Posts

Showing posts from January, 2012
Image
Commercial 'Brake' The chutzpah of the highest order ever heard in bilateral relations. Nothing less than stomachful, over the lunch with Palestinian authorities, the Canadian tag-team (John Baird - Foreign Affairs Minister and Jim Flaherty - Finance Minister) opened their mouths again, ''Get Stuffed with your campaign for state recognition at the UN and return to the negotiating table with Israel without any pre-conditions!''

ജനുവരി - 13/2012

Image
കാറ്റില്‍ ഒന്നിച്ചുകൂടുന്ന ഹിമരാശികളില്‍ എന്‍റെ പിന്നാമ്പുറത്തെ കര്‍പ്പൂരതുളസികള്‍ ഉറക്കമായി. ബദാമും പേരയും ഇലകള്‍ കൊഴിച്ച്, തപസ്സിലായി. പക്ഷികളില്‍ ഏറിയ പങ്കും ത്രിരാത്രവ്രതങ്ങളെടുത്ത് ദക്ഷിണാവര്‍ത്തങ്ങളിലേയ്ക്ക് എത്ര മുമ്പേ പോയിക്കഴിഞ്ഞു. സജീവങ്ങളായിരുന്ന വേനല്‍ വര്‍ത്തമാനങ്ങളുടെ ഓര്‍മ്മകള്‍ക്കുമേല്‍ മഞ്ഞു പുതച്ച് തീന്‍മേശയും കൂട്ടുകാരും ഉറങ്ങിപ്പോയി. നേരത്തെ ഉറക്കം വിട്ടുണരുന്ന കുട്ടികളായി ഇവരെല്ലാം തിരിച്ചുവരും.. വെണ്മയുടെ പുതപ്പുകള്‍ മാറ്റി ആദ്യമുകുളങ്ങള്‍......... ...... പറന്നുതിരിച്ചെത്തുന്നവരുടെ ഗോളാന്തരവൃത്താന്തങ്ങള്‍....... ബ്രഹ്മചര്യം വിട്ട് ഗൃഹസ്ഥാശ്രമികളാവുന്ന വൃക്ഷാവലികള്‍........ പറന്നും, മറന്നും പോയ മൊഴികള്‍ക്കായി കാതോര്‍ത്ത്, വീട് വീണ്ടും ശബ്ദായമാനമാകുന്നതോര്‍ത്ത്, അവിഘാതയാത്രകള്‍ക്കായി മനസ്സു നിറയെ പ്രാര്‍ത്ഥനകളുമായി, അവരാരുമറിയാതെ വഴിക്കണ്ണുകളില്‍ സുരക്ഷാകവചങ്ങളുമായി, നിദ്രാവിഹീനയായി ഇവിടെ ഒരമ്മ......

കൗപീനവാന്മാര്‍

Image
ബഷീറിനെ ഒരു മുസ്ലീം മാത്രമായി ചുരുക്കേണ്ടത്,വായനയില്ലാത്ത നിരക്ഷരരായ മതഭ്രാന്തരുടെ അജന്‍ഡയാണ്‌........... എന്നെസ് മാധവനെ വായിക്കത്തവരാണ്‌,ബഷീര്‍ വിമശനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ മുസ്ലീം വിരുദ്ധനാക്കുന്നത്. ജാതിയുടെ പേരില്‍ മുസ്ലീങ്ങള്‍ പീഡനങ്ങളേറ്റു വാങ്ങിയപ്പോളൊക്കെ, ശക്തമായ രീതിയില്‍ കഥകളിലൂടെ പ്രതികരിച്ച അദ്വിതീയനായ എഴുത്തുകാരനാണ്‌ എന്നെസ് മാധവന്‍.... (കലാപഭൂമിയില്‍ നിന്ന് ഓടിയൊളിച്ചിട്ട്, താമ്രപത്രവേദികളില്‍ അഹമഹമികയാ ഇടിച്ചുകയറുന്നവര്‍ക്ക് ഇത്തരുണത്തില്‍ നാം ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുക!) മദ്യപിച്ച്, തീവണ്ടിയില്‍ വച്ച്, മര്യാദയില്ലാതെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുകയും ഗുപ്തന്‍ നായര്‍ ഇരിപ്പിടം വിടുകയും ചെയ്തത് രണ്ടാളുടെയും പ്രവര്‍ത്തനരീതികളാണ്‌... അതിലൂടെ താന്‍ ചെയ്തത് മഹത്തരമെന്നും ഗുപ്തന്‍ നായര്‍ക്ക് ഉത്തരം മുട്ടിയെന്നും ബാലചന്ദ്രന്‍ കരുതുന്നുണ്ടെങ്കില്‍ ആ 'സ്വയംകൃതസാര്‍ത്ഥകത'യെ ഓര്‍ത്ത് അദ്ദേഹം സമാധാനിക്കട്ടെ. (എന്നെസ് മാധവന്‍ ഐ എ എസ്സായതില്‍ സഹതപിക്കുന്നവര്‍ നമ്മുടെ യുവമഹാകവി കോണ്‍ഗ്രസ് പത്രത്തില്‍ ജോലി ചെയ്തത് മറക്കരുത്) മദ്യപിച്ചും അലഞ്ഞുതിരിഞ്ഞും പട്ടിണി