Posts

Showing posts from November, 2013

കാളയും പോത്തും....പിന്നെ ഐസ്ക്രീമും

Image
ആലപ്പുഴയിലാവും നല്ല കാളകളുണ്ടാവുക എന്നുള്ള പൊതുജനാഭിപ്രായം മാനിച്ചാണ് പാപ്പൂട്ടി അങ്ങോട്ടു പുറപ്പെട്ടത്. അതിനിടെ വണ്ടി അടൂരെത്തിയപ്പോൾ ആണ് അറിയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയ വിവരം. ബസ് സ്റ്റാന്ഡിലെ കടകൾക്കിടയിൽ ഒരു ബോർഡ്. കാള - പോത്ത് - ഐസ്ക്രീം ഹോ.. എത്ര പെട്ടെന്നാണ് നമ്മുടെ ആഗ്രഹങ്ങളിലേയ്ക്ക് ആലിപ്പഴങ്ങൾ വന്ന് ഇതു പോലെ വീഴുന്നത്! കുറച്ചു മുന്പ് ഒരു ഐസ്ക്രീം കഴിച്ചാലോ എന്നു വിചാരിച്ചതേയുള്ളു.ഇതാ അത് പാരച്യൂട്ടിൽ ഇറങ്ങിയതു പോലെ മുമ്പിൽ വന്നു ചാടിയിരിക്കുന്നു. എന്നാ വേണ്ടേ? (ചോദിച്ചത്, കടയിലെ വെട്ടാൻ കൊണ്ടുവന്ന പോത്ത് മനുഷ്യനായതു പോലെ ഒരു രൂപം) പാപ്പൂട്ടി,പറഞ്ഞു. കാളേം പോത്തും വേണം......അല്ലേ.. വേണ്ട. രണ്ടു കാള മതി.(കാളേം പോത്തിനേങ്കൂടെ ഒരുമിച്ചിട്ടാ പോത്ത് വെയ്റ്റ് മുഴുവൻ കാളേടെ കഴുത്തേലേയ്ക്ക് വയ്ക്കുമെന്നാ ജോയിച്ചേട്ടൻ പറഞ്ഞേക്കണേ!) അതിനുമുമ്പ് ഒരു ഐസ്ക്രീം പോന്നോട്ടെ. അല്ല ജോയിച്ചേട്ടന് ഈ കടേടെ കാര്യം അറിയാമ്മേലന്നാ തോന്നണേ. പുള്ളി പറഞ്ഞെ ആലപ്പുഴേലേ കിട്ടുവൊള്ളൂന്നാ....... ഇതെന്നാ ചേട്ടായീ പുതിയകട വല്ലോവാണോ?  അഞ്ചാറു വർഷായി - വെട്ടുപോത്ത്...

വീട് നിശ്ശബ്ദമാണിപ്പോള്‍

Image
ഇടതുവശത്തെ അരളിയുടെ മഞ്ഞച്ചിരി ആത്മാര്‍ത്ഥതയുടേതായിരുന്നില്ല‍ .  ഓരോ കുണുങ്ങിച്ചിരിയിലും അവള്‍ വേരുകള്‍ ഇടയിലേക്കാഴ്ത്തി , മതിലിനു ബലക്ഷയം വരുത്തുന്നെന്നായിരുന്നു അച്ഛന്‍റെ പരാതി. അതിനാല്‍ അതങ്ങു വെട്ടി.   വലതുവശത്തെ മാവിന്‍റെ , മുറ്റത്തേയ്ക്കും മട്ടുപ്പാവിലേയ്ക്കുമുള്ള കൊമ്പുകളും വെട്ടി. ഇത്രയും പടര്‍ന്നു പന്തലിച്ച മാവില്‍ നിന്ന് , വര്‍ഷത്തില്‍ കിട്ടുന്നത് നാലോ അഞ്ചോ മാങ്ങ! ഇനിയിപ്പോള്‍ കള്ളന്മാര്‍ക്ക് അത്ര പെട്ടെന്ന് മുകളിലേയ്ക്ക് പിടിച്ചു കയറാനൊന്നും പറ്റില്ല. മഴ വരുമ്പോള്‍ ചില്ലകളില്‍ തട്ടി പുരപ്പുറത്തേയ്ക്ക് വെള്ളം തെറിച്ച് , പായല്‍ പിടിക്കുകയുമില്ല. വീടിന്‌ ചായമടിക്കാനൊക്കെ ഇപ്പോള്‍ എന്താ ചെലവ്‌ ! ഒരു ലക്ഷത്തിലധികമായി. ഇപ്പോള്‍ വഴിയില്‍ നിന്നു നോക്കിയാല്‍ എന്താ ഒരു എടുപ്പ്! അടുക്കളഭാഗത്തെ മഹാഗണി , ഏതു നേരവും ഇലകള്‍ കൊഴിച്ച് മുറ്റവും മട്ടുപ്പാവും വൃത്തികേടാക്കുന്നതിനാല്‍ , നമ്മുടെ നേരേ നീണ്ട രണ്ടു കൂറ്റന്‍ കൈകളങ്ങ് വെട്ടി. മാവിനോടു ചേര്‍ന്നു നിന്ന ആ ചെറിയ ഇല്ലിക്കൂട്ടവും പരിസരവും ആകെ കാടുപിടിച്ചു കിടന്നിരുന്നു. അതിലാണെങ്കില്‍ നിറയെ‍...

റെവ. ജൊസയ ഹെൻസൻ

Image
ഇപ്പോൾ, വീണ്ടും എന്നെ Uncle Tom's Cabin വായിക്കാൻ പ്രേരിപ്പിക്കുന്നത് ഈ മനുഷ്യനാണ്. രണ്ടേകാൽ നൂറ്റാണ്ടു മുമ്പ് ജനിച്ച റെവ. ജൊസയ ഹെൻസൻ (Rev. Josiah Henson). തണുപ്പു നേരിടാൻ വേണ്ടത്ര കരുതൽസാമഗ്രികളൊന്നുമില്ലാത്ത, ഇരുന്നൂറു വർഷം മുമ്പുള്ള ഉ ത്തരാർദ്ധഗോളത്തെക്കുറിച്ച് ഇപ്പോൾ എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല. അങ്ങനെ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ഒരു ഒക്ടോബർ അവസാനമാണ്, ഹെൻസൻ കനേഡിയന് മണ്ണിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. കാലം 1830. ഒരു ജീവന്മരണയാത്ര. കൂടെ ഭാര്യയും നാലു കുഞ്ഞുങ്ങളും. അമേരിക്കയുടെ ബഫലോ കടന്നാൽ അതിർത്തിയിലെ നയാഗ്രനദിയും വെള്ളച്ചാട്ടവും. അതു കടന്നാൽ കാനഡ. ''ഞാൻ നിലത്തു കിടന്നുരുണ്ടു.ഒരു കുടന്ന മണൽ വാരി ചുംബിച്ചു. അലറിവിളിച്ചു. സന്തോഷത്താൽ ഞാൻ ഏതാനും നിമിഷത്തേയ്ക്ക് ഒരു ഭ്രാന്തനെപ്പോലെയായിരുന്നു'', അദ്ദേഹം പറഞ്ഞു. ''സ്വാതന്ത്ര്യം ഒരു ഇടിത്തീ പോലെ എന്റെ മേൽ വീണു'', എന്ന് പണ്ടു ഞാൻ എവിടെയാണു വായിച്ചതെന്ന് എനിക്കോർമ്മയില്ല. ഒണ്ടേറിയോയിലെ ഡ്രെസ്ഡൻ പ്രദേശത്ത് അദ്ദേഹം പഴയകാല-അടിമകൾക്കായി പുനരധിവാസകേന്ദ്രങ്ങളുണ്ടാക്കി.പല അടിമകളേയും ഒരു ഭൂഗർഭതീവ...