Posts

Showing posts from 2016

കാറ്റ്

Image
അപ്പുറത്ത് തുടലഴിഞ്ഞ് പാഞ്ഞുനടക്കുന്നു മരങ്ങളെയൊക്കെ കടിച്ചു കുലുക്കി കറുത്തൊരു ഭ്രാന്തന്‍ കാറ്റ്. ഇപ്പുറത്ത് ഇടയ്ക്കിടെ വാമൊഴികള്‍ക്കായി മുകളിലേയ്ക്കു നോക്കിയും, വഴിതെറ്റാതിരിക്കാന്‍ വരികള്‍ കൊയ്തുണക്കിയ തുടയിടുക്കിനെ നക്കിക്കരിച്ചും തുടലറ്റത്ത്, ഓടാനാവാതെ, നടന്നുനടന്ന് പഴയൊരു കാറ്റും!

കാടേറ്റുന്ന കത്തുകള്‍

Image
ബഹുമാനപ്പെട്ട തത്ത്വമസീ, താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.. ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍ വരും. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേ ദിവസം എം ടിയെയും എന്‍ പിയെയും താങ്കള്‍ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും അറിവുളളവര്‍ ആ ഭാഗത്തുണ്ടെങ്കില്‍ എം ടിക്കും എന്‍ പിക്കും കാര്‍ഡ് ഇടണം.. താങ്കളെ മലയാളം പഠിപ്പിക്കാന്‍ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേയ്ക്കയക്കാം. പരമസുന്ദരി. താങ്കള്‍ അവളെ കെട്ടുകയാണെങ്കില്‍ മാസന്തോറും എനിക്ക് 250/- രൂപ വീതം അയയ്ക്കണം. താങ്കള്‍ക്ക് അവളില്‍ ഉണ്ടാകുന്ന ആണ്‍കുട്ടികളെ എനിക്കു തരണം. ഒരു ചാവേര്‍പ്പട ഉണ്ടാക്കാനാണ്. ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ചു ജ്ഞാനിയാവുക. മുഹമ്മദ് ബഷീര്‍  മംഗളം

കറുത്ത വീടുകള്‍

Image
ഈഡയെ പരിചയപ്പെടുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പേരില്‍ പവേല്‍ പാവ്‌ലിക്കോവ്‌സ്‌ക്കി (Pawel Pawlikovski) യുടെ ഒരു സിനിമയുണ്ടെന്നും എന്‍റെ ഇഷ്ട ചിത്രങ്ങളിലൊന്നാണതെന്നുമായിരു ന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രം ഞാന്‍ കുറെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഈഡ ആ ഈഡയെക്കുറിച്ച് കേട്ടിട്ടുതന്നെയുണ്ടായിരുന്നി ല്ല. ഇപ്പോള്‍ സര്‍‌വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആ കറുത്ത സുന്ദരിയുടെ ബാല്യം കാനഡയിലെ ന്യൂ ബ്രണ്‍സ്‌വിക്കിലെ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമം കാണുന്ന ആദ്യത്തെ കറുത്ത കുടുംബം. ഗ്രാമത്തിലെ സ്ക്കൂളില്‍ ആദ്യമായി കാലുകുത്തിയ കറുത്ത കുട്ടികളും അവരായിരുന്നു; ഈഡയും സഹോദരിമാരും. ഒരു വെളുത്ത ഗ്രാമം കറുത്തവരെക്കുറിച്ചും, അവരുടെ ജീവിതരീതിയെക്കുറിച്ചും നേരിട്ടറിയേണ്ടത് ഇവരുടെ കുടുംബം വഴിയായിരുന്നു.  വളര്‍ന്നു വലുതായ വഴികളില്‍ നിന്നൊക്കെ ഈഡ പഠിച്ച ഒരു കാര്യമുണ്ട്. ഉന്നതവിദ്യാഭ്യാസമോ, മികച്ച ധനസ്ഥിതിയോ, മറ്റെന്തു നേട്ടങ്ങളുണ്ടെങ്കിലും ശരീരത്തിന്‍റെ നിറം കറുപ്പാണെങ്കില്‍ അതു തന്നെയാണ്‌ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതും തിരിച്ചടികളേറ്റുവാങ്ങുന്നതു

യക്ഷികള്‍ ഉണ്ടാകുന്നത്.....

Image
എത്ര പെട്ടെന്നാണ്‌, ചക്ക മുറിക്കുമ്പോള്‍ എന്‍റെ ഇടതുവശത്തുനിന്ന് പൂച്ചക്കണ്ണുകളിലൂടെ ഇവള്‍ പഴുത്ത ചുളകളെല്ലാം വലിച്ചെടുത്ത് വെറും ചകിണികള്‍ മാത്രം എനിക്കായി ശേഷിപ്പിച്ചത്!

നഗരഘോഷകന്‍

http://malayalanatu.com/archives/2567

തുറക്കാതെ പോകുന്ന അക്കൗണ്ടുകള്‍

Image
അക്കൗണ്ട് തുറക്കാനുള്ള കടലാസ്സുകള്‍ ആ ചെക്കന്‍റെ കൈയില്‍ കൊടുത്തു വിട്ടതാ. അവനെ ഒരു അഞ്ചുവയസ്സുകൂടി കഴിഞ്ഞിട്ട് സ്ഥാനാര്‍ത്ഥി ആക്കിയാ മതീന്ന് അന്ന് ഞാന്‍ പറഞ്ഞപ്പോ എല്ലാരും കൂടി എന്‍റെ നേരേ ഒരു ആക്കിയ നോട്ടം. ഇന്നലെ അവന്‍ സി.എന്‍.എന്‍ ചാനലിനോടു പറയുകാ നമ്മക്ക് എഴുപത്തൊന്ന് സീറ്റു കിട്ടുമെന്ന്. അതിച്ചിരെ അതിമോഹമല്ലേ എന്ന് പറഞ്ഞ് ആരുടേം ആത്മവിശ്വാസം കളയേണ്ടല്ലോ എന്നു കരുതിയാ ഞാനതങ്ങ് വിഴുങ്ങിയത്.  അപ്പോ, നമ്മള്‌ പറഞ്ഞുവന്ന കാര്യം അക്കൗണ്ട് തുറക്കുന്നതിന്‍റെയാ..ഈ കടലാസ്സുകളും കൊണ്ട് പോകുമ്പം മൊബൈലു വാങ്ങി വച്ചിട്ടേ വിടാവൂന്ന് ശ്രീധരന്‍പിള്ളച്ചേട്ടന്‍ പറഞ്ഞതു പ്രകാരം അങ്ങനെ ചെയ്തു. അല്ലെങ്കി... പോണ വഴിക്കൊക്കെ അവന്‍ സെല്‍ഫിയെടുത്ത് കളിക്കും. അങ്ങനെപോയാ ആറുമണിക്ക് മുമ്പെത്തിയേല. ഒക്കെ പറഞ്ഞേച്ചാ വിട്ടത്. ഇപ്പം എന്നാ പറ്റിയെന്നറിയാവോ? പുത്തരിക്കണ്ടത്തൂടെ പോകുമ്പം രമേഷാട്ടനാ കണ്ടത്. പുള്ളിക്കാരനാ എന്നെ വിളിച്ചു പറഞ്ഞത്‌. കടലാസ്സുകളുടെയൊക്കെ മീതേ ഒരു കല്ലെടുത്തു വച്ച് അവന്‍ കൊറേ പിള്ളാരുടെ കൂടെ നിന്ന് ബൗള്‌ ചെയ്യുവാ. രമേഷാട്ടന്‍ അവനെ വിളിച്ചു ചോയിച്ചു. ''നിന്നെ ഒരു പണിയേല്പിച്ച

തെരഞ്ഞെടുപ്പുപൂക്കാലം

രണ്ടോ അതിലധികമോ ചെന്നായ്ക്കളുടെ ഇടയില്‍‌പ്പെട്ടു പോയ ഒരു ആട്ടിന്‍‌കുട്ടിയാണ്‌ താനെന്നും ഏതു തരം ഭക്ഷണമാണ്‌ തനിക്ക് വേണ്ടതെന്ന് വോട്ടു ചെയ്താല്‍ അത് തനിക്ക് എത്തിച്ചു തരാമെന്ന് ചെന്നായ്ക്കള്‍ പറയുന്നത് ആത്മാര്‍ത്ഥത കൊണ്ടു തന്നെയാണോ അതോ തന്നെ പറ്റിക്കാനാണോ എന്നൊക്കെ വിചാരിച്ച് മനസ്സുപുകയുന്ന ഒരു പുലര്‍കാല സ്വപ്നം തട്ടിത്തെറിപ്പിച്ചത് ആ ഫോണ്‍ ശബ്ദമായിരുന്നു. സ്ഥലകാലബോധത്തിലേയ്ക്ക് ഉണര്‍ന്ന്,സുരക്ഷിതമായി പറന്നിറങ്ങിനില്‍ക്കുന്ന ഒരു പക്ഷിയെപ്പോലെ സ്വയം സങ്കല്പിച്ച് എടുക്കുമ്പോഴേയ്ക്ക് കത്രിക്കുട്ടി അടുക്കളയില്‍ നിന്ന് രണ്ടു കൈകളും സാരിത്തലപ്പില്‍ തുടച്ച് കൈകളുണക്കി ഫോണ്‍ എടുത്തിരുന്നു. ''ഹോ... എത്രനേരമായി ഈ ഫോണ്‍ കിടന്ന് അലയ്ക്കുന്നു. എന്തൊരുറക്കമാ ഇത്!'' ഇതാരാ ഈ വേനലിന്‍റെ ചുട്ടുവെളുപ്പാന്‍ കാലത്ത് ഇത്ര നേരത്തേ വിളിക്കാന്‍ എന്നോര്‍ത്ത് മുണ്ടും വാരിയുടുത്ത് തൊമ്മച്ചന്‍ ഫോണ്‍ വാങ്ങി, സ്വപ്നത്തില്‍ അടഞ്ഞുപോയ ശബ്ദത്തിന്‍റെ ബാക്കിയില്‍ ഹലോ പറഞ്ഞു. ''ഹലോ, ഇത് തൊമ്മച്ചനാണോ?'' ''അതേ..'' ''ഇന്നലെ കിണറ്റില്‍ ചാടിയ തൊമ്മച്ചന്‍ തന്നെ?

ജാലം

Image
ദീമാപൂരില്‍ നിന്ന് അതിരാവിലെയാണ്‌ ഞങ്ങള്‍ ഗുവാഹതിയിലേയ്ക്ക് പുറപ്പെട്ടത്. സുദേവന്റെ കാറില്‍ അഞ്ചുമണിക്കൂര്‍ യാത്ര. കാസിരംഗ, സൊനാരിഗാവ്, മോറിഗാവ്, ജൊറാബാദ് വഴി. സൊനാരിഗാവില്‍ നിന്ന് സുദേവന്‌ ലേപയെക്കൂടി കൂട്ടണമായിരുന്നു. ദിമാപൂരിലേയ്ക്ക് ഒരാഴ്ച മുമ്പ് പോരുമ്പോള്‍ ലേപയ്ക്ക് അവധി കൊടുത്ത് വീട്ടിലേയ്ക്ക് വിട്ടതാണ്‌. സൊനാരിഗാവിലെ പ്രധാനപാതയില്‍നിന്ന് തിരിയേണ്ട സ്ഥലത്ത് ലേപ മഞ്ഞസാരിത്തലപ്പും തലയിലിട്ട് ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ലേപയെക്കൂടി കയറ്റി അവളുടെ പ ണിതീരാത്ത വീട്ടില്‍ പ്രഭാതഭക്ഷണം. ഭര്‍ത്താവ് പ്രഫുലിനേയും അയാളുടെ സഹോദരിയുടെ കുടുംബത്തെയും അമ്മ മാക്കെന്‍ബറൊയേയും പരിചയപ്പെടുത്തി. അരിയുണ്ടയും നെയ്യപ്പവും ചായയും കഴിച്ച് ഞങ്ങള്‍ അവളെയും കൂട്ടി യാത്ര തുടര്‍ന്നു. ബോകാഘട്ടിലെ മൊധുമതി റെസ്റ്റൊറന്റില്‍ നിന്ന് ഉച്ചഭക്ഷണം. രാത്രിയില്‍ ഞങ്ങളെ ബോല്പൂരിലേയ്ക്ക് യാത്രയയച്ചതും ലേപയാണ്‌. സൊനാരിഗാവിലെ സുന്ദരിയായ വീട്ടമ്മ ഗുവാഹട്ടിയിലെ വേലക്കാരിയാണ്‌. അവള്‍ ഇടയ്ക്ക് മലയാളം വാക്കുകള്‍ പറയും. സുദേവന്റെയും ജയരാമന്റെയും ബാല്യകാലസഖിയായ കുഞ്ഞുമായാജാലക്കാരി പദ്മിനിയെ ഓര്‍മ്മിപ്പിക്ക

ബിലീവേഴ്സിന് അയച്ച 470 കോടി എവിടെ?

ബിലീവേഴ്സിന് അയച്ച 470 കോടി എവിടെ?

തെമ്മാടിക്കുഴി

Image
സുരേഷ് നെല്ലിക്കോട്  പെ ട്ടെന്നു വന്ന മഴയും അതിനെത്തുടർന്നുണ്ടായ ചുളുചുളുപ്പൻ കാറ്റുമാണ് ജനനിബിഡമായിരുന്ന കുന്നത്തങ്ങാടിയെ ഏകാന്തവും ശുഷ്ക്കവുമാക്കിയത്. ഒരു മഴയോ കാറ്റോ വരുന്ന ദിവസം തിരക്കിട്ടു കടയടച്ചു വീട്ടിലെത്തുന്ന കച്ചവടക്കാർ. ഇടിയും മിന്നലും കൂടിയുണ്ടെങ്കിൽ പിന്നെ പറയുകയേ വേണ്ട. പള്ളിമേടയ്ക്കു താഴെയുള്ള വഴിയിലൂടെ കുടയും ചൂടി നടന്ന എസ്തപ്പാനു മുകളിലേയ്ക്കു നോക്കാൻ തോന്നിയതും , മേടയുടെ രണ്ടാം നിലയിലെ ജനാലയിലൂടെ ചാറ്റല്മഴ കണ്ടു നിന്ന മനയ്ക്കപ്പാടത്തച്ചന്റെ കണ്ണില് അവൻ കുടുങ്ങിയതും ഒരു നിമിഷത്തിന്റെ കിറുകൃത്യത്തിലായിരുന്നു. ആരാടാ... ആ പോകുന്നെ ?  എസ്തപ്പാനാണോ ? ചാഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനെന്നോണം കുട പള്ളിക്കുനേരേ ചെരിച്ചു പിടിച്ചു വേഗം കൂട്ടുമ്പോൾ എസ്തപ്പാൻ വിചാരിച്ചു. ഇടി കൃത്യമായി എന്നിലേയ്ക്കു തന്നെ വെട്ടിയല്ലോ കർത്താവേ. ഒന്നും കേൾക്കാത്തമാതിരി വേഗത്തിൽ നടന്ന എസ്തപ്പാൻ തലയുയർത്തി നോക്കുമ്പോൾ ,  തന്നെ തടഞ്ഞു മുമ്പിൽ   കുണുങ്ങി   നിൽക്കുന്ന   കുശിനിക്കാരൻ   പാപ്പിയുടെ     സ്ത്രീശബ്ദമാണ്    കേൾക്കുന്നത്.    പലപ്പോഴും പാപ്പിയെ അരൂപിയാക്കിക്കൊണ്ട് അവന്റെ ശബ്ദത്തെ മാത