അദ്വയം




വെറുതെ...
വെറുതേ പറയുകയാണ്‌,

എനിക്ക് ഞാനുണ്ടെന്നും
നിനക്ക് നീയുണ്ടെന്നും
പുരയ്ക്ക് തൂണുണ്ടെന്നും.

എന്നില്നിന്ന് ഞാനിറങ്ങിപ്പോകുന്നതും
നിന്നെക്കാത്ത് നീയിരിക്കുന്നതും
തൂണുകളില്ലാത്ത വീടുകളും
ഞാനെത്രയോ കണ്ടു!

തിരിച്ചുവന്ന നിനക്ക്
കയറാന്കഴിയാതിരുന്ന
പൊഴിച്ചിട്ട പടങ്ങള്ക്കും
എനിക്ക് വീണ്ടും കയറിക്കൂടാന്
ഞാനില്ലാതെ പോയതിനും

ഇപ്പോള്
നോക്കിനില്ക്കാനൊരു
ജാലകം പോലുമില്ലാത്ത
വീട് തന്നെയായിരുന്നു
സാക്ഷി.

Comments

Popular posts from this blog

പേരില്ലാത്ത കുഴിമാടങ്ങള്‍ : ഒരു കംബോഡിയന്‍ നരഹത്യയുടെ ബാക്കിപത്രം

On Dropping the Other Shoe...