Posts

On Dropping the Other Shoe...

Image
By Suresh Nellikode W hen I mentioned about the shoes with GPS tracking system, Nandu's mercury of curiosity rose."What... Shoes with GPS..?"I said, "probably a company must have had a feasibility study sometime ago in order to bring out a challenging offer to people like your mom and dad who belong to the unknown majority, who in public do not admit, but certainly with a zodiac of a directionally challenged."Nandu's imagination shot up.Shoes with a built in navigation system that beeps and shouts at you, if you take a wrong step! The one refuses to move if you do not listen to it! What if the battery gets exhausted at a point you try to overrule the gentle beeps? You have no choice but leave it there itself and walk down to a sandal shop for a cheapest one, feeding your homing instinct.He said.Perhaps Chandu needs one set.Oh no! Not he. Amma wants one fix it on him to track down his movements. He comes late from university debiting the account of special c...

ആകാശഗോപുരം ഡി.വി.ഡി റിലീസ് ചെയ്തു

Image
മോഹന്‍ലാല്‍ ചിത്രമായ ആകാശഗോപുരത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങി. ദുബായില്‍ നടന്ന ചടങ്ങിലാണ് ഡി.വി.ഡി റിലീസ് നടന്നത്. അല്‍ വാസല്‍ ക്ലബ്ബിലെ ലണ്ടന്‍ സ്വിറ്റ്‌സ്. 'ആകാശഗോപുര'ത്തിന്റെ ഡിവിഡി റിലീസിന്റെ വേദി. സംവിധായകന്‍ കെ.പി.കുമാരനോടൊപ്പം പ്രധാന നടന്‍ മോഹന്‍ലാല്‍, ബോളിവുഡ് സംവിധായകനും നടനുമായ സുധീര്‍ മിശ്ര, നടന്‍ നീല്‍ നിതിന്‍ മുകേഷ് (പഴയകാല ഗായകന്‍ മുകേഷിന്റെ ചെറുമകന്‍), മോസര്‍ ബെയര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ധനഞ് ജയന്‍, മീഡിയന്റ് എന്റര്‍ടെയിന്‍മെന്റ് സി.ഇ.ഒ മനു കുമാരന്‍ എന്നിവരെല്ലാമുണ്ടായിരുന്നു. ക്ഷണിക്കപ്പെട്ട മാധ്യമസദസ്സിനു വേണ്ടി സുധീര്‍ മിശ്ര സംവിധാനം ചെയ്തു് നീല്‍ നായകനായി അഭിനയിച്ച 'ജോണി, തേരാ ക്യാ ഹോഗാ' യുടെ ട്രെയ് ലര്‍ പ്രദര്‍ശിപ്പിച്ചു. 'അകാശഗോപുര'ത്തോടൊപ്പം ഈ ചിത്രത്തിന്റേയും വിതരണം മീഡിയന്റ് എന്റര്‍ടെയ്ന്‍ മെന്റ് കോര്‍പ്പറേഷന്‍ ആണു് നിര്‍വ്വഹിച്ചിരിക്കുന്നത്. സദസ്സില്‍ 'ആകാശഗോപുര'ത്തിന്റെ നിര്‍മ്മാണാനുഭവങ്ങള്‍ സംവിധായകനും പ്രധാന നടനുമായി, അതിഥികള്‍ പങ്ക് വച്ചു. മോഹന്‍ലാല്‍ നീല്‍ നിതിന്‍ മുകേഷിന് ഡിസ്‌ക് നല്‍ കിക്കൊണ്ടായിരുന്നു, ഉദ്...

ശ്വാന നിയോഗം

Image
മഞ്ഞുറഞ്ഞ എത്രയോ പ്രഭാതങ്ങള്‍, ഇരുണ്ടുകൂടിയ എത്രയോ പ്രദോഷങ്ങള്‍. അപ്പോഴെല്ലാം ഇവന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. രാത്രികളില്‍, വീടുകള്‍ക്കവന്‍ കാവല്‍ നിന്നു. ഉറക്കം അന്യമായ എത്രയോ കാലം! ഒരിക്കലും കൂറുമാറാത്ത നന്ദി. പ്രതിഫലേച്ഛയില്ലാതെ ഒരു ജന്മമങ്ങനെ നായാടിത്തീര്‍ന്നു. എത്രവിശ്വസ്തനാണിവന്‍, യജമാനരേക്കാളുപരി. നാഥനില്ലാപ്പടയെല്ലാം നായ്പ്പടയാക്കിയും കൊള്ളരുതാത്തവനെ നായിന്റെ മോനാക്കിയും അവരിവനെ കല്ലെറിയുകയാണിപ്പോള്‍. ചീത്ത വിളിക്കുകയാണിപ്പോള്‍. വേദനയില്‍പ്പോലും വാലാട്ടിക്കിടന്ന ഇവനെ പന്തീരാണ്ടു കൊല്ലമതു കുഴലിലിട്ട കഥയും പറഞ്ഞ്‌ ചെളി വാരിയെറിയുകയാണ്‌. കഴുത്തില്‍ നന്ദികേടിന്റെ ചിത്രങ്ങള്‍ തൂക്കുമ്പോഴും അവര്‍ പറഞ്ഞു, കടലില്‍ച്ചെന്നാലുമിവന്‍ നക്കിയല്ലേ കുടിക്കൂ?

ഒരു ഇലപൊഴിയും കാലം...

Image
ഇത് ബര്‍ലിങ്ടന്‍. ടൊറൊന്റോയില്‍ നിന്നും നയാഗ്രയ്ക്കുള്ള വഴിയിലൂടെ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ബര്‍ലിങ്ടനായി. ഇവിടെ ഇല പൊഴിയുംകാലം. ഇലകളെല്ലാം തവിട്ടും ചുവപ്പുമാക്കി മരങ്ങള്‍‍ക്കെല്ലാം ഒരു മനം മാറ്റം. പിന്നെ, ഇലകള്‍ കൊഴിച്ച് , ചില്ലകള്‍ മാത്രം ബാക്കി നിറുത്തി കാത്തുനില്‍പ്പ് ആരംഭിക്കുകയായി.‌ മഞ്ഞുകട്ടകളില്‍ മൂടി അഞ്ചു മാസത്തോളം തപസ്സാരംഭിക്കാനുള്ള ആദ്യ തയ്യാറെടുപ്പുകള്‍. അണ്ണാറക്കണ്ണന്മാരും, ഉണ്ണിക്കണ്ണന്മാരും (Chipmonks), കിളികളുമെല്ലാം ഉണങ്ങിയ പഴങ്ങളും പരിപ്പുകളുമെല്ലാം ശേഖരിച്ചു തുടങ്ങി, ഒരു അര്‍ദ്ധവര്‍ഷത്തേയ്ക്കുള്ള ശൈത്യകാലനിദ്രയ്ക്കായി.. ഇതെന്റെയും അലസമായൊരു 'ശൈത്യകാലനിദ്ര' തന്നെയായിരുന്നു. വിദേശനാണയവിനിമയക്കസര്‍ ‍ത്തുകള്‍ക്ക് അവധി കൊടുത്ത് ഉറക്കവും തീറ്റയുമായി കഴിഞ്ഞു പോയൊരു മാസം. അതിനിടെ ചില യാത്രകള്‍.‍ അഞ്ഞൂറ്റിഅമ്പതു്‌ കിലോമീറ്റര്‍ ദൂരെയുള്ള മോണ്‍ട്രിയല്‍ നഗരത്തിലേയ്ക്കു്‌. ആറോളം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികളും കെട്ടിടങ്ങളുമുള്ള , പഴയ ഒളിമ്പിക് നഗരം. ഇപ്പോള്‍ നഗരമദ്ധ്യത്തിലേയ്ക്കു്‌ വളരെയധികം ചൈനക്കാര്‍ കുടിയേറിയിരിക്കുന്നു. ഇതു്‌ മോണ്‍ ട്രിയലിന്റെ മാത്രം പ്രത്യേ...

പൂച്ചയ്ക്കും പ്രാണവേദന...

Image
കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്‌! നടന്നില്ല. കഴിഞ്ഞ അവധിക്കാലത്ത്‌ ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്‍. ദേവയാനിയുടെ മാര്‍‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന്‍ ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു. പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന്‍ പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും. ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്. ദേവയാനിക്കു വേണ്ടി അമ്മ, കചനെത്തേടി വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു" കചന്‍ നാടു വിട്ടെന്നു കേള്‍വി. പിന്നെ, അവന്‍ അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു. (ഞങ്ങളുടെ പങ്കനും പങ്കിയുമാണ്‌ (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ച...

അദ്വൈതാനന്ദം

Image
(തിരശ്ശീല ഉയരുമ്പോള്‍ കാണുന്നത്‌ കാടല്ല, നാടാണ്‌. നഗരത്തിലെ രമ്യമായ ഒരു ഹര്‍‍മ്മ്യത്തിലെ ഒരു മുറി. അതില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്‌. ധ്യാനത്തില്‍ നിന്ന് ഉണര്‍ ന്നതേയുള്ളു, ഗുരു. സമീപത്തായി ശിഷ്യന്‍.) ഗുരു : ഭയം എന്തുകൊണ്ടാണു്‌ ഉണ്ടാവുന്നതു്‌? ശിഷ്യന്‍ : അറിയില്ല ഗുരോ. ഗുരു : മറ്റൊന്നിനെ ചുറ്റിപ്പറ്റിയാണു്‌ ഭയം. നാം എന്തിനേയോ ഭയക്കുന്നു, അല്ലേ? ശിഷ്യന്‍ : അതേ ഗുരോ. ഗുരു : മറ്റൊന്നില്ലെന്നും ഞാന്‍ തന്നെയാണ്‌ അതെന്നും കരുതുക. അദ്വൈത സിദ്ധാന്തം. എല്ലാം ഞാന്‍ തന്നെയാകുമ്പോള്‍ ഭയക്കേണ്ട ആവശ്യമില്ലല്ലോ! ശിഷ്യന്‍ : ശരിയാണു്‌ ഗുരോ. ഗുരു : അഹം ബ്രഹ്മാസ്മി. ഞാന്‍ തന്നെയാണു്‌ ബ്രഹ്മം. ഞാന്‍ ചെയ്യുന്ന നന്മകള്‍ ലോകത്തിനു ഗുണമായി ഭവിക്കും. സെല്‍ഫ് ഹെല്‍ പ്പ് ഈസ് ദ് ബെസ്റ്റ് ഹെല്‍ പ്പ്. താന്‍ പാതി ദൈവം പാതി. ശിഷ്യന്‍ : അതായിരിക്കും, കൈനീഷ്യന്‍ വെല്‍ത്ത് മാനേജ് മെന്‍റ്റ് തിയറിയുടെ മറവില്‍ ഗുരോ അങ്ങ് സഹോദരന്റേയും സഹോദരിയുടേയും അനന്തിരവരുടേയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയതും കൈയ്യേറിയതും മറ്റും..... ഗുരു : (എഴുന്നേല്‍ക്കുന്നു) പ്രാര്‍ത്ഥനയുടെ സ...

മഹാഭാരതം -ഒരു വിജയപര്യവസായി

ഒന്നാം വിജയന്‍ ദുര്‍ബ്ബലനായിരുന്നു. പക്ഷേ, ഭാഷയിലോ അതിശക്തന്‍. മഴയുടെ ഗായത്രികളിലൂടെ, മന്ദാരത്തിന്റെ ഇലകള്‍ തുന്നിച്ചേര്‍ത്ത ചിന്തകളുമായി, പുനര്‍‍ജ്ജനിയുടെ ഉരുക്കുവാതിലുകള്‍ തേടിനടക്കുമ്പോള്‍ത്തന്നെ ഞങ്ങളുപദേശിച്ചു. നിനക്കു വഴി തെറ്റുന്നു. ഞങ്ങള്‍ മുമ്പില്‍ നടക്കാം. അവന്‍ കേട്ടില്ല. കഥ സോദ്ദേശപരമായിരിക്കണം. അവന്‍ അനുസരിച്ചില്ല എന്നുമാത്രമല്ല ഞങ്ങളുടെ ചിന്തകളെ അവന്‍ 'പാര്‍ലമെന്ററി വ്യാമോഹങ്ങള്‍' എന്നു വിളിക്കുകയും തറവാട്ടുനയത്തെ ചോദ്യം ചെയ്യുകയും കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്തു. അവനെ ഞങ്ങള്‍ മാറ്റിനിറുത്തി. രണ്ടാം വിജയന്‍ പറഞ്ഞു. ദേശീയതലത്തില്‍ അധികാരം പങ്കിടുകയും ഇവിടെ പോരടിക്കുകയും ചെയ്യുന്നതു്‌ പരസ്പരമുള്ള പോക്കറ്റടിയാണു്‌. അയാളേയും ഞങ്ങള്‍ മാറ്റിനിറുത്തി. ഞാന്‍ മൂന്നാമന്‍. ഇവിടെ അച്യുതോപദേശങ്ങള്‍ എനിക്കാനന്ദമാകുന്നില്ല. ഞാന്‍ സാക്ഷാല്‍ വിജയനാണു്‌. എല്ലാ ബന്ധുക്കളേയും ഗുരുഭൂതരേയും ധര്‍മസംസ്ഥാപനാര്‍ത്‍ഥം കൊല്ലാന്‍ വകുപ്പുണ്ട്. ഡിസ്നിലാന്റോ, വാട്ടര്‍ തീം പാര്‍ക്കോ, വ്യാപാരസമുച്ചയങ്ങളോ, പഞ്ചനക്ഷത്രഹോട്ടലോ നമുക്കന്യമല്ല. അതിനു മൂന്നാം പന്തിയോ അതല്ലെങ്കില്‍ ‍നാലാംപന്തിയോ ആക്ക...