വിഷുപ്പക്ഷികൾ
രാവിലെ നോക്കുമ്പോൾ Vr Ragesh എന്റെ ഡെസ്ക്ടോപ്പിലിരുന്ന് കാർട്ടൂണുകൾ വരയ്ക്കുന്നു.
അവനെ കണ്ട സന്തോഷം അങ്ങനെ തിളച്ചു പൊന്താൻ തുടങ്ങുമ്പോൾ പറയുകയാണ്.
ഹോൾഡ് ഓൺ... ചേട്ടാ, തിളച്ചുതുളുമ്പാൻ വരട്ടെ ... ഒരു സർപ്രൈസ് കൂടിയുണ്ട്.
ഞങ്ങൾ അടുത്തുള്ള വായനശാലയിലേയ്ക്ക് നടന്നു.
വാതിൽ തുറന്നതും ഞാൻ തുളുമ്പിപ്പോയി.
എന്റെ സുഹൃത്ത് Gayathri Ashok. കൂടെ കലാമണ്ഡലത്തിൽ നിന്ന് ഒരുകൂട്ടം കളിക്കാരും.
ഒക്കെ ഭക്ഷണത്തിനായി, ഇലകൾക്കു മുമ്പിൽ.
എങ്ങനെ ഇവിടെയെത്തി?
രാഗേഷ് പറഞ്ഞു: പാരീസിലേയ്ക്കുള്ള യാത്രയായിരുന്നു. വിമാനത്തിന് ചില പ്രശ്നങ്ങൾ. ഇവിടെ ഇറക്കേണ്ടി വന്നു.
ഇവരെയൊക്കെ അപ്രതീക്ഷിതമായി ഇങ്ങനെ വീണുകിട്ടിയതിലുള്ള സന്തോഷത്തിലായിരുന്നു ഞാൻ.
സ്റ്റോപ് സ്മൈലിംഗ് അച്ഛാാ... എണീക്ക്. ഹാപ്പി വിഷു!
അവൻ എന്നെ ഉറക്കത്തിൽ ഇങ്ങനെ നോക്കി നിന്ന് എന്തെങ്കിലും കമന്റടിക്കുന്നത് പതിവാണ്.
ഒരു വിഷുവിന്റെ മഞ്ഞക്കിളികളെല്ലാം അതോടെ ഒറ്റയടിയ്ക്ക് പറന്നുപോയി.
പുറത്ത് വഴി തെറ്റി വന്ന ഡിസംബറിലെ മഞ്ഞുപുലരി. കാറുകൾ മഞ്ഞുപുതച്ച് ഉറങ്ങുന്നു. പൈന്മരങ്ങളിൽ ഒരിക്കൽ കൂടി മഞ്ഞുപൂത്തിരിക്കുന്നു.
ഒരിക്കൽ കൂടി പ്രകൃതി കുമ്മായക്കളമായി.
സുജ ചായയുമായി വന്നു.
ഗെസ് ഹൂ കേം ഹോം വിത്ത് പായസം, ഉപ്പേരി ആന്റ് ഓൾ....
ഹൂ...?
ഹൂ എല്സ്...ദ ഫേവറിറ്റ് റൈറ്റര് ഫ്രൻഡ് ഒഫ് യുവേഴ്സ്, സോക്കർ. Socraties K. Valath Chukku
അത് ശരിയായിരുന്നു. വഴിക്കുളങ്ങരയിലെ വീട്ടിൽ പായസം-വറുത്തുപ്പേരിയുമൊക്കെയായി, ചിരിക്കുമ്പോൾ കുഞ്ഞാവുന്ന കണ്ണുകളുമായി, അച്ഛന്റെ മുമ്പിൽ സ്നേഹക്കഥകളുമായി പ്രിയകഥാകാരൻ സോക്രട്ടീസ്!
അത്ഭുതക്കണ്ണിയിൽ പങ്കുചേരാൻ ഇന്ദുചൂഡന് കിഴക്കേടം ആ സമയത്തു തന്നെ ഫോണിൽ. ആ മധുരത്തിന്റെ പകുതി അച്ഛൻ സോക്കറിനും കൊടുത്തു.
സൗഹൃദങ്ങൾ ഏതൊക്കെ ഉയരങ്ങളിലേയ്ക്കാണ് നമ്മെ കൈ പിടിച്ചു കയറ്റുന്നത്! ഞാന്‍ ബന്ധിതനായിരിക്കുന്നത് എന്‍റെ മതിലുകളാലല്ല, സൗഹൃദങ്ങളാലാണെന്ന ചെക്ക് പഴഞ്ചൊല്ലിന്‍റെ മഴയിലാണ് ഞാനിപ്പോള്‍....

Comments