ചെകുത്താനും കടലിനുമിടയ്ക്ക് ട്രൂഡോ സര്‍ക്കാര്‍
- സുരേഷ് നെല്ലിക്കോട് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഭരണകക്ഷിയായ ലിബറലുകള്‍ക്കും ഇത് ശനിദശക്കാലമാണ്. ഒന്നു പ്രശ്നം വച്ചു നോക്കിയാല്‍, അത് ആരംഭിച്ചത് 2021 സെപ്റ്റംബര്‍ അവസാനം ആയിരുന്നു എന്നു മനസ്സിലാകും. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷത്തിനു 170 സീറ്റുകള്‍ മതിയെന്നിരിക്കെ, 177 ലും വിജയം കണ്ട ലിബറലുകള്‍ക്ക് കോവിഡാനന്തരകാലത്ത് (അങ്ങനെ പറയാമോ എന്നറിയില്ല. ഇപ്പോഴും 'അന്യഗ്രഹജീവികള്‍ വേഷപ്രച്ഛന്നരായി ഭൂമിയില്‍ ജീവിക്കുന്നുണ്ടെ'ന്നു പറയുന്നതുപോലെ പലപേരുകളിലായി പലരിലും വിട്ടുപോകാനിഷ്ടമില്ലാത്ത ബാധയായി തുടരുന്നുണ്ടെന്ന് സര്‍ക്കാറിന്‍റെ പത്രക്കുറിപ്പുകള്‍ പറയുന്നുണ്ട്) പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പുഭൂതോദയം ലഭിക്കുകയാണ്: കോവിഡ് കാലത്ത് വിതച്ച സാമൂഹികസുരക്ഷാപദ്ധതികള്‍ ഇതാ കാലത്തിനുമുമ്പേ വിളഞ്ഞുനില്‍ക്കുന്നു; ഇപ്പോള്‍ കൊയ്ത്തുനടത്തിയാല്‍ നമുക്ക് സല്പേരിന്‍റെ അറകള്‍ പെട്ടെന്നു നിറച്ചെടുക്കാം. എന്തിനു നാം 2023 വരെ വീണ്ടും രണ്ടുവര്‍ഷം കാത്തിരുന്ന് ജനങ്ങളുടെ മറവിയില്‍ നിന്ന് അതൊക്കെ തോണ്ടിയെടുത്തു വിയര്‍ത്തുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടണം? അങ്ങനെ, അമിതാഹ്‌ളാദത്