Posts

Showing posts from 2018

വേദനകളുടെ ബാല്യം തേടിയൊരു യാത്ര

Image
“It is not down in any map; true places never are.” – Herman Melville  ഡെബി എന്ന ഡെബോറ ഹെയ്‌ന്‍സ് (Deborah Haynes) അവളുടെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോടു പറയുമ്പോള്‍ എനിക്കോര്‍മ്മ വന്നത് ആദിവാസികളെ  മുഖ്യധാരകളിലേയ്ക്ക് കൊണ്ടുവരുന്ന രീതികളില്‍ ആഗോളമെന്നോണം സര്‍ക്കാരുകള്‍ക്ക് പറ്റിയ പരാജയമായിരുന്നു. ലോകത്തിന്‍റെ പലഭാഗത്തും ഈ പരാജയങ്ങളുടെ കഥകള്‍ ചരിത്രത്തിലുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഈ ആദിമനിവാസികള്‍ (Indigenous Canadians) പൊതുവേ അറിയപ്പെടുന്നത് 'ഇന്‍ഡ്യന്‍സ്' എന്ന പേരിലാണ്‌. ഇന്‍ഡ്യയെന്ന പേരില്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതും വെസ്റ്റ് ഇന്‍ഡീസ് എന്ന പേരിന്‍റെ ഉദ്ഭവവുമൊക്കെയായി നമുക്കിതു ബന്ധപ്പെടുത്താം. നമ്മള്‍ ഇന്ത്യാക്കാര്‍ ദക്ഷിണപൂര്‍‌വ്വ ഏഷ്യന്‍ സമൂഹത്തിലെ 'ഇന്‍ഡ്യന്‍സ്' ആണ്‌,  കനഡയിലും അമേരിക്കയിലും. അറുന്നൂറ്റി അമ്പതോളം വരുന്ന ആദിവാസിക്കൂട്ടങ്ങളിലൊന്നില്‍ നിന്നാണ്‌ ഡെബി വരുന്നത്. മാനിറ്റോബ (Manitoba) പ്രവിശ്യയിലെ ഡോഫിനി (Dauphin) ലെ സ്കൂളില്‍ ഒമ്പതാം ക്ലാസ്സുവരെയേ ഉണ്ടായിരുന്നുള്ളു, അന്ന്. ഒമ്പതു കഴിഞ്ഞാല്‍ അവര്‍ക്കു മുമ്പില...

https://thalsamayamonline.com/full-page-pdf/epaper/kochi/2018-10-21/edition_2018-10-21/159

കറിവേപ്പില

Image
നേര്‍ത്ത മഴയുണ്ട്  തണുപ്പു കുറഞ്ഞിട്ടുണ്ട്  കറിവേപ്പി ലച്ചെടിച്ചട്ടി  പുറത്തേയ്ക്കു വയ്‌ക്കണോ?  ഏയ്.. വേണ്ട വേണ്ട  കഴിഞ്ഞ വിന്‍ററിലതിന്‍റെ  തള്ള ചത്തതോര്‍മ്മയില്ലേ?  ഞാന്‍ ലീവില്‍, നാട്ടിലായിരുന്നപ്പോള്‍  മൈനസ് തണുപ്പുള്ള  രാത്രിയില്‍  ആരോ വാതില്‍ തുറന്നിട്ടതാണ്‌. ഞാനല്ല ഞാനല്ല ഞാനുമല്ല. അതങ്ങനെയാണ്‌.  ഞങ്ങളുടെ  പരമാധികാരറിപ്പബ്‌ളിക്കില്‍ ആരും കുറ്റം ചെയ്യില്ല.  ഇതുവരെ, ആരും  കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞിട്ടുമില്ല.  പിടിക്കപ്പെട്ടാല്‍ പോലും ഇലയുതിര്‍ക്കുന്നതു പോലെ കൂളായി ഊരിപ്പോരും. ഓര്‍മ്മയുണ്ടോ,  ശ്രീലങ്കയില്‍ വച്ച് കഴിച്ച ആ കറിവേപ്പിലക്കറി?  ഉവ്വുവ്വ്, കറാ പിഞ്ച ഓ.. എന്തൊരു ടെയ്‌സ്‌റ്റായിരുന്നു! അല്ലെങ്കില്‍, പുറത്തു വച്ചോ, ഒന്നു നനഞ്ഞോട്ടെ.  രാത്രി എടുത്തകത്തു വച്ചാല്‍ മതി  രാത്രി നല്ല തണുപ്പാകും. വേറൊരു വിമതശബ്ദമിപ്പോള്‍  വാതിലില്‍ മുട്ടാതെ കയറിവരികയാണ്‌. ഓ.. എന്തായാലും ആത്യന്തികമായി  പുറത്തെറിയേണ്ടതല്ലേ?  കറിക്കു വേണ്ടത് ഇലയ്ക...

ഈ ഭൂമി ഒരു പാര്‍ത്തലം മാത്രമാകുന്നു

Image
A true conservationist is a man who knows that the world is not given by his fathers but borrowed from his children.  - John James Audubon ഈ  ഭൂമി ഞാന്‍ ജീവിക്കുന്ന ഒരു ഇടമാണെന്നും അതില്‍ത്തന്നെ ഞാന്‍ മറ്റു പലര്‍ക്കുമൊപ്പം ഒരു സഹജീവി മാത്രമാണെന്നും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു രാജ്യത്താണ്‌ ഞാനിപ്പോള്‍ താമസിക്കുന്നത്. ഇവിടെ എനിക്കു മുമ്പും ആരൊക്കെയോ ജീവിച്ചിരുന്നുവെന്നും എനിക്കു ശേഷവും പലര്‍ക്കും ജീവിക്കാനുണ്ടെന്നും കൂടി അത് പറഞ്ഞുവയ്ക്കുന്നുണ്ട്. എന്‍റെ പേരിലുള്ള ഇവിടുത്തെ ഭൂമി കൈമാറ്റം ചെയ്യാമെങ്കില്‍ക്കൂടി എനിക്കിഷ്ടപ്പെട്ട രീതിയില്‍ മാറ്റിമറിക്കാനോ അതില്‍ തോന്നുന്നതൊക്കെ കെട്ടിപ്പൊക്കാനോ വ്യവസ്ഥകളില്ല. ഒരു കൊമ്പു മുറിക്കാനോ ഒരു മരം വെട്ടി വില്‍ക്കാനോ എനിക്കധികാരമില്ല. വീടുകളുടെ മുമ്പിലെ പച്ചപ്പുല്ലുകള്‍ വളര്‍ന്നുവരുന്നതനുസരിച്ച് വെട്ടി നിറുത്താനല്ലാതെയുള്ള ഒരു നശീകരണവും എനിക്കനുവദനീയമല്ല. ഞാനിപ്പോള്‍ താമസിക്കുന്നത് ഉത്തര അമേരിക്കയിലെ കാനഡയിലാണ്‌. ആല്‍ഡോ ലിയോപോള്‍ഡ് എന്ന പകൃതിശാസ്ത്രജ്ഞന്‍ പറയുന്നത് ,  പകൃതിസം‌രക്ഷണത്തില്‍ നാം നമുക്കൊപ്പം തന്നെ ഭൂമിയേയ...

അച്ഛനും മകനും

Image
ആകാശത്തിലൊര- മേരിക്കന്‍ ഭൂഖണ്ഡം വരച്ചൊരൊറ്റമേഘം. പൂജ്യത്തില്‍ നിന്നുമി- രുപതിറങ്ങിയ തണുപ്പില്‍, താപവസ്ത്രങ്ങളാല്‍ മൂടിപ്പുതച്ചൊരച്ഛന്‍, നായനടത്തത്തില്‍. അതിനും താഴെ, നഗ്നനായി, ഇടക്കിടെ, മുകളിലേയ്ക്കച്ഛനെ നോക്കിച്ചിരിച്ചു കൊണ്ടൊരു നായും.