Posts

Image
Commercial 'Brake' The chutzpah of the highest order ever heard in bilateral relations. Nothing less than stomachful, over the lunch with Palestinian authorities, the Canadian tag-team (John Baird - Foreign Affairs Minister and Jim Flaherty - Finance Minister) opened their mouths again, ''Get Stuffed with your campaign for state recognition at the UN and return to the negotiating table with Israel without any pre-conditions!''

ജനുവരി - 13/2012

Image
കാറ്റില്‍ ഒന്നിച്ചുകൂടുന്ന ഹിമരാശികളില്‍ എന്‍റെ പിന്നാമ്പുറത്തെ കര്‍പ്പൂരതുളസികള്‍ ഉറക്കമായി. ബദാമും പേരയും ഇലകള്‍ കൊഴിച്ച്, തപസ്സിലായി. പക്ഷികളില്‍ ഏറിയ പങ്കും ത്രിരാത്രവ്രതങ്ങളെടുത്ത് ദക്ഷിണാവര്‍ത്തങ്ങളിലേയ്ക്ക് എത്ര മുമ്പേ പോയിക്കഴിഞ്ഞു. സജീവങ്ങളായിരുന്ന വേനല്‍ വര്‍ത്തമാനങ്ങളുടെ ഓര്‍മ്മകള്‍ക്കുമേല്‍ മഞ്ഞു പുതച്ച് തീന്‍മേശയും കൂട്ടുകാരും ഉറങ്ങിപ്പോയി. നേരത്തെ ഉറക്കം വിട്ടുണരുന്ന കുട്ടികളായി ഇവരെല്ലാം തിരിച്ചുവരും.. വെണ്മയുടെ പുതപ്പുകള്‍ മാറ്റി ആദ്യമുകുളങ്ങള്‍......... ...... പറന്നുതിരിച്ചെത്തുന്നവരുടെ ഗോളാന്തരവൃത്താന്തങ്ങള്‍....... ബ്രഹ്മചര്യം വിട്ട് ഗൃഹസ്ഥാശ്രമികളാവുന്ന വൃക്ഷാവലികള്‍........ പറന്നും, മറന്നും പോയ മൊഴികള്‍ക്കായി കാതോര്‍ത്ത്, വീട് വീണ്ടും ശബ്ദായമാനമാകുന്നതോര്‍ത്ത്, അവിഘാതയാത്രകള്‍ക്കായി മനസ്സു നിറയെ പ്രാര്‍ത്ഥനകളുമായി, അവരാരുമറിയാതെ വഴിക്കണ്ണുകളില്‍ സുരക്ഷാകവചങ്ങളുമായി, നിദ്രാവിഹീനയായി ഇവിടെ ഒരമ്മ......

കൗപീനവാന്മാര്‍

Image
ബഷീറിനെ ഒരു മുസ്ലീം മാത്രമായി ചുരുക്കേണ്ടത്,വായനയില്ലാത്ത നിരക്ഷരരായ മതഭ്രാന്തരുടെ അജന്‍ഡയാണ്‌........... എന്നെസ് മാധവനെ വായിക്കത്തവരാണ്‌,ബഷീര്‍ വിമശനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ മുസ്ലീം വിരുദ്ധനാക്കുന്നത്. ജാതിയുടെ പേരില്‍ മുസ്ലീങ്ങള്‍ പീഡനങ്ങളേറ്റു വാങ്ങിയപ്പോളൊക്കെ, ശക്തമായ രീതിയില്‍ കഥകളിലൂടെ പ്രതികരിച്ച അദ്വിതീയനായ എഴുത്തുകാരനാണ്‌ എന്നെസ് മാധവന്‍.... (കലാപഭൂമിയില്‍ നിന്ന് ഓടിയൊളിച്ചിട്ട്, താമ്രപത്രവേദികളില്‍ അഹമഹമികയാ ഇടിച്ചുകയറുന്നവര്‍ക്ക് ഇത്തരുണത്തില്‍ നാം ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുക!) മദ്യപിച്ച്, തീവണ്ടിയില്‍ വച്ച്, മര്യാദയില്ലാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുകയും ഗുപ്തന്‍ നായര്‍ ഇരിപ്പിടം വിടുകയും ചെയ്തത് രണ്ടാളുടെയും പ്രവര്‍ത്തനരീതികളാണ്‌... അതിലൂടെ താന്‍ ചെയ്തത് മഹത്തരമെന്നും ഗുപ്തന്‍ നായര്‍ക്ക് ഉത്തരം മുട്ടിയെന്നും ബാലചന്ദ്രന്‍ കരുതുന്നുണ്ടെങ്കില്‍ ആ 'സ്വയംകൃതസാര്‍ത്ഥകത'യെ ഓര്‍ത്ത് അദ്ദേഹം സമാധാനിക്കട്ടെ. (എന്നെസ് മാധവന്‍ ഐ എ എസ്സായതില്‍ സഹതപിക്കുന്നവര്‍ നമ്മുടെ യുവമഹാകവി കോണ്‍ഗ്രസ് പത്രത്തില്‍ ജോലി ചെയ്തത് മറക്കരുത്) മദ്യപിച്ചും അലഞ്ഞുതിരിഞ്ഞും പട്ടിണി...

വെയില്‍മാത്ര

Image
ഒത്തിരി നാളുകള്‍ക്കിപ്പുറം മരച്ചില്ലകള്‍ക്കിടയിലൂടെ, എന്നെത്തേടി എന്‍റെ മുറിയിലേയ്ക്ക് സൂര്യന്‍. കാലക്ലിപ്തമല്ലാത്ത ഒരു കാറ്റോ മഞ്ഞിന്‍ പ്രഹരമോ ചീളുകളായി മറഞ്ഞിരി- പ്പുണ്ടെന്നറിഞ്ഞിട്ടും, അവരും വന്നു. കറുകറുത്തൊര- ണ്ണാറക്കണ്ണനും, അവന്‍റെ പിന്നിലീ നാലു ദിനം മുമ്പ് മഴയായ മഴയൊക്കെ കൂട്ടിലിരുന്നു കൊണ്ടി- ട്ടിപ്പോള്‍ കാകളിച്ചുണ്ടില്‍ കാകേക്ഷു തേടിയീ- ക്കാടക്കോതയും!

ടിക്കെറ്റ് ലെസ്സ് പ്ലാറ്റ്ഫോംസ്

Image
ആലുവ തീവണ്ടിയാപ്പീസ്. പറവൂരില്‍ നിന്ന് ഞങ്ങളെത്തിയതും തീവണ്ടിയെത്തിയതും ഒരുമിച്ചായിരുന്നു. മധു നായര്‍ പെട്ടെന്ന് ടിക്കെറ്റ് എടുത്തു ഉള്ളില്‍ കയറി. തീവണ്ടിവിടാന്‍ സമയമെടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു. പെട്ടെന്ന് തിരിച്ചെത്തിയിട്ട് കാര്യമൊന്നുമില്ലല്ലോ, എതായാലും സുഹൃത്തിന്‌ ഇരിപ്പിടം തരപ്പെട്ടോ എന്നൊന്ന് നോക്കിക്കളയാം. ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനായി നീങ്ങി. കൗണ്ടറിലെ ദ്വാരത്തിലൂടെ ഒരു പത്തുരൂപാനോട്ട് വച്ച്, ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് ചോദിച്ചു. ''ചില്ലറയില്ല. ഒരു മൂന്ന് രൂപ തരാമോ?'' ''സോറി... എന്‍റെ കൈയില്‍ ചില്ലറയില്ലല്ലോ'', ഞാന്‍ പറഞ്ഞു. കൗണ്ടര്‍ ക്ലര്‍ക്ക് പ്ലാറ്റ്ഫോം ടിക്കെറ്റിനൊപ്പം എന്‍റെ പത്തുരൂപയും മടക്കിത്തന്നു. ''എവിടെ നിന്നെങ്കിലും ചില്ലറ വാങ്ങി പോകുന്നതിനു മുമ്പായി തന്നാല്‍ മതി. ടിക്കെറ്റ് വച്ചോളൂ...'' ഞാന്‍ പ്ലാറ്റ്ഫോമില്‍ കയറിയെങ്കിലും മധു നായരെ കാണാന്‍ കഴിഞ്ഞില്ല. വണ്ടി വിടുകയും ചെയ്തു. തിരിച്ചിറങ്ങുമ്പോള്‍, ചില്ലറയ്ക്കായി ഞാന്‍ ഒരു വാരിക വാങ്ങി. കൗണ്ടറില്‍ പോയി പണം കൊടുക്കുമ്പോള്‍, ഞാന്‍ ചോദിച്ചു. "...

TheSpec - ‘Honour killings’ shame multiculturalism

TheSpec - ‘Honour killings’ shame multiculturalism

ട്വിക്സ്റ്റ് - വിഷാദാത്മകതയോടെ സംവിധായകനും

Image
- സുരേഷ് നെല്ലിക്കോട് സ്വന്തം ചിത്രത്തിലെ അതിദാരുണമായ ബോട്ടപകടത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏതാനും നിമിഷങ്ങളിലേയ്ക്ക് ശബ്ദം വിതുമ്പിപ്പോയി. വാല്‍ കില്‍മെര്‍ അവതരിപ്പിച്ച കഥാപാത്രം, ബോട്ടപകടത്തില്‍ മരിക്കുന്ന മകളെക്കുറിച്ചുള്ള വേദനകളേറ്റുവാങ്ങി സ്വയം കുറ്റാരോപിതനാവുന്നതുപോലെ, ചലച്ചിത്രരംഗത്തെ അതികായനായ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയും, 1986 ല്‍ തന്‍റെ മകന്‍ ജിയോയുടെ മരണത്തിനിടയായ അപകടത്തിന്‌ പരോക്ഷമായി താനും ഉത്തരവാദിയായിരുന്നെന്ന് സ്ഥാപിക്കുകയായിരുന്നു. അതിന്‍റെ ന്യായമാണെങ്കിലോ ഒരച്ഛനുമാത്രം മനസ്സിലാകുന്നതും! മകന്‍ വിളിച്ചിട്ടും പോകാതിരുന്ന ഒരച്ഛന്‍, താന്‍ അവന്‍റെകൂടെയുണ്ടായിരുന്നെങ്കില്‍ ആ അപകടം ഒഴിവാക്കാമായിരുന്നു എന്ന് സ്വയം കുറ്റപ്പെടുത്തുന്നു. 'ഗോഡ്ഫാദറും', 'അപ്പോകാലിപ്സ് നൗ'വുമൊക്കെ ഒരുക്കിയ അതിപ്രശസ്തനായ ഒരു ചലച്ചിത്രകാരനെ ഇത്തരം ഒരു മിഥ്യാബോധത്തിന്‍റെ തടവുകാരനാക്കിയത് അദ്ദേഹത്തിന്‍റെയുള്ളിലെ സ്നേഹമയനായ പിതാവ് മാത്രമായിരുന്നു. രംഗം: മുപ്പ ത്താറാമത് ടൊറോന്‍റോ അന്താരാഷ്ട്ര മേളയിലെ കപ്പോള ചിത്രമായ 'ട്വിക്സ്റ്റ്' ന്‍റെ പ്രദര...