മേഘനാദന്‍
''നീങ്ങുന്നു ദൂരേ കഥകളിപ്പെട്ടികള്‍
നീലാഭ്രമേചക മേഘങ്ങള്‍ പോലവേ,
പാട്ടു കഴിഞ്ഞോരു ഗായകന്‍ വെച്ചതാം
ചേങ്ങില പോലെ മയങ്ങുന്നു ഭൂതലം.''
ധ്യാനലീനമാകുന്ന വില്വാദ്രി. സ്വയം വരമന്ത്രം ജപിച്ച് നൂറു കണക്കിനു മധുരപ്പതിനേഴുകാരികളെ കത്തിവട്ടത്തില്‍ കൂട്ടിപ്പിടിച്ചു നിറുത്തിയ ചാപ്പുണ്യാരുടെ കഥ ഇരുട്ടിനൊപ്പം ചുരുള്‍ നിവരുന്നു. ചെള്ളും കടിച്ച്, പകല്‍ മുഴുന്‍ ഈച്ചയാട്ടിയ ക്ഷീണത്തില്‍ പുറത്തു കിടക്കുന്ന കിഴവന്‍ നായയ്ക്കപ്പോള്‍ പാതിരാത്രിയുടെ മുറിഞ്ഞുവിഴുന്ന ഭീകരസ്വപ്നങ്ങള്‍!..> തേക്കിലയിലെ ഇഡ്ഢലിയി ല്‍ പഴയ വശീകരണ മന്ത്രത്തിന്‍റെ കടുകു വറുത്ത ചട്ട്ണിയൊഴിച്ചാണ് നായര്‍ ആളെക്കൂട്ടുന്നതെന്നൊരു രഹസ്യം പരസ്യമാക്കി ഇടയ്ക്കിടെ അക്കരെ നിന്ന് കാറ്റ്.
'വന്ന വരവും ചെന്ന ചെലവുമായി ഇങ്ങനെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത' കുഞ്ഞപ്പന്‍ കഴിഞ്ഞ ഒരാഴ്ചയായി എന്‍റെ മനസ്സു വിടാനുള്ള ശ്രമമൊന്നും കാണുന്നും ഇല്ല.
തൂങ്ങിക്കിടക്കുന്ന കീശയില്‍, ഊരിവച്ച പല്ലുകള്‍ക്കിടയില്‍ നിന്ന് എനിക്കായി ഇപ്പോഴും കല്‍ക്കണ്ടക്കഷണങ്ങളും പല്ലിമിട്ടായിയും.....
Comments