Posts

Showing posts from 2014

ഹാർഡ് ഡിസ്ക്ക്

Image
                                                                   രണ്ടു പതിറ്റാണ്ടിനു ശേഷമായിരുന്നു മോഹനചന്ദ്രനോട് സംസാരിക്കുന്നത് തന്നെ. അതും ഫോണിൽ. അവനിപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലാണ്. 8-9-10 ക്ലാസ്സുകളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കോളജിലെത്തിയപ്പോൾ ഞങ്ങൾ വെവ്വേറെ ഗ്രൂപ്പുകളിലായി. വിട്ടുപോയതൊക്കെ പൂരിപ്പിച്ച് ഞങ്ങൾ പുതിയ കാലത്തേയ്ക്കു വന്നു. അതിനിടയിൽ തെന്നിത്തെറിച്ച് വീണ്ടും പഴയ ചില സൗഹൃദങ്ങളിലേയ്ക്കും പഴയ അദ്ധ്യാപകരിലേയ്ക്കും പലകുറി വീണു.എട്ടിലും ഒമ്പതിലും അവനെ നിരന്തരം തേജോവധം ചെയ്ത ഒരു അദ്ധ്യാപകനുണ്ടായിരുന്നു.പൗലോസ് സർ. അവന്റെ ചില നിഷ്ക്കളങ്കമായ സംശയങ്ങളെ അദ്ദേഹം നേരിട്ടിരുന്നത് സഭ്യതയുടെ എല്ലാ അതിരുകളും കടന്നുകയറിയാണ്.പെട്ടെന്നാണ് എനിക്കോർമ്മ വന്നത്, ദിവസേനയെന്നോണം രണ്ടാം ബെഞ്ചിൽ പൗലോസ് സാറിന്റെ എല്ലാ അസ്ത്രങ്ങളുമേറ്റുവാങ്ങി, മുറിവേറ്റു നിൽക്കുന്ന മോഹനചന്ദ്രനെ. ശരിയ...

പതിരാകുന്ന വിളവെടുപ്പുകൾ

Image
കാനഡയിൽ ആകെ കൃഷിക്കായി കിട്ടുന്നത് അഞ്ചുമാസമാണ്. വേനലെന്നൊക്കെ വിളിക്കുന്ന ആറിലെ അഞ്ചെണ്ണം. ആ ദിവസങ്ങള്ക്കൊക്കെ നല്ല നീളമാണ്. അഞ്ചുമണി മുതൽ കാണുന്ന പകൽ വെളിച്ചം മങ്ങുന്നതു തന്നെ രാത്രി ഒമ്പതരയ്ക്കാണ്. അത്രതന്നെ സമയം കൃഷിയിടങ്ങളിൽ ചെലവഴിക്കുമ്പോൾ ഇംഗ്ലീഷുകാരൻ പറയുന്ന 'ലോംഗ് ഡേ' അക്ഷരാർത്ഥത്തിൽ ശരിയാകുന്നു. ഇന്നു പോയത് 6000 ഏക്കറിലായി പരന്നുകിടക്കുന്ന പാടത്തേയ്ക്കാണ്.സായാഹ്നവെയിൽ മഞ്ഞ പൂശിയ ഗോതമ്പുപാടം. ഒപ്പം ഇടയ്ക്കൊക്കെ കെനോലയും പയറുമുണ്ട്.സ്ഥലം പടിഞ ്ഞാറൻ സംസ്ഥാനമായ ആൽബെർട്ടയിലെ സ്റ്റാൻഡർഡ്. കാനഡയുടെ ഗോതമ്പറയാണിത്.ജേ ഷുൾസും അപ്പനും അളിയനും കൂടിയാണ് ഇവിടെ കൃഷി നടത്തുന്നത്. ഇപ്പോൾ കൊയ്ത്തുകാലം കഴിഞ്ഞതേയുള്ളു.ഇക്കുറി കൊയ്ത്ത് അമ്പേ പരാജയമായിരുന്നു.കാലാവസ്ഥ പ്രതികൂലമായതിനാൽ വിത തന്നെ തെറ്റി.പിന്നെ ബാലാരിഷ്ടതകളാരംഭിച്ചു. ചില സ്ഥലങ്ങളിൽ വരൾച്ച. അതൊന്നു നേരേയായപ്പോഴേയ്ക്കും മുട്ടുമഴ. അത് പാടങ്ങളെ ദിവസങ്ങളോളം ജലാധിവാസത്തിലാക്കി.കൊയ്ത്തുകാലത്ത് വിളകളൊക്കെ 20 സെന്റീമീറ്റർ മഞ്ഞുപാളികൾക്കടിയിൽ.ഹിമക്കട്ടകൾ ചേർത്തുള്ള കൊയ്ത്ത്, യന്ത്രങ്ങളെ തകരാറിലാക്കി. എല്ലാം കൂടി ഇത്തവണ വിളവെടുപ്പ് ...

സുധീർകുമാർ മിശ്ര

Image
വിരഹാതുരം! 'മഞ്ഞി'ന്റെ ഓരോ പുനർവായനയും വേദനിപ്പിക്കുന്നവയായിരുന്നു. ചിത്രം കാണുന്നതുവരെ സുധീർകുമാർ മിശ്രയുടെ മുഖം മറ്റൊന്നായിരുന്നു എന്റെ മനസ്സിൽ. പിന്നെ അത് ശങ്കറിന്റേതായി. പുതിയ വായനകളിൽ സംഗീതയും ശങ്കറുമായി മനസ്സിൽ മഞ്ഞ് മായാതെ നിന്നു. 2013 ലെ ടൊറോന്റോ ചലച്ചിത്രമേള. അതിഥികൾക്കുള്ള രജിസ്ട്രേഷൻ കൗണ്ടറിൽ,ഞാൻ പെട്ടെന്നു തലയുയർത്തുമ്പോൾ ശങ്കർ മോഹൻ. എനിക്ക് വിശ്വസിക്കാനായില്ല.ഒരു പുഞ്ചിരി പോലുമില്ലാതെ ഞാൻ വിളിച്ചു: സുധീർ കുമാർ മിശ്ര. അദ്ദേഹം ഒരു നിമിഷം സ്തംഭിച്ചു നിന്നു. ചുറ്റും  നോക്കി. മറ്റാരെയുമല്ലെന്ന് ഉറപ്പായപ്പോൾ ചോദിച്ചു, ''എങ്ങനെ എന്നെ മനസ്സിലായി?'' ഞാൻ പറഞ്ഞു, ''മായാത്ത മഞ്ഞ് മനസ്സിലുണ്ടല്ലോ!'' എന്റെ പണി കഴിയുന്നത് വരെ അദ്ദേഹം സ്വന്തം തിരക്കുകളുമായി ഫിലിം മെയ്ക്കേഴ്സ് ലൗഞ്ചിലിരുന്നു. ഞാനെത്തുമ്പോൾ എന്നോടു ചോദിച്ചു, ''ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ? വിദേശവേദികളിൽ വളരെ അപൂർവ്വമായേ തിരിച്ചറിയപ്പെടാറുള്ളു. അതും ഇങ്ങനെ ഹൃദ്യമായി. ഒരുപാട് നന്ദി,എല്ലാ സഹായങ്ങൾക്കും'' മഞ്ഞിലെ സുധീർ കുമാറായി അദ്ദേഹം എന്നെ ആലിംഗനം ചെയ്തു....

പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ

Image
നാല്പത്തൊന്നു വർഷം മുമ്പുള്ള ഒരു സെപ്റ്റംബർ 11 (1973). അന്നാണ് ലാറ്റിൻ അമേരിക്കയിലെ ആദ്യത്തെ മാർക്സിസ്റ്റ് ഭരണാധികാരിയായ സൽവദോർ അലെന്ഡേ വെടിയേറ്റു മരിക്കുന്നത്. ഉച്ചകഴിഞ്ഞ് സമയം ഏതാണ്ട് 2 മണി.ജനറൽ അഗസ്റ്റോ പിനോഷെ (Augusto Pinochet) യുടെ വലതുപക്ഷ ശക്തികൾ രാഷ്ട്രപതിഭവൻ വളഞ്ഞ സമയം. അദ്ദേഹം അണികളോട് കീഴടങ്ങാനായി നിരന്നുനിൽക്കാൻ പറഞ്ഞു. എന്നിട്ട് സ്വന്തം ഓഫീസിലെത്തി, ചിലിയുടെ ശോഭനമായ ഭാവിയെ ക്കുറിച്ചുള്ള തീക്ഷ്ണമായ വിശ്വാസത്തെപ്പറ്റി അദ്ദേഹം ചിലിയൻ ജനതയോട് വികാരനിർഭരമായി റേഡിയോയിലൂടെ പ്രസംഗിച്ചു. ചിലിയോടുള്ള അചഞ്ചലമായ സ്നേഹത്തെക്കുറിച്ചും, എതിരാളികൾക്ക് കീഴടങ്ങിയാൽ കിട്ടുന്ന പുറത്തേയ്ക്കുള്ള സുഗമപാതയോടും അതെത്തിക്കുന്ന സുരക്ഷിതസ്ഥാനത്തോടുമുള്ള വിപ്രതിപത്തി അദ്ദേഹം ജനങ്ങളോടു നേരിട്ടു പറഞ്ഞു. പിന്നെ കേട്ടത് ഒരു വെടി ശബ്ദമാണ്. അദ്ദേഹം മരിച്ചുവീണു. പലരും ഓടിയെത്തി. അദ്ദേഹത്തിന്റെ മൃതശരീരത്തിനടുത്തു നിന്ന് കണ്ടെത്തിയ AK - 47 തോക്കിലെ സുവർണ്ണമുദ്ര ഇതായിരുന്നു: ഒരേ ലക്ഷ്യത്തിലേയ്ക്ക് മറ്റൊരു മാർഗ്ഗം പിന്തുടർന്ന പ്രിയ സുഹൃത്തിന്, സ്നേഹപൂർവ്വം.....ഫിദേൽ ആത്മസുഹൃത്തായിരുന്ന ക്യൂബൻ നേതാവ് ഫിദേ...
Image
http://epaper.mangalam.com/ index.php?edition=23&dated= 2014-08-17

തൊണ്ണൂറുകളുടെ ആകാശം

Image
കനഡയിലെ ബ്രിട്ടിഷ് കലിഡോണിയ. ചിലിവാക്കിലെ കാമ്പ് റിവർ പ്രദേശത്താണ് ജിമ്മി ലാഫ്ലിൻ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. വയസ്സ് തൊണ്ണൂറിനോടടുക്കുകയാണ്. ഭാര്യ കുറച്ച് വർഷങ്ങൾക്കു മുമ്പേ മരിച്ചു.ഒരു വലിയ തോട്ടത്തിനു നടുവിലെ വീട്ടിൽ ഇപ്പോൾ ഒറ്റയ്ക്കാണ് താമസം. ഒരു പത്രത്തിനു വേണ്ടി വയോധികജീവിതങ്ങൾ തപ്പിപ്പിടിച്ച് പോകുന്ന വഴിയാണ് ജിമ്മിയെ കണ്ടുമുട്ടുന്നത്. കുടുംബത്തിനപ്പുറം ജിമ്മി ലാഫ്ലിന്റെ അതിതാല്പര്യവിഷയം പറക്കലാണ്. കിഴക്കൻ ഫ്രെയ്സർ താഴ് വരയിലൂടെ ഒരു പരുന്തിനെപ്പോലെ പറന്നുനടക്കുക. അതിനായി ഇരട്ടയന്ത്രം പിടിപ്പിച്ച, ഭാരം കുറഞ്ഞ ഒരു സിംഗിൾ സീറ്റർ വിമാനം സ്വന്തമായുണ്ട്. ഇപ്പോൾ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ ആഴ്ചയിൽ നാലും അഞ്ചും പറക്കലുകൾ. ഒരിക്കൽ കാലാവസ്ഥ ചതിച്ചു. പറക്കലിനിടയിൽ കൂടും കുടുക്കയുമായി നിലം പതിച്ചു.  മാസങ്ങൾ നീണ്ട കിടപ്പ്. ഇനി പറക്കാൻ കഴിയില്ലെന്ന ഉപബോധഭീതിയിൽ ജിമ്മി ഭീകരസ്വപ്നങ്ങൾ  കണ്ടു  ഞെട്ടിയുണർന്നിരുന്നു, പലപ്പോഴും. പക്ഷേ, റോളറിനടിയിൽപ്പെട്ടു പതിഞ്ഞുപോയ ടോം പൂച്ച കുടഞ്ഞെണീക്കുന്നതു പോലെ ജിമ്മി പഴയപടി ഊർജ്ജസ്വലനായി. ''സ്കെയേഡ് ദ് ക...

April 30, 2014

Image
There's a land of the living and a land of the majority, and the bridge is love, the only survival, the only meaning. A month ago, my family went and met Balan. He was so happy to see Suja, her dad, Vinaya and my brother. Although he knew t hat he was crossing the bridge, he was happy as usual and to his heart's content in all his talks. He was the same as he had been five years ago, despite a slight change in his look. Then he came on-line, cutting jokes with me. Called me PUZHU (bookworm) and inquired about Chaandikkunju (Chandu) and Paikkutty (Calf/ Nandu). I thought, Balan would spring back with an incredible recovery awfully thanking the radiance of his countenance. The light that emanated from his face was so intense and enough for many a moth like us to be ensnared in his web. But he left us yesterday morning! I couldn't sleep last night. Tried to read a book. Failing to catch on anything I read, came back to the desktop. Chatted with a few of the friends found on-l...

വിഷുപ്പക്ഷികൾ

Image
രാവിലെ നോക്കുമ്പോൾ  Vr Ragesh എന്റെ ഡെസ്ക്ടോപ്പിലിരുന്ന് കാർട്ടൂണുകൾ വരയ്ക്കുന്നു. അവനെ കണ്ട സന്തോഷം അങ്ങനെ തിളച്ചു പൊന്താൻ തുടങ്ങുമ്പോൾ പറയുകയാണ്. ഹോൾഡ് ഓൺ... ചേട്ടാ, തിളച്ചുതുളുമ്പാൻ വരട്ടെ ... ഒരു സർപ്രൈസ് കൂടിയുണ്ട്. ഞങ്ങൾ അടുത്തുള്ള വായനശാലയിലേയ്ക്ക് നടന്നു. വാതിൽ തുറന്നതും ഞാൻ തുളുമ്പിപ്പോയി. എന്റെ സുഹൃത്ത്  Gayathri Ashok. കൂടെ കലാമണ്ഡലത്തിൽ നിന്ന് ഒരുകൂട്ടം കളിക്കാരും. ഒക്കെ ഭക്ഷണത്തിനായി, ഇലകൾക്കു മുമ്പിൽ. എങ്ങനെ ഇവിടെയെത്തി? രാഗേഷ് പറഞ്ഞു: പാരീസിലേയ്ക്കുള്ള യാത്രയായിരുന്നു. വിമാനത്തിന് ചില പ്രശ്നങ്ങൾ. ഇവിടെ ഇറക്കേണ്ടി വന്നു. ഇവരെയൊക്കെ അപ്രതീക്ഷിതമായി ഇങ്ങനെ വീണുകിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഞാൻ. സ്റ്റോപ് സ്മൈലിംഗ് അച്ഛാാ... എണീക്ക്. ഹാപ്പി വിഷു! അവൻ എന്നെ ഉറക്കത്തിൽ ഇങ്ങനെ നോക്കി നിന്ന് എന്തെങ്കിലും കമന്റടിക്കുന്നത് പതിവാണ്. ഒരു വിഷുവിന്റെ മഞ്ഞക്കിളികളെല്ലാം അതോടെ ഒറ്റയടിയ്ക്ക് പറന്നുപോയി. പുറത്ത് വഴി തെറ്റി വന്ന ഡിസംബറിലെ മഞ്ഞുപുലരി. കാറുകൾ മഞ്ഞുപുതച്ച് ഉറങ്ങുന്നു. പൈന്മരങ്ങളിൽ ഒരിക്കൽ കൂടി മഞ്ഞുപൂത്തിരിക്കുന്നു. ഒരിക്കൽ കൂടി പ്രകൃത...

ആദ്യത്തെ സെല്ഫോൺ വിളി

Image
  ഏപ്രിൽ 3, 1973. ഇത് മാർട്ടിൻ കൂപ്പർ. ദൂരഭാഷിണിയിലൂടെയുള്ള ഈ വിളി പിൽക്കാലത്ത് ചരിത്രപാതയിൽ ഒരു നാഴികക്കല്ലാവുമെന്ന് അദ്ദേഹം തീരെ കരുതി യിട്ടുണ്ടാവില്ല. ഇപ്പോൾ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാനഘടകമായി മാറിയ സെൽഫോണിന്റെ പിതാവ്. ആദ്യമായി ഒരു പൊതുസ്ഥലത്തുനിന്ന് ഒരു സെൽ ഫോണിൽ സംസാരിക്കുന്നതും ഇദ്ദേഹമാണ്. അമേരിക്കയിലെ, മാൻഹറ്റനിലെ ന്യൂയോർക്ക് ഹിൽട്ടനു മുമ്പിൽ നിന്നുള്ള വിളി സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടിയത് ന്യൂജേഴ്സിയിലെ ബെൽ ലാബിൽ പണിയെടുത്തുകൊണ്ടിരുന്ന  കുറേ ശാസ്ത്രജ്ഞന്മാർക്കാണ്. അവരാണെങ്കിൽ ഇതേ ശാസ്ത്രസാങ്കേതിക രംഗത്ത് ഗവേഷണം നടത്തുന്നവരും. DynaTAC 8000x എന്നായിരുന്നു ഈ ചരിത്രനായകന്റെ പേര്. കഷ്ടിച്ച് ഒന്നേകാൽ കിലോഗ്രാം ഭാരം വരുന്ന ഈ പുതുജന്മത്തിന്റെ 'കൊമ്പ്' ഒഴിച്ചുള്ള ഭാഗത്തിന്റെ നീളം ഒമ്പത് ഇഞ്ചായിരുന്നു. പത്തുമണിക്കൂർ എടുക്കുമായിരുന്നു ചാർജ് ആകാൻ. വില 3995 ഡോളർ (ഏകദേശം ഇന്നത്തെ രണ്ടുലക്ഷത്തി നാല്പതിനായിരം രൂപ). ഒരു ചുടുകട്ടയുടെ രൂപവും ഭാവവും.അതുകൊണ്ടുതന്നെ കൂപ്പർ അവനെ ബ്രിക് (Brick) എന്നു വിളിക്കാൻ തുടങ്ങി. ഇന്നിപ്പോൾ, ഈ 'ചുടുകട്ട'യുടെ 'ന്യൂ-ജെൻ...

Feel-good Situations

Image
Mathrubhumi Daily, Monday, Mar 31, 2014

കടല്‍ജലച്ഛായകള്‍

ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ 'എതിരടയാളത്തിന്റെ ആത്മകഥ' എന്ന നോവലിനെക്കുറിച്ചുള്ള വായനക്കുറിപ്പ് കമ്പോള-സാമ്പത്തിക-ആവാസ വ്യവസ്ഥകളില് ഇന്ന് അദൃശ്യമായ സ്ഥാപിതതാല്പര്യശക്തികളുടെ സാന്നിദ്ധ്യം സുവിദിതമാണ്. ഈ അദൃശ്യശക്തികള് തുലോം ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷത്തിന്റെ രുചിനിര്‍ണ്ണയാവകാശം അവരുടെ കുത്തകയായി മാറിയിരിക്കുന്നു. പ്രസന്ന വ്യക്തിത്വങ്ങളായ ഈ വരേണ്യവര്‍ഗ്ഗമാണ് ഇന്ന് സാധാരണ മനുഷ്യര് എന്തൊക്കെ ഭക്ഷിക്കണമെന്നും അണിയണമെന്നും എങ്ങിനെയൊക്കെ ചിന്തിക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങള്‍ മൊത്തത്തില്‍ എടുക്കുന്നത്. ഇവരുടെ പരസ്യജീവിതങ്ങളില്‍ ഇവര്‍ ആതുരശുശ്രൂഷകരും ജനസേവാതല്പരരുമൊക്കെയായിരിക്കും. പക്ഷെ അവരുടെ സ്വാര്‍ത്ഥമോഹപ്രയാണങ്ങള്‍ക്ക് വിലങ്ങുതടികളാകുന്നവരെ നിഷ്‌കാസനം ചെയ്യാനും ഉന്മൂലനം ചെയ്യാനും ഇവര്‍ മടി കാണിക്കാറില്ല. ഇവര്‍ കാഴ്ചയില്‍ സമാധാനപ്രിയരും സ്ഥിരം ' കുറ്റവിമുക്തരു ' മൊക്കെയാണ്. എതിരടയാളത്തിന്റെ ആത്മകഥയിലെ ആനന്ദ് വര്‍മ്മ ഈ വര്‍ഗ്ഗത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നു. പുതിയ രാഷ്ട്രീയം ഒട്ടും തന്നെ മനസ്സിനെ ധീരമാക്കുന്നവയല്ലെന്നും ചരിത്രങ്ങളിലൂടെയുള്ള കടന്നുപോകലില്‍ എ...

അസ്ഥിരതയുടെ താഴ്നിലങ്ങള്‍

Image
                                                                              -  സുരേഷ് നെല്ലിക്കോട് < ജുംപാ ലാഹിരിയുടെ  ' താഴ്നിലങ്ങള്‍ ' (The Lowland)  എന്ന നോവലിന്‍റെ വായനാനുഭവം > വര്‍ഷകാലത്ത് താഴ്‌നിലങ്ങളിലാകെ ഒഴുകിപ്പരന്ന് ഒന്നാകുന്ന ഇരട്ടക്കുളങ്ങളെപ്പോലെയായിരുന് നു ,  ഒന്നേകാല്‍ വര്‍ഷത്തിടയ്ക്കുണ്ടായ ആ രണ്ടു സഹോദരന്മാര്‍. സുഭാഷ് മിത്രയും ,  ഉദയന്‍ മിത്രയും. പലര്‍ക്കും അവര്‍ പരസ്പരം മാറിപ്പോകുന്നത്ര സാദൃശ്യം. അറുപതുകളുടെ അന്ത്യം കല്‍ക്കത്തയെ കലാപകലുഷിതമാക്കിയിരുന്നു. നിരോധനാജ്ഞകള്‍ നിശ്ചലമാക്കിയ തെരുവുകള്‍. ആരെയൊക്കെയോ തെരഞ്ഞുകൊണ്ട് എവിടെയും പോലീസും പട്ടാളവും റോന്തു ചുറ്റി നടക്കുന്നു. കമ്യൂണിസത്തിന്‍റെ കറകളഞ്ഞ ലക്ഷ്യങ്ങള്‍ തേടിയ യുവത്വം ,  പട്ട കെട്ടിയ കുതിരകളെപ്പോലെ മാര്‍ഗ്ഗം മറന്ന് ലക്ഷ്യം തേടിയ കാലം. ആ വിപ്ലവപാതയാണ്‌ തന്‍റെ ശരിയെന്ന് അതി...

വീരകഥകള്ക്കൊരു ചുവടി

Image
പറവൂരില്‍ നിന്നു ഗോതുരുത്തിലേയ്ക്ക് പോകുന്ന ബസ്സുകളുടെ യാത്രാന്ത്യം കടല്‍ വാത്തുരുത്താണ്‌. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളും ഞങ്ങളെ കൊണ്ടുപോയത് ഹോളി ക്രോസ് പള്ളിയങ്ക ണത്തിലേയ്ക്കാണ്‌. പുഴയ്ക്കപ്പുറം മൂത്തകുന്നം ക്ഷേത്രം. 'ചുവടി' ചവിട്ടുനാടകോത്സവത്തിന്‍റെ രണ്ടാം ദിനം.  ബസ്സിറങ്ങുമ്പോള്‍ ഞങ്ങളാദ്യം അന്വേഷിച്ചത് തോമസേട്ടനെയാണ്‌. വെള്ളോട്ടുപുറം - തുരുത്തിപ്പുറം - ഗോതുരുത്ത് - കടല് വാത്തു രുത്തുകാരോടന്വേഷിച്ചാല്  '' മ്മടെ ... ചവിട്ടുനാടകം തോമസേട്ടനാ ?'' എന്നൊരു മറുചോദ്യമാവും തിരികെ കിട്ടുക . ശരിക്കുമുള്ള പേര് തോമസ് മറ്റയ്ക്കല് . ഇപ്പോഴുള്ള പഴയ തലമുറയ്ക്കും , ചില നാടകഭ്രാന്തന്മാര്ക്കുമേ ആ പേര് പരിചിതമുള്ളു . ബാക്കിയുള്ളവര്ക്കെല്ലാം തോമസേട്ടന് . നാടകം കളിക്കാത്ത ' ചവിട്ടുനാടകം തോമസേട്ടന് '. അറുപത്തഞ്ചു വര്ഷമായി ചവിട്ടുനാടകം കണ്ടുകൊണ്ടിരിക്കുന്ന എഴുപത്തൊന്നുകാരന് . കാല്നടയാത്രകളായിരുന്നു ഏറിയപങ്കും . കൊച്ചി നാടകസാമ്രാജ്യത്തില് എവിടെ നാടകമുണ്ടെങ്കിലും പോയിരിക്കും . ചുവടുകള് തെറ്റിയാല് അത് നടന്മാരോട് വേദി വിട്ടിറങ്ങുമ്പോള്...