Posts

ഒരു ദളിത് അപനിര്‍മ്മാണം

Image
ഗാന്ധിയെ  2012 ല്‍ വിവസ്ത്രനാക്കുന്നതില്‍ സാംഗത്യമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലവും, സാമുഹ്യപരിതസ്ഥിതികളും, മാനുഷികാവസ്ഥയും എല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. 'തെറ്റാവരം' സിദ്ധിച്ച ഒരു 'ദൈവതുല്യനൊ'ന്നുമായിരുന്നില്ല അദ്ദേഹം.മനുഷ്യസഹജമായ  ബലഹീനതകളൊക്കെയുണ്ടായിരുന്ന ഒരു സാധാരണ മനുഷ്യന്‍. നമ്മുടെ പിതാക്കന്മാര്‍ക്കും, പിതാമഹന്മാര്‍ക്കും കഴിയാതിരുന്നൊരു നേതൃപാടവത്തിനുടമയായിരുന്നു അദ്ദേഹം എന്നുള്ളത് ചരിത്രം തെളിയിച്ച വസ്തുതയാണ്‌. (അദ്ദേഹത്തെപ്പോലെ സ്വാതന്ത്ര്യസമരത്തില്‍ എടുത്തു ചാടാതിരുന്ന കന്ദസാമിയേയും, അദ്ദേഹത്തിന്‍റെ പിതാശ്രീയേയും നാളെ മീനാ കന്ദസാമി തെറി വിളിച്ചാല്‍ ആ അഭിപ്രായസ്വാതന്ത്ര്യത്തേയും നാം അംഗീകരിച്ചു കൊടുക്കണം) അപനിര്‍മ്മാണസൗന്ദര്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വച്ച് വാറ്റിയെടുത്ത മീനയുടെ വിഭവം നാവില്‍ വയ്ക്കാന്‍ കൂടി കഴിയാത്തതായിപ്പോയി. എന്തും എഴുതിക്കൂട്ടി കവിതയുടെ ചട്ടക്കൂട്ടില്‍ തള്ളിക്കയറ്റിയാല്‍ അത് വൈകൃതമായി തന്നെ നിലനില്‍ക്കുമെന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു. ഇന്നലെ വരെ സുഗതകുമാരി നന്നായിരുന്നതു കൊണ്ടാണല്ലോ അവരെ പുസ്തകപ്രകാശനത്തിനു ക്ഷണിച്ചത...
Image
Image
കാവല്‍ക്കാര്‍ ആര്‍ക്കും വേണ്ടാതെ, രാത്രിയുടെ ഒമ്പതരയ്ക്കും ഇവിടെ ഒരു കീറ് പകല്‍ ബാക്കി, ഒരു ശയ്യാഗാരമായി. ഞാനും, രാത്രി കാവലിനായി അധികാരാഭിജാത്യത്തിന്‍ തോള്‍ നക്ഷത്രങ്ങളുമായി ഒരു കുറുമ്പന്‍ ചെഞ്ചീരനും മാത്രം!
Image
A whisper of wind in the pines, And too many of scandals Waiting long for my horse, Wondering who took'er away.

TheSpec - Families celebrate South Asian heritage

TheSpec - Families celebrate South Asian heritage

അദ്വയം

Image
വെറുതെ ... വെറുതേ പറയുകയാണ് ‌, എനിക്ക് ഞാനുണ്ടെന്നും നിനക്ക് നീയുണ്ടെന്നും പുരയ്ക്ക് തൂണുണ്ടെന്നും . എന്നില് ‍ നിന്ന് ഞാനിറങ്ങിപ്പോകുന്നതും നിന്നെക്കാത്ത് നീയിരിക്കുന്നതും തൂണുകളില്ലാത്ത വീടുകളും ഞാനെത്രയോ കണ്ടു ! തിരിച്ചുവന്ന നിനക്ക് കയറാന് ‍ കഴിയാതിരുന്ന പൊഴിച്ചിട്ട പടങ്ങള് ‍ ക്കും എനിക്ക് വീണ്ടും കയറിക്കൂടാന് ‍ ഞാനില്ലാതെ പോയതിനും ഇപ്പോള് ‍ നോക്കിനില് ‍ ക്കാനൊരു ജാലകം പോലുമില്ലാത്ത ഈ വീട് തന്നെയായിരുന്നു സാക്ഷി .

മേഘനാദന്‍

Image
''നീങ്ങുന്നു ദൂരേ കഥകളിപ്പെട്ടികള്‍ നീലാഭ്രമേചക മേഘങ്ങള്‍ പോലവേ, പാട്ടു കഴിഞ്ഞോരു ഗായകന്‍ വെച്ചതാം ചേങ്ങില പോലെ മയങ്ങുന്നു ഭൂതലം.'' ധ്യാനലീനമാകുന്ന വില്വാദ്രി. സ്വയം വരമന്ത്രം ജപിച്ച് നൂറു കണക്കിനു മധുരപ്പതിനേഴുകാരികളെ കത്തിവട്ടത്തില്‍ കൂട്ടിപ്പിടിച്ചു നിറുത്തിയ ചാപ്പുണ്യാരുടെ കഥ ഇരുട്ടിനൊപ്പം ചുരുള്‍ നിവരുന്നു. ചെള്ളും കടിച്ച്, പകല്‍ മുഴുന്‍ ഈച്ചയാട്ടിയ ക്ഷീണത്തില്‍ പുറത്തു കിടക്കുന്ന കിഴവന്‍ നായയ്ക്കപ്പോള്‍ പാതിരാത്രിയുടെ മുറിഞ്ഞുവിഴുന്ന ഭീകരസ്വപ്നങ്ങള്‍!..> തേക്കിലയിലെ ഇഡ്ഢലിയി ല്‍ പഴയ വശീകരണ മന്ത്രത്തിന്‍റെ കടുകു വറുത്ത ചട്ട്ണിയൊഴിച്ചാണ്‌ നായര്‍ ആളെക്കൂട്ടുന്നതെന്നൊരു രഹസ്യം പരസ്യമാക്കി ഇടയ്ക്കിടെ അക്കരെ നിന്ന് കാറ്റ്. 'വന്ന വരവും ചെന്ന ചെലവുമായി ഇങ്ങനെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത' കുഞ്ഞപ്പന്‍ കഴിഞ്ഞ ഒരാഴ്ചയായി എന്‍റെ മനസ്സു വിടാനുള്ള  ശ്രമമൊന്നും കാണുന്നും ഇല്ല. തൂങ്ങിക്കിടക്കുന്ന കീശയില്‍, ഊരിവച്ച പല്ലുകള്‍ക്കിടയില്‍ നിന്ന് എനിക്കായി ഇപ്പോഴും കല്‍ക്കണ്ടക്കഷണങ്ങളും പല്ലിമിട്ടായിയും.....