മഹാഭാരതം -ഒരു വിജയപര്യവസായി
ഒന്നാം വിജയന്‍ ദുര്‍ബ്ബലനായിരുന്നു. പക്ഷേ, ഭാഷയിലോ അതിശക്തന്‍. മഴയുടെ ഗായത്രികളിലൂടെ, മന്ദാരത്തിന്റെ ഇലകള്‍ തുന്നിച്ചേര്‍ത്ത ചിന്തകളുമായി, പുനര്‍ജ്ജനിയുടെ ഉരുക്കുവാതിലുകള്‍ തേടിനടക്കുമ്പോള്‍ത്തന്നെ ഞങ്ങളുപദേശിച്ചു. നിനക്കു വഴി തെറ്റുന്നു. ഞങ്ങള്‍ മുമ്പില്‍ നടക്കാം. അവന്‍ കേട്ടില്ല. കഥ സോദ്ദേശപരമായിരിക്കണം. അവന്‍ അനുസരിച്ചില്ല എന്നുമാത്രമല്ല ഞങ്ങളുടെ ചിന്തകളെ അവന്‍ 'പാര്‍ലമെന്ററി വ്യാമോഹങ്ങള്‍' എന്നു വിളിക്കുകയും തറവാട്ടുനയത്തെ ചോദ്യം ചെയ്യുകയും കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും ചെയ്തു. അവനെ ഞങ്ങള്‍ മാറ്റിനിറുത്തി. രണ്ടാം വിജയന്‍ പറഞ്ഞു. ദേശീയതലത്തില്‍ അധികാരം പങ്കിടുകയും ഇവിടെ പോരടിക്കുകയും ചെയ്യുന്നതു് പരസ്പരമുള്ള പോക്കറ്റടിയാണു്. അയാളേയും ഞങ്ങള്‍ മാറ്റിനിറുത്തി. ഞാന്‍ മൂന്നാമന്‍. ഇവിടെ അച്യുതോപദേശങ്ങള്‍ എനിക്കാനന്ദമാകുന്നില്ല. ഞാന്‍ സാക്ഷാല്‍ വിജയനാണു്. എല്ലാ ബന്ധുക്കളേയും ഗുരുഭൂതരേയും ധര്‍മസംസ്ഥാപനാര്‍ത്‍ഥം കൊല്ലാന്‍ വകുപ്പുണ്ട്. ഡിസ്നിലാന്റോ, വാട്ടര്‍ തീം പാര്‍ക്കോ, വ്യാപാരസമുച്ചയങ്ങളോ, പഞ്ചനക്ഷത്രഹോട്ടലോ നമുക്കന്യമല്ല. അതിനു മൂന്നാം പന്തിയോ അതല്ലെങ്കില്‍ നാലാംപന്തിയോ ആക്ക...