മോചിതന്

എത്ര പെട്ടെന്നാണു്‌ നാം
വൃദ്ധരും അശരണരുമാകുന്നത്‌, അല്ലേ?

ഇന്നിപ്പോള് എന്റെ ചിത്രങ്ങളൊക്കെ
അവറ് തകൃതിയായി എടുത്തുമാറ്റുകയാണ്‌.
ചരിത്രത്തിന്റെ താളുകളില് നിന്നു്‌
എന്റെ പരാമറ്ശങ്ങള് കീറി മാറ്റുകയാണു്‌.
പാറ്ട്ടിയോഗങ്ങളില് ഞാന് നിന്ന
ഓരോ മണ് തരിയേയും ഇളക്കി മാറ്റുകയാണു്‌.
ഞാന് സംസാരിച്ച ഓരോ യോഗങ്ങളുടെ
ടേപ്പുകളും മായ് ക്കപ്പെടുകയാണു്‌.
ഇനി ഞാനില്ലാത്ത പാറ്ട്ടി ചരിത്രം!
ഞാനില്ല.....
എന്നെ കണ്ടവരുമില്ല....!

എത്ര പെട്ടെന്നാണല്ലേ
നാം അവശരും വൃദ്ധരും
ആലംബഹീനരുമാകുന്നതു്‌?

Comments

Artist B.Rajan said…
എന്തിനാണ്‌ ജനിച്ചതെന്നോ എന്തിനാണ്‌ രാഷ്ടീയം വരിച്ചതെന്നോ, എന്തിനാണ്‌ മാറ്റപ്പെടാവുന്ന ഇരുപ്പിടങ്ങളില്‍ ഇരുന്നതെന്നോ, ചിന്തിക്കുമ്പോള്‍ നിയോഗമെന്ന ഉത്തരമാണ്‌ കിട്ടുക.തുടന്നുര്‍ള്ളത്‌ കര്‍മ്മഫലം എന്ന് സമാധാനിക്കുക-സാധാരണ മനുഷ്യ ബുദ്ധി. ഇരുനൂറു വര്‍ഷത്തിനുമപ്പുറത്തു നിലനില്‍ക്കുന്ന ഓര്‍മ്മയാവാന്‍ അപൂര്‍വ്വ ഭാഗ്യം സിദ്ധിച്ചവര്‍ വിരളമായ ഭൂമിയില്‍ വ്യസനിച്ചിട്ട്‌ കാര്യമുണ്ടോ?

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!