മഹാഭാരതം -ഒരു വിജയപര്യവസായി

ഒന്നാം വിജയന്‍ ദുര്‍ബ്ബലനായിരുന്നു. പക്ഷേ, ഭാഷയിലോ അതിശക്തന്‍. മഴയുടെ ഗായത്രികളിലൂടെ, മന്ദാരത്തിന്റെ ഇലകള്‍ തുന്നിച്ചേര്‍ത്ത ചിന്തകളുമായി, പുനര്‍‍ജ്ജനിയുടെ ഉരുക്കുവാതിലുകള്‍ തേടിനടക്കുമ്പോള്‍ത്തന്നെ ഞങ്ങളുപദേശിച്ചു.

നിനക്കു വഴി തെറ്റുന്നു. ഞങ്ങള്‍ മുമ്പില്‍ നടക്കാം.
അവന്‍ കേട്ടില്ല.

കഥ സോദ്ദേശപരമായിരിക്കണം.

അവന്‍ അനുസരിച്ചില്ല എന്നുമാത്രമല്ല ഞങ്ങളുടെ ചിന്തകളെ അവന്‍ 'പാര്‍ലമെന്ററി വ്യാമോഹങ്ങള്‍' എന്നു വിളിക്കുകയും തറവാട്ടുനയത്തെ ചോദ്യം ചെയ്യുകയും കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്തു.
അവനെ ഞങ്ങള്‍ മാറ്റിനിറുത്തി.

രണ്ടാം വിജയന്‍ പറഞ്ഞു.

ദേശീയതലത്തില്‍ അധികാരം പങ്കിടുകയും ഇവിടെ പോരടിക്കുകയും ചെയ്യുന്നതു്‌ പരസ്പരമുള്ള പോക്കറ്റടിയാണു്‌.

അയാളേയും ഞങ്ങള്‍ മാറ്റിനിറുത്തി.

ഞാന്‍ മൂന്നാമന്‍.

ഇവിടെ അച്യുതോപദേശങ്ങള്‍ എനിക്കാനന്ദമാകുന്നില്ല. ഞാന്‍ സാക്ഷാല്‍ വിജയനാണു്‌. എല്ലാ ബന്ധുക്കളേയും ഗുരുഭൂതരേയും ധര്‍മസംസ്ഥാപനാര്‍ത്‍ഥം കൊല്ലാന്‍ വകുപ്പുണ്ട്. ഡിസ്നിലാന്റോ, വാട്ടര്‍ തീം പാര്‍ക്കോ, വ്യാപാരസമുച്ചയങ്ങളോ, പഞ്ചനക്ഷത്രഹോട്ടലോ നമുക്കന്യമല്ല. അതിനു മൂന്നാം പന്തിയോ അതല്ലെങ്കില്‍ ‍നാലാംപന്തിയോ ആക്കം കൂട്ടുമെങ്കില്‍ നാം വീണ്ടും പൊതുമിനിമം പരിപാടിക്കു തയ്യാറാണു്‌, ഏതു ചെകുത്താന്റെ കൂടെയാണെങ്കിലും. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമല്ലോ?

അധികാരം ഞങ്ങള്‍ക്കു്‌ ആസക്തിയല്ലെന്നു്‌ നിങ്ങള്‍‍ക്കൊക്കെ അറിയാമല്ലോ? അതിനാല്‍ ഞങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിനു പുറമേ നിന്നു പിന്തുണ നല്‍കും. അപ്പോള്‍ അകത്തെ ആധിപത്യവും പുറത്തെ കസര്‍ത്തും ഒരുമിച്ചു്‌ ആസ്വദിക്കാമല്ലോ!‍ ‍

Comments

O V Vijayan's dimension cannot be compared with Prof.Vijayan.
Poor pinarayi is a puppat in the hands of the modern bourgeois (NRK mafiya)
Artist B.Rajan said…
ഒന്നാം വിജയന്‍ ആദ്യമെല്ലാം പൊരുതിയത്‌ ജയിക്കാനായിരുന്നു.ആയുധം എന്തുതന്നെയായാലും യുദ്ധം യുദ്ധമല്ലാതാവുന്നില്ല. കാലം അയാളെയും സത്യത്തിന്റെ ഇതിഹാസത്തില്‍ നിന്ന് സാഗരത്തിലൂ കോണ്ടുപോയത്‌ വിശ്വാസങ്ങളുടെ തറവാട്ടിലേക്കായിരുന്നു.അവിടെ ഒരുസാധാരണ വിധേയന്റെ സകലചേഷ്ടകളോടും കൂടി വിടയാവുകയും ചെയ്തു.
രണ്ടാം വിജയന്‍. പടയാളിയായിരുന്നു. യുദ്ധഭൂമിയില്‍ വീരമൃത്യുവരിച്ചവന്‍.
മൂന്നാമന്‍.."ചോന്നാടിയാണ്‌".ദുര്യോധനനുവേണ്ടി എന്തും ചെയ്യാന്‍ കെല്‍പ്പുള്ളവന്‍.
ആരാണ്‌ ദുര്യോധനന്‍? കാത്തിരുന്നു കാണാം...

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!