2017 നവംബര്‍
Posts
പേരില്ലാത്ത കുഴിമാടങ്ങള്‍ : ഒരു കംബോഡിയന്‍ നരഹത്യയുടെ ബാക്കിപത്രം
- Get link
- X
- Other Apps
''Death is a wind that sometimes rests amongst us with so much of softness'' - Rithy Panh (Cambodian - French Filmmaker) എന്നെന്നേയ്ക്കുമായി ഭരണകൂടം കൊന്നുതള്ളിയ ഉറ്റവരുടെ ഓര്‍മ്മയ്ക്കുമുമ്പില്‍ ഒരു രാഷ്ട്രം അര്‍പ്പിക്കുന്ന തിലോദകമാണ് റിതി പാനി (Rithy Panh) ന്‍റെ ഏറ്റവും പുതിയ ചലച്ചിത്രമായ 'ഗ്രേവ്‌സ് വിതൗട്ട് എ നെയിം ' (Graves Without A Name). കംബോഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ പില്‍ക്കാലത്തേയ്ക്കു കൈമാറിയ വേദനകളുടെ ബാക്കിപത്രമാണ് ഈ വാര്‍ത്താചലച്ചിത്രം. ആ കഥകള്‍ പറയാന്‍ റിതി പാനിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളുണ്ടാവില്ല എന്നുതന്നെയാണ് ഈ ചിത്രം നമ്മോടു പറയുന്നത്. സ്വാനുഭവങ്ങളുടെ തീച്ചൂളയിലൂടെ ഉരുകിയൊലിച്ചു കടന്നുപോന്ന ബാല്യകൗമാരങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് ഈ കഥ പറയിക്കുന്നത്. റിതി പാന്‍ എന്ന പതിനൊന്നുകാരന് സ്വന്തം മാതാപിതാക്കളോടൊപ്പം സഹോദരങ്ങളും ഉറ്റബന്ധുക്കളും നഷ്ടമാകുന്നത് 1975 ലെ ഖമര്‍ റൂഷ് (khmer Rouge) എന്ന കിരാതഭരണത്തിന്‍കീഴിലാണ്. 1979 ല്‍ അദ്ദേഹം തായ്‌ലന്‍ഡിലെ ഒരു അഭയാര്‍ത്ഥിസങ്കേതത്തിലേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് 1980 ല്‍...
ഒരു വ്യഥിതഭാവിയുടെ കഥ: ലെയ്‌ല
- Get link
- X
- Other Apps
ദീപാ മേത്തയുടെ പുതിയ ചലച്ചിത്രസംരംഭത്തെക്കുറിച്ച് പഴയകാല വിവാദങ്ങളൊക്കെ വിസ്മൃതിയിലൊഴുകിപ്പോയെന്നു തോന്നുമെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് അനായാസം മുറിവേൽക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള അറിവോടുകൂടി തന്നെയാണ് ദീപാ മേത്ത അടുത്തിടെ വീണ്ടും ഇന്ത്യയിലേയ്ക്ക് വന്നത്. പുതിയ ചിത്രത്തിന്റെ നിർമ്മാണമായിരുന്നു ലക്ഷ്യം. ദൃശ്യമാദ്ധ്യമ രംഗത്തെ അതികായരായ നെറ്റ്ഫ്ളിക്സി (Netflix) നു വേണ്ടി നിർമ്മിക്കുന്ന പരമ്പരയായ ലെയ്‌ല (Leila)യുടെ മൂന്നു സംവിധായകരിലൊരാളാവുക എന്നതായിരുന്നു ഡൽഹിയിലും പരിസരത്തുമായുള്ള പുതിയ നിയോഗം. ശങ്കർ രാമനും പവൻ കുമാറുമാണ് കൂടെയുള്ള മറ്റു സംവിധായകർ. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ മറ്റുള്ളവരേക്കാൾ കുറച്ചേറെ ചുമതലയും ദീപയ്ക്കുണ്ടായിരുന്നു. ഇൻഡ്യൻ എക്സ്പ്രസ്, കാരവാൻ, ഔട്ട് ലുക്ക്, സ്‌ക്രോൾ ഡോട്ട് ഇൻ (Scroll.in) എന്നിവയിലൂടെയൊക്കെ വായനക്കാർക്ക് സുപരിചിതനായ പ്രയാഗ് അക്ബറിന്റെ നോവലായ 'ലെയ്‌ല'യെ അവലംബമാക്കി ആറുഭാഗങ്ങളായി ചിത്രീകരിക്കുന്ന പരമ്പരയായിരുന്നു ദീപയുടെ പുതിയ ദൗത്യം. പ്രകൃതിഘടകങ്ങളായ 'ഭൂമി' (Earth), അഗ്‌നി (Fire), ജലം (Water) എന്ന പേരു...
വിവേകം വെടിഞ്ഞ നാടിന്‍റെ നേര്‍ച്ചിത്രങ്ങള്‍
- Get link
- X
- Other Apps
ആനന്ദ് പട്‌വര്‍ദ്ധന്‍റെ പുതിയ ചിത്രമായ വിവേകി (Reason) നെക്കുറിച്ച്...... It's dangerous to be right when the government is wrong! - Voltaire അനന്ദ് പട്‌വര്‍ദ്ധന്‍ പറയുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാഴ്ചക്കാരുണ്ടാവുമോ എന്ന ശങ്കയെ പാടേ തുടച്ചുനീക്കിക്കൊണ്ടാണ് 'വിവേക്' (Vivek - Reason) എന്ന വാര്‍ത്താചിത്രത്തെ ടൊറോന്‍റോ അന്താരാഷ്ട്രചലച്ചിത്രോത്സവ (TIFF 2018) ത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നറിയപ്പെടു ന്ന ഭാരതത്തില്‍, അനുകരണീയമായ ആ ഭരണക്രമത്തിനുമേല്‍ അത്രയ്ക്കു വെല്ലുവിളികളുണ്ടെന്നുള്ളത് ചിലര്‍ക്കെങ്കിലും പുതിയൊരറിവായിരുന്നു. ഭൂഖണ്ഡം വിട്ടുള്ള വാര്‍ത്തകള്‍ക്ക് അവിടെ വലിയ വിപണികളില്ല. പക്ഷെ പ്രേക്ഷകരില്‍ നല്ലൊരുവിഭാഗം ഇത് കൃത്യമായി പിന്‍തുടരുന്നവരുമായിരുന്നു. നാലുമണിക്കൂറ് ഇരുപതുമിനിട്ട് നീളുന്ന ഈ ചലച്ചിത്രം എട്ട് അദ്ധ്യായങ്ങളിലൂടെയാണ്, ഭാരതം നേരിടുന്ന വെല്ലുവിളികളെ പ്രേക്ഷകരിലേയ്ക്ക് വിന്യസിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ബി.ജെ.പി. സര്‍ക്കാര്‍ കണ്ണടച്ചുവളര്‍ത്തുന്ന 'ഹിന്ദുത്വ ദേശീയത...
വേദനകളുടെ ബാല്യം തേടിയൊരു യാത്ര
- Get link
- X
- Other Apps
“It is not down in any map; true places never are.” – Herman Melville ഡെബി എന്ന ഡെബോറ ഹെയ്‌ന്‍സ് (Deborah Haynes) അവളുടെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോടു പറയുമ്പോള്‍ എനിക്കോര്‍മ്മ വന്നത് ആദിവാസികളെ മുഖ്യധാരകളിലേയ്ക്ക് കൊണ്ടുവരുന്ന രീതികളില്‍ ആഗോളമെന്നോണം സര്‍ക്കാരുകള്‍ക്ക് പറ്റിയ പരാജയമായിരുന്നു. ലോകത്തിന്‍റെ പലഭാഗത്തും ഈ പരാജയങ്ങളുടെ കഥകള്‍ ചരിത്രത്തിലുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഈ ആദിമനിവാസികള്‍ (Indigenous Canadians) പൊതുവേ അറിയപ്പെടുന്നത് 'ഇന്‍ഡ്യന്‍സ്' എന്ന പേരിലാണ്. ഇന്‍ഡ്യയെന്ന പേരില്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതും വെസ്റ്റ് ഇന്‍ഡീസ് എന്ന പേരിന്‍റെ ഉദ്ഭവവുമൊക്കെയായി നമുക്കിതു ബന്ധപ്പെടുത്താം. നമ്മള്‍ ഇന്ത്യാക്കാര്‍ ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ സമൂഹത്തിലെ 'ഇന്‍ഡ്യന്‍സ്' ആണ്, കനഡയിലും അമേരിക്കയിലും. അറുന്നൂറ്റി അമ്പതോളം വരുന്ന ആദിവാസിക്കൂട്ടങ്ങളിലൊന്നില്‍ നിന്നാണ് ഡെബി വരുന്നത്. മാനിറ്റോബ (Manitoba) പ്രവിശ്യയിലെ ഡോഫിനി (Dauphin) ലെ സ്കൂളില്‍ ഒമ്പതാം ക്ലാസ്സുവരെയേ ഉണ്ടായിരുന്നുള്ളു, അന്ന്. ഒമ്പതു കഴിഞ്ഞാല്‍ അവര്‍ക്കു മുമ്പില...
https://thalsamayamonline.com/full-page-pdf/epaper/kochi/2018-10-21/edition_2018-10-21/159
- Get link
- X
- Other Apps