Posts

Showing posts from November, 2020

വഴിക്കാഴ്‌ച്ചകള്‍ -1

Image
  വീടിനു പിന്നിലെ വഴിയിലൂടെയുള്ള ഞങ്ങളുടെ പതിവുനടത്തത്തിനിടയില് ‍ കണ്ടുമുട്ടിയതാണ്‌ സില് ‍ ‌വിയ എന്ന എണ് ‍ പതുകാരിയെ. സുഖാന്വേഷണങ്ങളോടെ തുടങ്ങി. ആറുപതിറ്റാണ്ടു മുമ്പേ കാനഡയിലേയ്ക്ക് കുടിയേറിയ വെള്ളക്കാരി പറഞ്ഞുതുടങ്ങിയത് ജനസാന്ദ്രത വളരെ കുറഞ്ഞ അന്നത്തെ ബര് ‍ ലിങ്ടനെക്കുറിച്ചാണ്‌. ഇപ്പോള് ‍ താമസം രണ്ടു പറമ്പ് അപ്പുറമുള്ള സീനിയര് ‍ കെയര് ‍ ഹോമിലാണ്‌. മുറിയില് ‍ ഒറ്റയ്ക്കാണെങ്കിലും കെയര് ‍ ഹോമില് ‍ വേറെ കുറേപ്പേര് ‍ കൂടിയുണ്ട്. താഴത്തെ നിലയില് ‍ വ്യായാമസൗകര്യങ്ങളുണ്ടെങ്കിലും അത് അപൂര് ‍ ‌വ്വമായേ ഉപയോഗിക്കാറുള്ളു. ഒരു കിലോമീറ്ററോളം ദിവസേന നടക്കാറുണ്ട്. അവര് ‍ തലയിലണിഞ്ഞിരുന്ന ടോക്ക് (Toque) ഊരി കയ്യില് ‍ പിടിച്ചിരുന്നു. അതുകൊണ്ട് വായ് മറച്ചുകൊണ്ടാണ്‌ അവര് ‍ ഞങ്ങളോടു സംസാരിച്ചിരുന്നത്. മാസ്‌ക് ഇല്ലാത്തതിനാലാവും അവര് ‍ അങ്ങനെ ചെയ്യുന്നത്‌ എന്നാണ്‌ ഞങ്ങള് ‍ കരുതിയത്. പിന്നെ അവര് ‍ തന്നെ ചിരിച്ചുകൊണ്ട് ആ സത്യം അനാച്ഛാദനം ചെയ്തു. മുന് ‍ ‌നിരയിലെ ഒരു പല്ലിന് ‍ റെ വിടവാണു പ്രശ്നം. അവര് ‍ അതുപറഞ്ഞ് ചിരിച്ചു. ഒരു സുപ്രഭാതത്തില് ‍ ഉണരുമ്പോള് ‍ ആ വിടവ് നാവാണ്‌ തപ്പിയെടുത്തത്. കി...