Posts

താക്കോല്‍ പോയ പ്രണയപ്പൂട്ടുകള്‍

Image
ഈ ചിത്രം നിറയെ പ്രണയപ്പൂട്ടു( love locks) കളാണ്‌. കാമുകീ കാമുകന്മാര്‍ ഒരുമിച്ചും , ഒറ്റയ്ക്കായും ഒക്കെ വന്ന് പൂട്ടിപ്പോയവ. ചിലര്‍ പൂട്ടിയ ശേഷം താക്കോല്‍ പുഴയിലെറിഞ്ഞുകളഞ്ഞു. കണ്ടു കിട്ടി , തുറന്നാലല്ലേ പ്രണയബന്ധം തകരൂ! ചിലര്‍ അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാവും. ഈ പൂട്ടുകള്‍ തുറന്നാല്‍ ബന്ധം തകരുമെന്നാണു വയ്പ്പ്. അപ്പോള്‍ , അടുത്ത ചോദ്യം: പൊട്ടാതെ നില്‍ക്കുന്ന ഈ പൂട്ടുകളുടെ ഉടമകളെല്ലാം ഇപ്പോഴും ഒരുമിച്ചു തന്നെയാണോ ?  അതിന്‍റെ ഉത്തരം മറ്റോരു ചോദ്യരൂപത്തില്‍ തരാം. നാം കാര്യസാധ്യങ്ങള്‍‌‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളതെല്ലാം സഫലമായി പരിണമിക്കാറുണ്ടോ ? ഏതെങ്കിലും കാര്യത്തില്‍ ഫലം കിട്ടാതെ വന്നതിനാല്‍ നാം ദൈവത്തോടുള്ള പ്രാര്‍‌‍ത്ഥന എപ്പോഴെങ്കിലും നിറുത്തിക്കളഞ്ഞിട്ടുണ്ടോ ? ഇല്ല. ഒരു വിശ്വാസം , അതല്ലേ എല്ലാം ? ഈ ' കാര്യമായ കളി ' ( ഒരു വിരുദ്ധോക്തി- Oxymoron) നടന്നിട്ടുള്ളത് പാരീസിലെ ഒരു പാലത്തിലാണ്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇതിപ്പോള്‍ കാണാം. നഗരഭംഗിക്ക് ഹാനികരമാകും എന്ന ചിന്തയില്‍ ചില രാജ്യങ്ങള്‍ ഇതിനോടു നിഷേധാത്മകനിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ചില അ...

Qissa – A Tale of Ambitions Versus Destiny!

Image
By Suresh Nellikode Although Qissa (The Tale) has been set amidst the turbulent atmosphere followed by India’s partition, it carries a message of love, empathy and honor. A folk tale well set in a rustic back drop of Punjab elaborately explains the life of a normal village Sikh family and their deepest and innocent human impulses.  It’s a true portrayal of the hardship faced by a family uprooted by the religious violence, accompanied at the time of India’s partition, in a new set-up keeping their honor to survive in there. Repeated deliveries bringing in baby girls was a ‘shame’ to many a caste and tribe in ancient India, which could have been traced even now. A baby boy’s presence used to turn out to be a most sought after moment in many of the communities to keep up their ‘prestige’. The families go along with the follies of an invariably illiterate patriarch’s feudal whims. Qissa revolves around many a juncture of emotional stress that was not purposely brought forth. ...

മഴക്കാക്കകള്‍

Image
                                            തുള്ളി തോരാത്ത മഴയായിരുന്നു ഇന്നു മുഴുവന്‍.                                             പഞ്ഞക്കര്‍ക്കിടകത്തിലെ വാവിന്‍റെ ഇരുട്ടിനെ വിട്ടുപോകാതെ,                                             ദിവസം മുഴുവന്‍ നിന്നുപെയ്യുന്ന മഴ പോലെ,                                             ഇവിടെ,                                             ഒരിക്കലും കാണാത്ത, രണ്ടു കാക്കകള്‍ കരഞ്ഞു നനയുന്നു.

ഒരു തിരി...

Image
                                                   തിരിയിട്ടു കത്തിച്ചുവച്ചിരുന്നു                                                    നീ വരുവോളം, നിനക്കായ്.                                                    ഇപ്പോള്‍ അതാളിപ്പിടിച്ചിരിക്കുന്നു,                                                    നീയൊരിക്കലും വരില്ലെന്നോതി.

Shylock Revisited

Image
(A review of The Merchant of Venice, staged recently at Stratford Festival Theatre 2013, Canada) By Suresh Nellikode Shylock :   I am a Jew. Hath not a Jew eyes? Hath not a Jew hands, organs, dimensions, senses, affections, passions? Fed with the same food, hurt with the same weapons, subject to the same diseases, healed by the same means, warmed and cooled by the same winter and summer, as a Christian is? If you prick us, do we not bleed? If you tickle us, do we not laugh? If you poison us, do we not die? And if you wrong us, shall we not revenge? If we are like you in the rest, we will resemble you in that. If a Jew wrongs a Christian, what is his humility? Revenge! If a Christian wrongs a Jew, what should his sufferance be by Christian example? Why, revenge! The villainy you teach me I will execute, and it shall go hard but I will better the instruction.                                 ...

വാസുവേട്ടന്‌.......... .... സ്നേഹപൂ‌ര്‍‌വ്വം‌..............

Image
എന്‍റെ 'ബാലപംക്തി' കഥകള്‍ 'നവതരംഗ'ത്തിലേയ്ക്കുയര്‍ത്തിയതും പിന്നെ അവിടെ നിന്ന് മുതിര്‍ന്നവരുടെ കഥകളോടൊപ്പം ചേര്‍ത്തതും എം.ടി യാണ്‌. എ. എസ്സും, നമ്പൂതിരിയും അവയിലെ കഥാപാത്രങ്ങളെ കൈപിടിച്ചു നടത്തിച്ചു. പലപ്പോഴായി, അപൂര്‍‌‌വ്വമായിക്കിട്ടിയ  അദ്ദേഹത്തിന്‍റെ  കത്തുകളാണ്‌ എന്നെ വായനയുടെ അത്ഭുതലോകങ്ങള്‍ കാണിച്ചു തന്നതും, വീണ്ടും എഴുതിച്ചതുമൊക്കെ. എന്‍റെ പുസ്തകത്തിന്‌ ആമുഖക്കുറിപ്പെഴുതി തന്നു.  എഴുതാതിരിക്കുമ്പോള്‍ മറ്റു പലരോടും അന്വേഷിച്ചു. കാണുമ്പോള്‍ കൊഴിഞ്ഞു വീണതു മുഴുവന്‍ നിശ്ശബ്ദതയുടെ ഇലകളായിരുന്നു. അറിവിന്‍റെ ശാന്തസമുദ്രങ്ങളിലേയ്ക്ക് തുറന്നിട്ട കിളിവാതിലുകളിലൂടെ കണ്ട കാഴ്ചകളെക്കുറിച്ചായിരുന്നു കൂടുതലും പറഞ്ഞത്. അപ്പോഴും, പഴയ ജാലകപ്പാളികളിലൂടെ കര്‍ക്കിടകക്ഷയങ്ങള്‍ കണ്ടു നിന്ന അതേ കുട്ടിയാകുന്നു‌ വാസുവേട്ടന്‍... കര്‍ക്കിടകത്തിലെ ഈ മുഴുമതി വാസുവേട്ടനെ എണ്‍പതിലെത്തിക്കുന്നു. എല്ലാ നന്മകളും ആശംസിക്കുന്നു.

മഴയില്‍ അവന്‍ മാത്രം

Image
രണ്ടായിരത്തിലെ മഴക്കാലം. പാലാ , തീക്കോയി ,  വാഗമണ്‍ വഴി സുരേന്ദ്രന്‍റെ തൊപ്പിപ്പാള. അവിടെ നിന്ന് അയ്യപ്പന്‍‌കാവിലെ കോഴിമല രാജാവിന്‍റെ സവിധത്തിലൊരു മുഖം കാണിക്കല്‍.. > കട്ടപ്പന കൂടി തിരിച്ച് കോട്ടയത്തേയ്ക്ക്. ഒരു രണ്ടു നാള്‍. > ഇന്ദുചൂഡനും , ഞാനും , വിക്ടറും കൂടി പെട്ടെന്ന് തീരുമാനിച്ചതാണ്‌.. കുറവിലങ്ങാട്ടു നിന്ന് മാരുതിയുടെ പള്ള നിറയെ ഇന്ധനമടിക്കുമ്പോള്‍ വിക്ടര്‍ അവന്‍റെ ചെറിയ ശബ്ദത്തില്‍ പറഞ്ഞു. ഇവനിന്നു രോമാഞ്ചമുണ്ടാവും. കുറേ നാളു കൂടിയാ.... പോകുന്ന വഴി , പാലായില്‍ മീനച്ചിലാര്‍ മഴയില്‍ പുളകം കൊള്ളുന്നത് പലപ്രാവശ്യം ക്യാമറയില്‍ പകര്‍ത്തി. വാഗമണ്ണിലെ , പാറകളെ വിഴുങ്ങുന്ന മഴമേഘങ്ങളെ അടച്ചെടുത്തു. വഴിനീളെ , അയല്‍‌വക്കത്തെ    വല്യപ്പാപ്പന്‍റെ തമാശകള്‍ പറഞ്ഞു. എന്നും വരുന്ന ഇടവത്തിന്‍റെ പുതിയ മഴ പോലെ  വിക്ടറിന്‍റെ തമാശപ്പൊട്ടുകളും പുതിയതായിരുന്നു. എന്നിട്ടും , മനസ്സില്‍ കിടന്നു തേഞ്ഞുതീര്‍ന്ന ചില പഴയ തമാശകള്‍ ഞങ്ങള്‍ അവനെക്കൊണ്ടു ആവര്‍‌‍ത്തിച്ചു പറയിച്ചു.   തൊപ്പിപ്പാളയിലെ വീടിനടുത്തുള്ള വഴിയരികില്‍ , നാലഞ്ച് അയല്‍‌വാസികളുമായി ഏലത്തിന്‍റെ വി...