Popular posts from this blog
ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം
-സുരേഷ് നെല്ലിക്കോട് ഒരു ബുധനാഴ്ച സായാഹ്നം. രാജേന്ദ്ര മേത്ത വിശ്രമിക്കുകയായിരുന്നു. അന്നു് വൈകിട്ടു് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗസല്‍ സദസ്സിലേക്കുള്ള തയ്യാറെടുപ്പായിരുന്നു, അതുവരെ. .......ഭാരതം വിഭജിക്കപ്പെടുകയായിരുന്നു. ഒന്‍പതു വയസ്സുകാരന്റെ അത്ഭുതങ്ങളുമായി, വിഹ്വലതകളുമായി അദ്ദേഹം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു് ഓര്‍മ്മയുടെ കുളമ്പടികളില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം പാടി. യാദോം കാ ഏക് ഝോംകാ ആയാഹംസേ മില്‍നേ ബര്‍സോം ബാദ്.. " അമ്പത്തൊന്ന് വര്‍ഷങ്ങള്‍.. എല്ലാം ഇന്നലെയെന്നപോല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. നടുക്കുന്ന ഓര്‍മ്മകള്‍! ഒരു രാത്രി പുലരുമ്പോഴേയ്ക്കും സുഹൃത്തുക്കള്‍ ശത്രുക്കളായി. എന്നിട്ടും, എവിടെയോ നേര്‍ത്ത തേങ്ങലുകളുമായി ജാതിക്കും മതത്തിനുമപ്പുറം സഹായഹസ്തങ്ങളുമായി ആരൊക്കെയോ ചിലര്‍! എത്രയോ മൃതശരീരങ്ങള്‍! ചത്തും കൊന്നും നാം വിഭജിക്കപ്പെടുകയായിരുന്നു." ഊതനിറത്തിലുള്ള കണ്ണടയ്ക്കുള്ളിലൂടെ, അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് എനിക്കു കാണാമായിരുന്നു. അല്പമകലെ നീനാ മേത്ത. ഒരു നിഴല്‍ പോലെ രാജേന്ദ്രയെ പിന്തുടരുന്ന ജീവിതസഖി. നീനയില്ലാതെ ഇപ്പോള്‍ രാജ...
പേരില്ലാത്ത കുഴിമാടങ്ങള്‍ : ഒരു കംബോഡിയന്‍ നരഹത്യയുടെ ബാക്കിപത്രം
''Death is a wind that sometimes rests amongst us with so much of softness'' - Rithy Panh (Cambodian - French Filmmaker) എന്നെന്നേയ്ക്കുമായി ഭരണകൂടം കൊന്നുതള്ളിയ ഉറ്റവരുടെ ഓര്‍മ്മയ്ക്കുമുമ്പില്‍ ഒരു രാഷ്ട്രം അര്‍പ്പിക്കുന്ന തിലോദകമാണ് റിതി പാനി (Rithy Panh) ന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ 'ഗ്രേവ്സ് വിതൗട്ട് എ നെയിം' (Graves Without A Name). കംബോഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ പില്‍ക്കാലത്തേയ്ക്കു കൈമാറിയ വേദനകളുടെ ബാക്കിപത്രമാണ് ഈ വാര്‍ത്താചലച്ചിത്രം. ആ കഥകള്‍ പറയാന്‍ റിതി പാനിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളുണ്ടാവില്ല എന്നുതന്നെയാണ് ഈ ചിത്രം നമ്മോടു പറയുന്നത്. സ്വാനുഭവങ്ങളുടെ തീച്ചൂളയിലൂടെ ഉരുകിയൊലിച്ചു കടന്നുപോന്ന ബാല്യകൗമാരങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് ഈ കഥ പറയിക്കുന്നത്. റിതി പാന്‍ എന്ന പതിനൊന്നുകാരന് സ്വന്തം മാതാപിതാക്കളോടൊപ്പം സഹോദരങ്ങളും ഉറ്റബന്ധുക്കളും നഷ്ടമാകുന്നത് 1975 ലെ ഖമര്‍ റൂഷ് (khmer Rouge) എന്ന കിരാതഭരണത്തിന്‍കീഴിലാണ്. 1979 ല്‍ അദ്ദേഹം തായ്ലന്ഡിലെ ഒരു അഭയാര്‍ത്ഥിസങ്കേതത്തിലേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് 1980 ല്‍ പാരീസിലേയ്ക്...
Comments