Posts

Showing posts from 2007

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

-സുരേഷ് നെല്ലിക്കോട്‌ ഒരു ബുധനാഴ്ച സായാഹ്നം. രാജേന്ദ്ര മേത്ത വിശ്രമിക്കുകയായിരുന്നു. അന്നു്‌ വൈകിട്ടു്‌ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗസല്‍ സദസ്സിലേക്കുള്ള തയ്യാറെടുപ്പായിരുന്നു, അതുവരെ. .......ഭാരതം വിഭജിക്കപ്പെടുകയായിരുന്നു. ഒന്‍പതു വയസ്സുകാരന്റെ അത്ഭുതങ്ങളുമായി, വിഹ്വലതകളുമായി അദ്ദേഹം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു് ഓര്‍മ്മയുടെ കുളമ്പടികളില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം പാടി. യാദോം കാ ഏക് ഝോംകാ ആയാഹംസേ മില്‍നേ ബര്‍സോം ബാദ്‌.. " അമ്പത്തൊന്ന് വര്‍ഷങ്ങള്‍.. എല്ലാം ഇന്നലെയെന്നപോല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.‌ നടുക്കുന്ന ഓര്‍മ്മകള്‍! ഒരു രാത്രി പുലരുമ്പോഴേയ്ക്കും സുഹൃത്തുക്കള്‍ ശത്രുക്കളായി. എന്നിട്ടും, എവിടെയോ നേര്‍ത്ത തേങ്ങലുകളുമായി ജാതിക്കും മതത്തിനുമപ്പുറം സഹായഹസ്തങ്ങളുമായി ആരൊക്കെയോ ചിലര്‍! എത്രയോ മൃതശരീരങ്ങള്‍! ചത്തും കൊന്നും നാം വിഭജിക്കപ്പെടുകയായിരുന്നു." ഊതനിറത്തിലുള്ള കണ്ണടയ്ക്കുള്ളിലൂടെ, അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് എനിക്കു കാണാമായിരുന്നു. അല്പമകലെ നീനാ മേത്ത. ഒരു നിഴല്‍ പോലെ രാജേന്ദ്രയെ പിന്തുടരുന്ന ജീവിതസഖി. നീനയില്ലാതെ ഇപ്പോള്‍ രാജ...

On the sets of 'Akaasha Gopuram'

As for Akaasha Gopuram, the story goes thus: A landed immigrant, Albert Samson undergoes all kinds of hassles, going from pillar to post to make both ends meet. Eventually, he is given a break by Abraham, formerly an expert mason. The cycle of fate begins to change. Doors open wide for Samson, who quickly scales the ladders of success. He becomes a renowned architect in England, his expertise in the construction of towers and high-rise buildings leading to him being called 'Master Builder.' Then, the cycle changes again. Bad days return and his personal life begins to erode. We have to wait for the film to find out what happens next. Mohanlal, the superstar, enacts the role of Albert Samson, the character based on Ibsen's Halvard Solness. When I ask him about it, he says he was only too happy to accept the role, as it was better than the 'supernatural' offers he kept getting. I tell him that Amitabh Bachchan recently referred to him as one of India's most talent...

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!

ദൈവം പോലും നമുക്ക് അന്യനായി. അഹിന്ദുക്കളെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ ദേവന് അഹിതമുണ്ടെന്നു കണ്ടെത്താന്‍ ഒരു ദേവ പ്രശ്നത്തിനായി. എന്താണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനയോഗ്യത? ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യര്‍? ഇപ്പോഴത്തെ ഈ ദേവപ്രശ്നത്തിനു പിന്നില്‍ അതിക്രൂരമായൊരു ഗൂഢാലോചനയുണ്ട്. മന്ത്രി സുധാകരന്‍ തുടങ്ങി വച്ച ഒരു ജനകീയ വിവാദത്തിനു തടയിടാന്‍ സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനായി സവര്‍ണമേധാവിത്വം സ്വയം ഏറ്റെടുത്ത ചിലര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണവിടെ നമ്മള്‍ കണ്ടതു്‌. ഈ സ്വയംകൃതാധികാരികള്‍ക്കു്‌ ആരാണ്‌ ഈ ഹിന്ദുത്വകോടതിയുടെ പരമാധികാരം കൊടുത്തതു്‌? എല്ലാ ഇന്ത്യക്കാരനേയും 'ഹിന്ദു'വായി കാണാനുള്ള വിശാലമനസ്കതയില്ലാത്തതാണ് നമ്മുടെ പ്രശ്നം. സവര്‍ണ്ണമേധാവിത്വം ജാതിയും മതവും പറഞ്ഞു മാറ്റി നിറുത്തുമ്പോള്‍ സ്വന്തം കൂട്ടായ്മകളിലേയ്ക്കു മടങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുന്നു. അപ്പോള്‍ അതു ഭാരതവിരുദ്ധമെന്നും പൊതുവായ ചിന്താധാരയ്ക്കെതിരാണെന്നും അവര്‍ വിധിക്കുന്നു. ഈ സ്ഥിതി മാറാതിരിക്കുവോളം നാം വിഘടിത വിഭാഗങ്ങളാകുന്നു. പക്ഷേ, ഇവിടെ ജാതി നമ്മുടെ തിരഞ്ഞെടുക്കലല്ലാത്തിടത്തോളം ക...

കുമാരേട്ടന്റെ ഹമീദ്‌ മാഷ്

വിവാദങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ, ജീവിതോദ്ദേശ്യത്തിന്റെ സാര്‍‌‌ത്ഥകത തിരിച്ചറിഞ്ഞു്‌, സ്വയം ബോദ്ധ്യപ്പെടുത്തി അരങ്ങൊഴിഞ്ഞ ആളായിരുന്നു, കുമാരേട്ടന്റെ ഹമീദ്‌ മാഷ്‌. ശബ്ദമുഖരിതമായ ഇപ്പോഴത്തെ ജീവിതശൈലികളില്‍ നാം പലപ്പോഴും കണ്ടെത്താതെ മാറിപ്പോകുന്ന പ്രതിഭാസങ്ങള്‍. മൂന്നു നാലു തവണ അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പുന്നത്തൂര്‍കോട്ടയുടെ ഒന്നാം നിലയില്‍ ചന്തുമേനോന്റെ കഥാപാത്രങ്ങള്‍ക്കു പിന്നില്‍. വൈക്കത്ത് ബഷീറിന്റെ 'പ്രേമലേഖനത്തി'നു പിന്നില്‍. നിളാതീരത്ത് 'സുന്ദരികളും സുന്ദരന്മാരു'ടെയും പിന്നില്‍. കലാഭവന്‍ തീയേറ്ററില്‍ 'തോറ്റ'ത്തിന്റെ ആദ്യപ്രദര്‍ശനത്തില്‍...... തുളുമ്പാത്ത നിറകുടം. അത് അദ്ദേഹത്തിനു ആരെയും ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നുമില്ല. അന്യം നിന്നു പോകുന്ന ഈ സന്മനസ്സുകള്‍ നമ്മുടെ സൗഹൃദവലയങ്ങളില്‍ നിന്നു ചോര്‍ന്നു പോകുകയാണിന്നു്‌. കാരണം, വാക്കുകളേയും പ്രവൃത്തികളേയും അമൂല്യങ്ങളാക്കുന്ന ഈ വ്യക്തിത്വങ്ങള്‍ അസാധാരണങ്ങളും അത്യപൂര്‍‌വ്വങ്ങളുമാകുന്നു. ശ്രീ കെ പി കുമാരന്റെ സൗഹൃദനഷ്ടത്തിന്റെ വേദനകള്‍ ഞങ്ങളും പങ്കിടുകയാണ്‌.‌

Untitled...

When I'm torn asunder, how do I concentrate on writing? Sometimes I feel like going to office on off-days even, thanks to the calls continued intermittently throughout the day. Off-days go restless creating an unremitting hostility towards every cat and dog coming around. Or into some promising hideouts, which are known to a very few. Suja, Chandu and Nandu are certainly missing me. But, then I have relief that Chandu takes care of them and acts his age. He makes Nandu iron his clothes, clean the car and washroom, shovelling ice etc., on rewards which seldom materialise as per the latter. He adds: He makes me slog like a donkey and gets all his works done on false promises. When I revolt, he fixes me up on something or the other I had done earlier which has 'far reaching consequences', on which I could be caught any time by Mom. I've no other way out, but to surrender. When I come back tired I could see a Tom Cat resting on his armchair like a feudal lord, crossing his ...

ഡോ. അയ്യപ്പപ്പണിക്കര്‍ - ഒരോര്‍മ്മക്കുറിപ്പു്‌

‌ എഴുപതുകളുടെമദ്ധ്യം. ജനുവരി. ചരല്‍‍ക്കുന്നിലെ 'സര്‍ഗ്ഗസംവാദ'ത്തിലാണു്‌‍‌ ശ്രീ അയ്യപ്പപ്പണിക്കരെ ആദ്യമായി കാണുന്നത്‌. മലയാളകവിതയുടെ ശക്തിചൈതന്യങ്ങളെ തൊട്ടനുഭവിപ്പിച്ച, അറിവിലും ആകാരത്തിലും അന്തരം പുലര്‍‌‍ത്തിയ ആ രൂപത്തെ ആദ്യമായി കണ്ടറിഞ്ഞ അത്ഭുതങ്ങളിലായിരുന്നു, ഞാന്‍. കൂടെ മറ്റു പലരോടൊപ്പം ശ്രീ എം.ഗംഗാധരനും.(അദ്ദേഹത്തിന്റെ കഴിഞ്ഞ ലക്കം കലാകൗമുദി കുറിപ്പാണ് എന്റെ പഴയ ഓര്‍മ്മകളെ പെറുക്കിക്കൂട്ടിയത്‌. 'മധുവനം, പരപ്പനങ്ങാടി' എന്ന വിലാസം എനിക്കെഴുതിത്തന്നതിപ്പോഴും ഓര്‍ക്കുന്നു)‍ കവിതയുടെ പേരില്‍ ഞങ്ങള്‍ വിഴുങ്ങിക്കൂട്ടിയ മിഥ്യാബോധങ്ങളിലേക്കു്‌ തിരിച്ചറിവിന്റെ പ്രകാശം കടത്തിവിടാന്‍, താളബോധങ്ങളുടെ സര്‍ഗ്ഗസംഗീതം പെയ്യിച്ചു കൊണ്ട്, ഉടുപ്പിനു മീതേ മുണ്ടുടുത്ത്‌ അയ്യപ്പപ്പണിക്കരെന്ന അത്ഭുതം. ആ ദിവസങ്ങളില്‍ ഞങ്ങളെയെല്ലാം അദ്ദേഹം കവിതയുടെ‍ കാണാക്കയങ്ങളില്‍ നീന്തല്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അബുദാബിയിലെ ആശാന്‍ സ്മാരക കൂട്ടായ്മയിലേക്കു്‌ ക്ഷണിക്കുമ്പോള്‍ പതിവു നിഷേധം. " ഞാനില്ല" പിന്നെ, ശ്രീ എന്‍ ആര്‍ എസ് ബാബുവിനെക്കൊണ്ടു്‌ തീവ്ര ശുപാര്‍ശ. ബാബുസാറിന്റെ സ്നേഹനിര്‍‍ഭരമ...

വിജയന്‍ മാഷിന്റെ വിസംഗതികള്‍

വീരചരമമായിരുന്നു വിജയന്‍ മാഷിന്റേത്. പോരാടിക്കൊണ്ട് പടക്കളത്തില്‍ തന്നെ മരണം. അതും അവസാന വിജയത്തിന്റെ വിശദീകരണത്തിനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വച്ചു തന്നെ. മരണകാരണങ്ങളെപ്പറ്റി സുകുമാര്‍ അഴീക്കോട് പറഞ്ഞതിനെ ഒരു ആപ്തമിത്രത്തിന്റെ ആപേക്ഷികമായ ആകുലതകളായി കണക്കാക്കി നമുക്കു തള്ളാം. അതു കേട്ടിട്ടും പ്രൊഫ. സുധീഷ്‌ ആദ്യദിവസം മൗനം ഭജിച്ചതു്‌ എനിക്കിഷ്ടമായി. പക്ഷേ രണ്ടാം ദിനം 'പാഠം' പോലൊരു മാസികയുടെ തിരുത്തല്‍ ദൗത്യം മറന്നുകൊണ്ടു്‌, എല്ലാ ഊഹങ്ങളേയും തെറ്റിച്ചുകൊണ്ടു്‌ അദ്ദേഹം നമ്മെ ഞെട്ടിച്ചുകളഞ്ഞു. അതു 'പാഠ'ത്തിന്റെ ആത്യന്തികലക്ഷ്യങ്ങളെപ്പോലും വഴി തെറ്റിച്ചു. അതിനോടു്‌ അഴീക്കോടു്‌ മാഷ് സംയമനം പാലിച്ചു. ആത്മസംയമനത്തിന്റെ ഉദാത്തമായ ഉദാഹരണം. ആളിക്കത്തേണ്ടിയിരുന്ന ഒരു കാട്ടുതീയാണു്‌ മാഷ് അതു വഴി അണച്ചു കളഞ്ഞത്. എന്തൊക്കെയായാലും നന്മ മാത്രം കാംക്ഷിക്കുന്ന ഒരു വിമര്‍ശകനും ഗുരുശ്രേഷ്ഠനുമാണു്‌ അഴീക്കോട്. നിലവിട്ടു പെരുമാറാതിരുന്ന അദ്ദേഹം അറിവിന്റേയും തറവാടിത്തത്തിന്റേയും ഔന്നത്യം പ്രകടമാക്കി.
"Whenever you go back to your hometown, it's not the place you go, but to your evergrown childhood."
ഞങ്ങള്‍ മൂവര്‍ - ചാരുദത്തന്‍ അവന്‍ പാസ്പോര്‍ട്ടൂ്‌ വാങ്ങി പണം പലിശയ്ക്കു്‌ കൊടുക്കുന്നവന്‍ ‍സമാദരണീയന്‍. അവന്‍, നമ്മുടെ പ്രത്യയശാസ്ത്രപരിമിതികള്‍‍ക്കു‍ പ്രാണന്‍ കൊടുത്തവന്‍ അവനെക്കുറിച്ചെഴുതേണ്ടെന്നു വച്ചു. ഇവന്‍ ഇവന്‍ എന്റെ അന്നദാതാവ്‌ അതിനാല്‍ ‍ഇവന്റെ കൂടെ മാറി മാറി വരുന്നപെണ്ണുങ്ങളെക്കുറിച്ചും ഇവനെക്കുറിച്ചുംഞാനെഴുതേണ്ടെന്നു വച്ചു. ഞാന്‍ അവനും ഇവനും എന്റെ ഇടവും വലവും കാത്തു. അവരുടെ മദ്ധ്യേ ക്രൂശിതനാവുന്നതിലെ തമാശയോര്‍ത്ത്‌ ഞാന്‍ ഇറങ്ങി നടന്നു.‍ ************************
Don't let someone become a priority in your life, When you're just an option in their life! (Relationships work best when they're balanced!)