Posts

Showing posts from May, 2021

ചികിത്‌സാഫലങ്ങളില്ലാതെ പോകുന്ന 'തിമിര'ങ്ങള്‍

Image
'തിമിര'ത്തിന്‍റെ പ്രത്യേകപ്രദര്‍ശനം കണ്ട് തിരുവനന്തപുരത്തെ കൈരളി തീയേറ്ററില്‍ നിന്നിറങ്ങി വന്നിട്ടുപോലും സുധാകരന്‍ എന്ന കഥാപാത്രത്തിനോടുള്ള രോഷം തീര്‍ന്നിരുന്നില്ല, പലര്‍ക്കും. ഒരു നായകന്‍ ആ കഥാപാത്രത്തിനു സ്വന്തം പേരിട്ട് വെള്ളിത്തിരയില്‍ വരുന്നത്, ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നിലൊരു ദ്വിത്വപ്രതിസന്ധി ഉണ്ടാക്കിയിരുന്നു. നായകന്‍ തന്നെ പ്രതിനായകനുമാകുമ്പോള്‍ ആ ചിന്തയുടെ ആക്കവും കൂടി. മുന്നില്‍ നില്‍ക്കുന്നത് സുധാകരന്‍ എന്ന നടനല്ലെന്നും ആ കഥാപാത്രം തന്നെയാണെന്നുമുള്ള വികല്പമായിരുന്നു മനസ്സുനിറയെ. സമാനാഭിപ്രായങ്ങള്‍ മറ്റു പലരും പങ്കുവയ്ക്കുകകൂടി ചെയ്തപ്പോളാണ്‌ ആ നടന്‍ ഏറ്റെടുത്ത വെല്ലുവിളിയുടെ ആഴം മനസ്സിലായത്. ഒരു കലാസൃഷ്ടിയുടെ പിന്നില്‍ സ്വജീവിതത്തില്‍ നിന്നോ അപരജീവിതങ്ങളില്‍ നിന്നോ നാം കണ്ടെടുക്കുന്ന ഒരുപാട് രഹസ്യങ്ങളുണ്ടാവും. അതറിയാന്‍ പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കുമെല്ലാം താല്പര്യവുമുണ്ടാകും. ഒരു പ്രത്യേകരംഗം എന്തുകൊണ്ടുണ്ടായി, എങ്ങനെയുണ്ടായി, എന്താണതിനു പിന്നില്‍ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പോലുമുണ്ടാകുന്നത് അങ്ങനെയാണ്‌. തിരനാടകമെഴുതുന്നയാളും, കഥയെഴുതുന്നയാളുമെല്ലാം ഇത...