Posts

Showing posts from July, 2013

വാസുവേട്ടന്‌.......... .... സ്നേഹപൂ‌ര്‍‌വ്വം‌..............

Image
എന്‍റെ 'ബാലപംക്തി' കഥകള്‍ 'നവതരംഗ'ത്തിലേയ്ക്കുയര്‍ത്തിയതും പിന്നെ അവിടെ നിന്ന് മുതിര്‍ന്നവരുടെ കഥകളോടൊപ്പം ചേര്‍ത്തതും എം.ടി യാണ്‌. എ. എസ്സും, നമ്പൂതിരിയും അവയിലെ കഥാപാത്രങ്ങളെ കൈപിടിച്ചു നടത്തിച്ചു. പലപ്പോഴായി, അപൂര്‍‌‌വ്വമായിക്കിട്ടിയ  അദ്ദേഹത്തിന്‍റെ  കത്തുകളാണ്‌ എന്നെ വായനയുടെ അത്ഭുതലോകങ്ങള്‍ കാണിച്ചു തന്നതും, വീണ്ടും എഴുതിച്ചതുമൊക്കെ. എന്‍റെ പുസ്തകത്തിന്‌ ആമുഖക്കുറിപ്പെഴുതി തന്നു.  എഴുതാതിരിക്കുമ്പോള്‍ മറ്റു പലരോടും അന്വേഷിച്ചു. കാണുമ്പോള്‍ കൊഴിഞ്ഞു വീണതു മുഴുവന്‍ നിശ്ശബ്ദതയുടെ ഇലകളായിരുന്നു. അറിവിന്‍റെ ശാന്തസമുദ്രങ്ങളിലേയ്ക്ക് തുറന്നിട്ട കിളിവാതിലുകളിലൂടെ കണ്ട കാഴ്ചകളെക്കുറിച്ചായിരുന്നു കൂടുതലും പറഞ്ഞത്. അപ്പോഴും, പഴയ ജാലകപ്പാളികളിലൂടെ കര്‍ക്കിടകക്ഷയങ്ങള്‍ കണ്ടു നിന്ന അതേ കുട്ടിയാകുന്നു‌ വാസുവേട്ടന്‍... കര്‍ക്കിടകത്തിലെ ഈ മുഴുമതി വാസുവേട്ടനെ എണ്‍പതിലെത്തിക്കുന്നു. എല്ലാ നന്മകളും ആശംസിക്കുന്നു.

മഴയില്‍ അവന്‍ മാത്രം

Image
രണ്ടായിരത്തിലെ മഴക്കാലം. പാലാ , തീക്കോയി ,  വാഗമണ്‍ വഴി സുരേന്ദ്രന്‍റെ തൊപ്പിപ്പാള. അവിടെ നിന്ന് അയ്യപ്പന്‍‌കാവിലെ കോഴിമല രാജാവിന്‍റെ സവിധത്തിലൊരു മുഖം കാണിക്കല്‍.. > കട്ടപ്പന കൂടി തിരിച്ച് കോട്ടയത്തേയ്ക്ക്. ഒരു രണ്ടു നാള്‍. > ഇന്ദുചൂഡനും , ഞാനും , വിക്ടറും കൂടി പെട്ടെന്ന് തീരുമാനിച്ചതാണ്‌.. കുറവിലങ്ങാട്ടു നിന്ന് മാരുതിയുടെ പള്ള നിറയെ ഇന്ധനമടിക്കുമ്പോള്‍ വിക്ടര്‍ അവന്‍റെ ചെറിയ ശബ്ദത്തില്‍ പറഞ്ഞു. ഇവനിന്നു രോമാഞ്ചമുണ്ടാവും. കുറേ നാളു കൂടിയാ.... പോകുന്ന വഴി , പാലായില്‍ മീനച്ചിലാര്‍ മഴയില്‍ പുളകം കൊള്ളുന്നത് പലപ്രാവശ്യം ക്യാമറയില്‍ പകര്‍ത്തി. വാഗമണ്ണിലെ , പാറകളെ വിഴുങ്ങുന്ന മഴമേഘങ്ങളെ അടച്ചെടുത്തു. വഴിനീളെ , അയല്‍‌വക്കത്തെ    വല്യപ്പാപ്പന്‍റെ തമാശകള്‍ പറഞ്ഞു. എന്നും വരുന്ന ഇടവത്തിന്‍റെ പുതിയ മഴ പോലെ  വിക്ടറിന്‍റെ തമാശപ്പൊട്ടുകളും പുതിയതായിരുന്നു. എന്നിട്ടും , മനസ്സില്‍ കിടന്നു തേഞ്ഞുതീര്‍ന്ന ചില പഴയ തമാശകള്‍ ഞങ്ങള്‍ അവനെക്കൊണ്ടു ആവര്‍‌‍ത്തിച്ചു പറയിച്ചു.   തൊപ്പിപ്പാളയിലെ വീടിനടുത്തുള്ള വഴിയരികില്‍ , നാലഞ്ച് അയല്‍‌വാസികളുമായി ഏലത്തിന്‍റെ വി...