അവര്‍ നമ്മെ അകറ്റൂകയാണു്, ദൈവങ്ങളില്‍ നിന്നു പോലും!
ദൈവം പോലും നമുക്ക് അന്യനായി. അഹിന്ദുക്കളെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കുന്നതില്‍ ദേവന് അഹിതമുണ്ടെന്നു കണ്ടെത്താന്‍ ഒരു ദേവ പ്രശ്നത്തിനായി. എന്താണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനയോഗ്യത? ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യര്‍? ഇപ്പോഴത്തെ ഈ ദേവപ്രശ്നത്തിനു പിന്നില്‍ അതിക്രൂരമായൊരു ഗൂഢാലോചനയുണ്ട്. മന്ത്രി സുധാകരന് തുടങ്ങി വച്ച ഒരു ജനകീയ വിവാദത്തിനു തടയിടാന്‍ സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനായി സവര്‍ണമേധാവിത്വം സ്വയം ഏറ്റെടുത്ത ചിലര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണവിടെ നമ്മള് കണ്ടതു്. ഈ സ്വയംകൃതാധികാരികള്‍ക്കു് ആരാണ് ഈ ഹിന്ദുത്വകോടതിയുടെ പരമാധികാരം കൊടുത്തതു്? എല്ലാ ഇന്ത്യക്കാരനേയും 'ഹിന്ദു'വായി കാണാനുള്ള വിശാലമനസ്കതയില്ലാത്തതാണ് നമ്മുടെ പ്രശ്നം. സവര്‍ണ്ണമേധാവിത്വം ജാതിയും മതവും പറഞ്ഞു മാറ്റി നിറുത്തുമ്പോള്‍ സ്വന്തം കൂട്ടായ്മകളിലേയ്ക്കു മടങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുന്നു. അപ്പോള്‍ അതു ഭാരതവിരുദ്ധമെന്നും പൊതുവായ ചിന്താധാരയ്ക്കെതിരാണെന്നും അവര്‍ വിധിക്കുന്നു. ഈ സ്ഥിതി മാറാതിരിക്കുവോളം നാം വിഘടിത വിഭാഗങ്ങളാകുന്നു. പക്ഷേ, ഇവിടെ ജാതി നമ്മുടെ തിരഞ്ഞെടുക്കലല്ലാത്തിടത്തോളം ക...

Comments