കാളയും പോത്തും....പിന്നെ ഐസ്ക്രീമും
ആലപ്പുഴയിലാവും നല്ല കാളകളുണ്ടാവുക എന്നുള്ള പൊതുജനാഭിപ്രായം മാനിച്ചാണ് പാപ്പൂട്ടി അങ്ങോട്ടു പുറപ്പെട്ടത്. അതിനിടെ വണ്ടി അടൂരെത്തിയപ്പോൾ ആണ് അറിയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയ വിവരം. ബസ് സ്റ്റാന്ഡിലെ കടകൾക്കിടയിൽ ഒരു ബോർഡ്. കാള - പോത്ത് - ഐസ്ക്രീം ഹോ.. എത്ര പെട്ടെന്നാണ് നമ്മുടെ ആഗ്രഹങ്ങളിലേയ്ക്ക് ആലിപ്പഴങ്ങൾ വന്ന് ഇതു പോലെ വീഴുന്നത്! കുറച്ചു മുന്പ് ഒരു ഐസ്ക്രീം കഴിച്ചാലോ എന്നു വിചാരിച്ചതേയുള്ളു.ഇതാ അത് പാരച്യൂട്ടിൽ ഇറങ്ങിയതു പോലെ മുമ്പിൽ വന്നു ചാടിയിരിക്കുന്നു. എന്നാ വേണ്ടേ? (ചോദിച്ചത്, കടയിലെ വെട്ടാൻ കൊണ്ടുവന്ന പോത്ത് മനുഷ്യനായതു പോലെ ഒരു രൂപം) പാപ്പൂട്ടി,പറഞ്ഞു. കാളേം പോത്തും വേണം......അല്ലേ.. വേണ്ട. രണ്ടു കാള മതി.(കാളേം പോത്തിനേങ്കൂടെ ഒരുമിച്ചിട്ടാ പോത്ത് വെയ്റ്റ് മുഴുവൻ കാളേടെ കഴുത്തേലേയ്ക്ക് വയ്ക്കുമെന്നാ ജോയിച്ചേട്ടൻ പറഞ്ഞേക്കണേ!) അതിനുമുമ്പ് ഒരു ഐസ്ക്രീം പോന്നോട്ടെ. അല്ല ജോയിച്ചേട്ടന് ഈ കടേടെ കാര്യം അറിയാമ്മേലന്നാ തോന്നണേ. പുള്ളി പറഞ്ഞെ ആലപ്പുഴേലേ കിട്ടുവൊള്ളൂന്നാ....... ഇതെന്നാ ചേട്ടായീ പുതിയകട വല്ലോവാണോ? അഞ്ചാറു വർഷായി - വെട്ടുപോത്ത്...