വാസുവേട്ടന്‌.......... .... സ്നേഹപൂ‌ര്‍‌വ്വം‌..............

എന്‍റെ 'ബാലപംക്തി' കഥകള്‍ 'നവതരംഗ'ത്തിലേയ്ക്കുയര്‍ത്തിയതും പിന്നെ അവിടെ നിന്ന് മുതിര്‍ന്നവരുടെ കഥകളോടൊപ്പം ചേര്‍ത്തതും എം.ടി യാണ്‌. എ. എസ്സും, നമ്പൂതിരിയും അവയിലെ കഥാപാത്രങ്ങളെ കൈപിടിച്ചു നടത്തിച്ചു. പലപ്പോഴായി, അപൂര്‍‌‌വ്വമായിക്കിട്ടിയ അദ്ദേഹത്തിന്‍റെ 
കത്തുകളാണ്‌ എന്നെ വായനയുടെ അത്ഭുതലോകങ്ങള്‍ കാണിച്ചു തന്നതും, വീണ്ടും എഴുതിച്ചതുമൊക്കെ. എന്‍റെ പുസ്തകത്തിന്‌ ആമുഖക്കുറിപ്പെഴുതി തന്നു. എഴുതാതിരിക്കുമ്പോള്‍ മറ്റു പലരോടും അന്വേഷിച്ചു. കാണുമ്പോള്‍ കൊഴിഞ്ഞു വീണതു മുഴുവന്‍ നിശ്ശബ്ദതയുടെ ഇലകളായിരുന്നു. അറിവിന്‍റെ ശാന്തസമുദ്രങ്ങളിലേയ്ക്ക് തുറന്നിട്ട കിളിവാതിലുകളിലൂടെ കണ്ട കാഴ്ചകളെക്കുറിച്ചായിരുന്നു കൂടുതലും പറഞ്ഞത്. അപ്പോഴും, പഴയ ജാലകപ്പാളികളിലൂടെ കര്‍ക്കിടകക്ഷയങ്ങള്‍ കണ്ടു നിന്ന അതേ കുട്ടിയാകുന്നു‌ വാസുവേട്ടന്‍...

കര്‍ക്കിടകത്തിലെ ഈ മുഴുമതി വാസുവേട്ടനെ എണ്‍പതിലെത്തിക്കുന്നു. എല്ലാ നന്മകളും ആശംസിക്കുന്നു.

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!