ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്


ഡീന് എന്ന ദീനാനാഥ്‌ ദത്ത വെനീസില് കണ്ട അതേകാഴ്ചകള്ക്ക് ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. റാഫിയെപ്പോലെയും ഫൊസ്‌ലുല് ഹൊക്ക് ചൗധരിയെപ്പോലെയുമുള്ള ആളുകളെ കണ്ടു സംസാരിച്ചിരുന്ന ഒരു യാത്ര. അവരിലെ ഭൂരിപക്ഷവും കടല് നീന്തി വന്നവരായിരുന്നു. അഭയാര്ത്ഥികളായിരുന്നു. അവരില് ചിലര് വെനീസ് തെരുവുകളില് ചിത്രങ്ങള് വരച്ചു വില്ക്കാനിരിക്കുന്നുണ്ടായിരുന്നു.അധികാരികളുടെ വേട്ടയ്ക്കിടയില് പലപ്പോഴും ആ ചിത്രങ്ങള് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുന്നവരായിരുന്നു. ലുബ്നയെപ്പോലെയല്ലായിരുന്നെങ്കിലും അവിടെ ജീവിക്കുന്ന ഒരു ബംഗ്ലാദേശി സ്ത്രീയെ കണ്ടിട്ടുണ്ട്. റെസ്റ്റൊറന്റുകളുടെ പിന്‌വാതിലിലൂടെ കേള്ക്കുന്ന സംഭാഷണത്തിന്റെ ഉറവിടങ്ങള് തേടിച്ചെന്ന് അവരില് ചിലരോടൊക്കെ സംസാരിച്ചിരുന്നു. ഇടയ്ക്കിടെ പുറത്തേയ്ക്കു നോക്കിയും ഭയപ്പെട്ടും സംസാരിച്ചിരുന്ന അവരെക്കണ്ടപ്പോള്, ഹിംസ്രജന്തുക്കളുടെയിടയില്പ്പെട്ടുപോയ നിരാലംബമൃഗങ്ങളെയാണ്‌ ഓര്മ്മ വന്നത്. പുറം ലോകവുമായി ബന്ധപ്പെടാനോ അപരിചിതരുമായി സംസാരിക്കാനോ പോലും അനുവാദമില്ലാത്തവരായിരുന്നു അവര്. എന്നും ഭീതിയുടെ നിഴലില്, ആഗ്രഹങ്ങളടക്കി, നാട്ടില് പച്ചപിടിക്കുന്ന കുടുംബങ്ങളെ മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നവര്. ഗള്ഫ് നാടുകളില് കണ്ട കാഴ്ചകളുടെ പര്യായങ്ങള്!

ഞാന് ഇപ്പോള് വായിച്ചുതീര്ന്ന പുസ്തകം -



ഗണ് ഐലന്‌ഡ് - അമിതാവ് ഘോഷ് 

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം