Posts

ക്രിസ്റ്റൊബല്‍ ജൂനിയര്‍ കാസ്ട്രോ ലോമിബാവൊ

ക്രിസ്റ്റൊബല്‍ ജൂനിയര്‍ കാസ്ട്രോ ലോമിബാവൊയെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നതു പോലും അവന്റെ ചിരിയുടെ സൗഗന്ധികപ്പൂക്കള്‍ കണ്ടിട്ടാണു്‌. എപ്പോഴും ചിരിക്കുന്ന ക്രിസ്സിനെ എല്ലാവര്‍ക്കും തന്നെ ഇഷ്ടമായിരുന്നു. ബാങ്കില്‍ എപ്പോള്‍ എത്തിയാലും അവന്‍ എന്നെക്കാണാതെ പോവാറുണ്ടായിരുന്നില്ല. മുഖത്തു്‌ ഒരു ചിരിയുടെ വസന്തം മുഴുവന്‍ വിരിയിച്ചുകൊണ്ടു്‌ എല്ലാ മാസവും കൃത്യമായി ക്രിസ് ബാങ്കില്‍ വന്നുപോകാറുണ്ട്. ഇന്നലെ അവന്‍ വീണ്ടും വന്നു. "ഇക്കുറി ഏട്ടനു്‌ ചികിത്സക്കായി കുറച്ചു പണം അയയ്ക്കണം." "എന്തേ പെട്ടെന്നു്‌?" - ഞാന്‍ ‍ചോദിച്ചു. "അദ്ദേഹത്തിനു പ്രൊസ്റ്റേറ്റ് കാന്‍സര്‍. ഈയിടെ മൂത്രമൊഴിക്കന്‍ ബുദ്ധിമുട്ടു വന്നപ്പോഴാണു്‌ പരിശോധിച്ചതു്‌. ചികിത്സക്കായി രണ്ടു ലക്ഷം പെസോ വേണം." ചിരിയുടെ സാംക്രമികതയിലേയ്ക്കു്‌ അരിച്ചു കയറുന്ന വിഷാദത്തിന്റെ കരിമേഘങ്ങള്‍! "ഏട്ടനു വലിയ മക്കളുണ്ട്‌. പണിയെടുക്കുന്ന മക്കള്‍. ഞാന്‍ അവരെ മൂന്നു പേരെയും വിളിച്ചു സംസാരിച്ചു. അല്പം ദേഷ്യത്തില്‍ തന്നെ സംസാരിക്കേണ്ടി വന്നു." "നിങ്ങള്‍ക്കു നിങ്ങളുടെ അച്ഛനെ സഹായിക്കാന്‍ പറ്റില്ലേ?" "അവര്‍ ഫോ...

സമയോചിതം

വീടു നിറയെ നാഴികമണികള്‍. കല്യാണം കഴിച്ചപ്പോഴും, വീടു മാറിയപ്പോഴും, കുട്ടികളുണ്ടായപ്പോഴും, ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഈദിനുമെല്ലാം ചെറുതും വലുതുമായ ഒട്ടേറെ ഘടികാരങ്ങള്‍. ‍അടുക്കളയില്‍ കുക്കിങ് റേഞ്ചിനു മുമ്പില്‍ സമയം നോക്കി പാചകം ചെയ്യാം. മസാലപ്പൊടികളെടുക്കാന്‍ തിരിഞ്ഞു നിന്നാല്‍, അവിടെയും കഴുത്തു ചെരിക്കാതെ സമയമറിയാം. വാഷിങ് മെഷീന്റെ മുമ്പിലും സമയം നോക്കാം. ടീവിക്കു മുകളില്‍ കൃത്യമായി സമയം നോക്കി പ്രോഗ്രാം കാണാം. കുളിമുറിയില്‍.... കിടപ്പുമുറിയില്‍...എന്തിന്‌, ബാല്‍ക്കണിയില്‍പ്പോലും കൃത്യനിഷ്ഠ. ഓഫീസിലേക്കു കൃത്യസമയത്തെത്താന്‍ അര മണിക്കൂര്‍ കൂട്ടിവച്ച ക്ലോക്കും അതിനിടെയുണ്ടായിരുന്നു. ആദ്യത്തെ ബാറ്ററി വാങ്ങല്‍ ത്രില്ലുകളവസാനിക്കുമ്പോള്‍, ഇന്നിപ്പോള്‍ പലതും പലസമയത്തായി മരിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ലോകം മുഴുവന്‍ പലസമയം കാണിച്ച്‌ ഇപ്പോഴും എന്റെ വീട്ടില്‍ 'സമയം' ജീവിച്ചിരിക്കുന്നു എന്നൊക്കെ വേണമെങ്കില്‍ പറയാം. അങ്ങനെ മരണം ജീവനു തുല്യമാകുന്നു. ഞാന്‍ യൂണിവേഴ്സലി കോമ്പാറ്റിബിളും. പകുതി അടച്ച വാതില്‍ പകുതി തുറന്നതിനു തുല്യമാകുമ്പോള്‍, മുഴുവനായി അടച്ച വാതില്‍ മുഴുവനായി തുറന്നത...

A Thursday Night for Pappettan

We conferred about a plan of action for Pappettan, in connection with bidding adieu (although he objected the terming, we have nothing else to bridge it!) yesterday, at the nth venue of Ruchi Restaurant, in Abu Dhabi. 1. The initial phase starts with a Second Honeymoon for 6 months, as he couldn't enjoy the first one due to various factors known to all (restricts me to put it in black and white by order of the members present!) The venue has been roughly revealed as 'India Unknown' and he would be back after 6 months to have a review. (Thanks to his children over here (who are made sure, will not be interrupting the couple with financial/ domestic trifles!) All are well offfffff. Highlights The unbounded pelvic gyrations of Aslam, the compere, after an 8 peg consumption, needs further dissection and investigation, as a few say that he should be restricted to a 3 peg compering which would certanily bring his graph up.(Aslam's grown out of barrels now! He is not the one w...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

-സുരേഷ് നെല്ലിക്കോട്‌ ഒരു ബുധനാഴ്ച സായാഹ്നം. രാജേന്ദ്ര മേത്ത വിശ്രമിക്കുകയായിരുന്നു. അന്നു്‌ വൈകിട്ടു്‌ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗസല്‍ സദസ്സിലേക്കുള്ള തയ്യാറെടുപ്പായിരുന്നു, അതുവരെ. .......ഭാരതം വിഭജിക്കപ്പെടുകയായിരുന്നു. ഒന്‍പതു വയസ്സുകാരന്റെ അത്ഭുതങ്ങളുമായി, വിഹ്വലതകളുമായി അദ്ദേഹം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു് ഓര്‍മ്മയുടെ കുളമ്പടികളില്‍ സഞ്ചരിക്കുകയായിരുന്നു. അദ്ദേഹം പാടി. യാദോം കാ ഏക് ഝോംകാ ആയാഹംസേ മില്‍നേ ബര്‍സോം ബാദ്‌.. " അമ്പത്തൊന്ന് വര്‍ഷങ്ങള്‍.. എല്ലാം ഇന്നലെയെന്നപോല്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.‌ നടുക്കുന്ന ഓര്‍മ്മകള്‍! ഒരു രാത്രി പുലരുമ്പോഴേയ്ക്കും സുഹൃത്തുക്കള്‍ ശത്രുക്കളായി. എന്നിട്ടും, എവിടെയോ നേര്‍ത്ത തേങ്ങലുകളുമായി ജാതിക്കും മതത്തിനുമപ്പുറം സഹായഹസ്തങ്ങളുമായി ആരൊക്കെയോ ചിലര്‍! എത്രയോ മൃതശരീരങ്ങള്‍! ചത്തും കൊന്നും നാം വിഭജിക്കപ്പെടുകയായിരുന്നു." ഊതനിറത്തിലുള്ള കണ്ണടയ്ക്കുള്ളിലൂടെ, അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നത് എനിക്കു കാണാമായിരുന്നു. അല്പമകലെ നീനാ മേത്ത. ഒരു നിഴല്‍ പോലെ രാജേന്ദ്രയെ പിന്തുടരുന്ന ജീവിതസഖി. നീനയില്ലാതെ ഇപ്പോള്‍ രാജ...

On the sets of 'Akaasha Gopuram'

As for Akaasha Gopuram, the story goes thus: A landed immigrant, Albert Samson undergoes all kinds of hassles, going from pillar to post to make both ends meet. Eventually, he is given a break by Abraham, formerly an expert mason. The cycle of fate begins to change. Doors open wide for Samson, who quickly scales the ladders of success. He becomes a renowned architect in England, his expertise in the construction of towers and high-rise buildings leading to him being called 'Master Builder.' Then, the cycle changes again. Bad days return and his personal life begins to erode. We have to wait for the film to find out what happens next. Mohanlal, the superstar, enacts the role of Albert Samson, the character based on Ibsen's Halvard Solness. When I ask him about it, he says he was only too happy to accept the role, as it was better than the 'supernatural' offers he kept getting. I tell him that Amitabh Bachchan recently referred to him as one of India's most talent...

അവര്‍ നമ്മെ അകറ്റൂകയാണു്‌, ദൈവങ്ങളില്‍ നിന്നു പോലും!

ദൈവം പോലും നമുക്ക് അന്യനായി. അഹിന്ദുക്കളെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ ദേവന് അഹിതമുണ്ടെന്നു കണ്ടെത്താന്‍ ഒരു ദേവ പ്രശ്നത്തിനായി. എന്താണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനയോഗ്യത? ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യര്‍? ഇപ്പോഴത്തെ ഈ ദേവപ്രശ്നത്തിനു പിന്നില്‍ അതിക്രൂരമായൊരു ഗൂഢാലോചനയുണ്ട്. മന്ത്രി സുധാകരന്‍ തുടങ്ങി വച്ച ഒരു ജനകീയ വിവാദത്തിനു തടയിടാന്‍ സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനായി സവര്‍ണമേധാവിത്വം സ്വയം ഏറ്റെടുത്ത ചിലര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണവിടെ നമ്മള്‍ കണ്ടതു്‌. ഈ സ്വയംകൃതാധികാരികള്‍ക്കു്‌ ആരാണ്‌ ഈ ഹിന്ദുത്വകോടതിയുടെ പരമാധികാരം കൊടുത്തതു്‌? എല്ലാ ഇന്ത്യക്കാരനേയും 'ഹിന്ദു'വായി കാണാനുള്ള വിശാലമനസ്കതയില്ലാത്തതാണ് നമ്മുടെ പ്രശ്നം. സവര്‍ണ്ണമേധാവിത്വം ജാതിയും മതവും പറഞ്ഞു മാറ്റി നിറുത്തുമ്പോള്‍ സ്വന്തം കൂട്ടായ്മകളിലേയ്ക്കു മടങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുന്നു. അപ്പോള്‍ അതു ഭാരതവിരുദ്ധമെന്നും പൊതുവായ ചിന്താധാരയ്ക്കെതിരാണെന്നും അവര്‍ വിധിക്കുന്നു. ഈ സ്ഥിതി മാറാതിരിക്കുവോളം നാം വിഘടിത വിഭാഗങ്ങളാകുന്നു. പക്ഷേ, ഇവിടെ ജാതി നമ്മുടെ തിരഞ്ഞെടുക്കലല്ലാത്തിടത്തോളം ക...

കുമാരേട്ടന്റെ ഹമീദ്‌ മാഷ്

വിവാദങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ, ജീവിതോദ്ദേശ്യത്തിന്റെ സാര്‍‌‌ത്ഥകത തിരിച്ചറിഞ്ഞു്‌, സ്വയം ബോദ്ധ്യപ്പെടുത്തി അരങ്ങൊഴിഞ്ഞ ആളായിരുന്നു, കുമാരേട്ടന്റെ ഹമീദ്‌ മാഷ്‌. ശബ്ദമുഖരിതമായ ഇപ്പോഴത്തെ ജീവിതശൈലികളില്‍ നാം പലപ്പോഴും കണ്ടെത്താതെ മാറിപ്പോകുന്ന പ്രതിഭാസങ്ങള്‍. മൂന്നു നാലു തവണ അദ്ദേഹത്തെ കണ്ടു സംസാരിക്കാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. പുന്നത്തൂര്‍കോട്ടയുടെ ഒന്നാം നിലയില്‍ ചന്തുമേനോന്റെ കഥാപാത്രങ്ങള്‍ക്കു പിന്നില്‍. വൈക്കത്ത് ബഷീറിന്റെ 'പ്രേമലേഖനത്തി'നു പിന്നില്‍. നിളാതീരത്ത് 'സുന്ദരികളും സുന്ദരന്മാരു'ടെയും പിന്നില്‍. കലാഭവന്‍ തീയേറ്ററില്‍ 'തോറ്റ'ത്തിന്റെ ആദ്യപ്രദര്‍ശനത്തില്‍...... തുളുമ്പാത്ത നിറകുടം. അത് അദ്ദേഹത്തിനു ആരെയും ബോദ്ധ്യപ്പെടുത്തേണ്ടിയിരുന്നുമില്ല. അന്യം നിന്നു പോകുന്ന ഈ സന്മനസ്സുകള്‍ നമ്മുടെ സൗഹൃദവലയങ്ങളില്‍ നിന്നു ചോര്‍ന്നു പോകുകയാണിന്നു്‌. കാരണം, വാക്കുകളേയും പ്രവൃത്തികളേയും അമൂല്യങ്ങളാക്കുന്ന ഈ വ്യക്തിത്വങ്ങള്‍ അസാധാരണങ്ങളും അത്യപൂര്‍‌വ്വങ്ങളുമാകുന്നു. ശ്രീ കെ പി കുമാരന്റെ സൗഹൃദനഷ്ടത്തിന്റെ വേദനകള്‍ ഞങ്ങളും പങ്കിടുകയാണ്‌.‌