്കത്തിലൂടെ മാത്രം നിങ്ങള്‍ക്ക് വായിച്ചെടുക്കാനായെങ്കില്‍ ആയി. ചെയ്യുന്നത് ഒരു വലിയ കാര്യമാണെന്ന് തോന്നിയാലല്ലേ അത് ആരോടെങ്കിലുമൊക്കെ പറയേണ്ടതുള്ളു  എന്നുള്ള ഒരു ചിരി കൊണ്ടാണ്‌ അവന്‍ എല്ലാ പ്രതിരോധങ്ങളേയും നേരിട്ടിരുന്നത്.

തിരക്കില്ലാത്ത ഗോള്‍ പോസ്റ്റുകള്‍ക്കിടയില്‍  കട്ടയടിച്ചു നിന്ന് നീ ബോറടിക്കുന്നതും, പിന്നെ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് നീ ഉറങ്ങുമ്പോള്‍  ഒരു കാലിലും ഗോള്‍‍പോസ്റ്റിലുമായി ഒരു ചിലന്തി വലകെട്ടുന്നതും, പൊടുന്നനെ നീ ഞെട്ടിയുണരുന്നതും കുപിതനാകുന്നതും ഞാന്‍ അതിശയോക്തി കലര്‍ത്തി രൂപകങ്ങളുണ്ടാക്കി.

ചിലന്തി പറഞ്ഞു. കൂള്‍ ഡൗണ്‍ ചേട്ടാ... ചേട്ടന്‍റെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. ചേട്ടന്‍ ഉറങ്ങിക്കോളൂ. ബോളു വരുമ്പോള്‍ ഞാന്‍ പിടിച്ചിട്ടു ചേട്ടനെ ഉണര്‍‌‍ത്തിക്കൊള്ളാം.....

അതും പറഞ്ഞ്, ചിരിച്ചു ചിരിച്ച്  നീ ബസ്സിലേയ്ക്ക് ഓടിക്കയറുന്നത്  ഞാനോര്‍‍ക്കുന്നു.

പന്ത്രണ്ട് വര്‍ഷമാകുന്നു ഞങ്ങള്‍ക്കിവനെ നഷ്ടമായിട്ട്. എത്ര പെട്ടെന്നാണ്‌ കാലം അതിന്റെ ഇലകള്‍ കൊഴിച്ച് വീണ്ടുമൊരു മഴക്കാലത്തേയ്ക്ക് എത്തിച്ചത്! ഇനിയൊരിക്കലും വരാനില്ലാത്ത നിന്‍റെ കാല്‍‌പ്പെരുമാറ്റങ്ങള്‍ക്ക് കാതോര്‍ത്ത് മഴയുടെ മഹായാനങ്ങളെത്ര ബാക്കി! എഴുത്തുകാരന്‍റെ ദേശമറിഞ്ഞെടുക്കുന്ന ചിത്രങ്ങളില്ലാതെ ഭാഷാപോഷിണിയിലെ ജീവാക്ഷരങ്ങള്‍ മുഖം താഴ്ത്തി നില്‍‌‍‌ക്കുന്നു. അത്രമാത്രം കഥകളാണ്‌ അവന്‍ പറഞ്ഞുതീര്‍ത്തത്. ഇനിയൊരിക്കലും ഇങ്ങനെ  കഥകളുടെ രാത്രി നമുക്കായി ഉണ്ടാവില്ലെന്നതു പോലെ ഞങ്ങളൊക്കെ തലയറഞ്ഞു ചിരിച്ചു.


ഞായറാഴ്ച വൈകിയുള്ള മടക്കത്തില്‍ മനോരമയില്‍ കയറി, കാത്തുവച്ചിരുന്ന മഴച്ചിത്രങ്ങള്‍ കാണിക്കുമ്പോള്‍ അവന്‍ പറഞ്ഞു.
''അടുത്ത നിന്റെ വരവില്‍ നമുക്ക് ലക്കിടിയിലെ മഴ കാണണം.
അതുകൂടി കഴിഞ്ഞാല്‍ എന്‍റെ മഴപ്പുസ്തകം തയ്യാറാകും. അതിന്‌ ഒരു സ്പോണ്‍സറും വേണം.''

ഓഫീസില്‍ നിന്നിറങ്ങി. എം.സി. റോഡില്‍, എന്‍റെ വീട്ടിലേയ്ക്കു തിരിയുന്ന വഴിയില്‍ എന്നെ വിക്ടര്‍ ഇറക്കി.

2001  ജൂലയ് 2. ഞാന്‍ പതിവുപോലെ നാട്ടിലെത്തി. അത്യാവശ്യമായി ബാംഗ്ലൂരിലേയ്ക്ക് പോകേണ്ടി വന്നതിനാല്‍ തിരിച്ചെത്തിയ ശേഷം ലക്കിടിയാത്രയ്ക്കായി വിക്ടറിനെ വിളിക്കാം എന്നു കരുതി. അവിടെ, ഒരു വീട്ടില്‍ വച്ചാണ്‌ നാട്ടിലെ മഴക്കെടുതികളെക്കുറിച്ചറിയുന്നത്.
ആരോ പറഞ്ഞു, മനോരമയുടെ ഒരു ഫൊട്ടോഗ്രഫറിനെ കാണാതായി.
അയാളുടെ പേരറിയുമോ
പേരോര്‍‌‍മ്മയില്ല.

അവനാവില്ല എന്നുറപ്പിച്ച് സമാധാനിക്കാന്‍ എനിക്കതു ചോദിക്കേണ്ടി വന്നു.
വിക്ടര്‍ ജോര്‍ജെന്നോ മറ്റോ ആണോ പേരു പറഞ്ഞത് ?
......... അയ്യോ, ആ പേരു തന്നെയാണു പറഞ്ഞതെന്നു തോന്നുന്നു.

ടീവി തുറന്നു. മഴക്കെടുതികളുടെ ചിത്രങ്ങള്‍ക്കടിയില്‍ അവന്‍റെ പേര്‌........ തെളിഞ്ഞു മറയുന്നു.
ഞാന്‍ ഇന്ദുചൂഡനെ നാട്ടിലേയ്ക്കു വിളിച്ചു.

അവന്‍ അവധിയിലായിരുന്നു. സുരേഷ് വന്നാലുടനെ വിളിക്കണമെന്നും, നമുക്കുടനെ പുറപ്പെടണമെന്നും പറഞ്ഞിരുന്നു.

രണ്ടാം ദിവസം ഞാന്‍ നാട്ടിലേയ്ക്ക് തിരിച്ചു. അവനെ കണ്ടെത്താന്‍ കഴിയാതെ നാടു മുഴുവന്‍ തേങ്ങിയ ദിവസങ്ങളായിരുന്നു അവ. അവസാനംക്യാമറ കണ്ടെത്തിയതിനു പിന്നാലെ അവനേയും...
ട്രെയിനില്‍ വച്ചാണ്‌ ഞാന്‍ വാര്‍ത്ത അറിയുന്നത്.

ഞാന്‍ വീണ്ടും വന്നു. അശോകും, സുരേന്ദ്രനും, ആന്‍റണിയും, ഇന്ദുചൂഡനുമൊക്കെയായി ലക്കിടിയിലേയ്ക്കുള്ള യാത്രയുടെ തോരാത്ത മഴക്കനവുകള്‍ ബാക്കി നിറുത്തി രണ്ടുനാള്‍ മുന്‍പ് നീ പോയി വിക്ടര്‍.....!

ഓര്‍മ്മകളുടെ ഒരു പൂക്കാലം ഞങ്ങള്‍ക്കായി ബാക്കി വച്ച് വിക്ടര്‍ ജോര്‍ജ് യാത്ര പറയാതെ പോയി. പിന്നെ, നിന്നെയോര്‍ക്കാന്‍ എത്ര മഴക്കാലങ്ങള്‍!.....

ഇക്കഴിഞ്ഞ ഡിസംബര്‍ 27 നു എറണാകുളത്ത് കണ്ടു പിരിഞ്ഞ സുരേന്ദ്രനും പറഞ്ഞില്ല, കൃത്യം ഒരു മാസത്തിനു ശേഷം  പോകുന്ന യാത്രയെക്കുറിച്ച്. ശരിയാണ്‌, പറയാതെ പോകുന്ന ഒരു യാത്രയ്ക്കെങ്കിലും നാം പരസ്പരം കടപ്പെടേണ്ട സുഹൃത്തുക്കളല്ലേ!

ലക്കിടിയാത്രയില്‍ നിനക്കു തരാന്‍ ഞാന്‍ കരുതിവച്ച നിറയെ കീശകളുള്ള ജാക്കറ്റ്. അതിപ്പോഴും ഞാന്‍ സൂക്ഷിക്കുന്നു.‍ 


മനസ്സിലിപ്പോള്‍‌  നനഞ്ഞ കുറെ പൂക്കള്‍ മാത്രം, നിനക്കായി, വിക്കി.....എന്നും കുഞ്ഞായിരുന്ന അബ്ദുള്ള

തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്...

നഗരഘോഷകൻ