2017 നവംബര്‍
Posts
Showing posts from July, 2019
പേരില്ലാത്ത കുഴിമാടങ്ങള്‍ : ഒരു കംബോഡിയന്‍ നരഹത്യയുടെ ബാക്കിപത്രം
- Get link
- X
- Other Apps
''Death is a wind that sometimes rests amongst us with so much of softness'' - Rithy Panh (Cambodian - French Filmmaker) എന്നെന്നേയ്ക്കുമായി ഭരണകൂടം കൊന്നുതള്ളിയ ഉറ്റവരുടെ ഓര്‍മ്മയ്ക്കുമുമ്പില്‍ ഒരു രാഷ്ട്രം അര്‍പ്പിക്കുന്ന തിലോദകമാണ് റിതി പാനി (Rithy Panh) ന്‍റെ ഏറ്റവും പുതിയ ചലച്ചിത്രമായ 'ഗ്രേവ്‌സ് വിതൗട്ട് എ നെയിം ' (Graves Without A Name). കംബോഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ പില്‍ക്കാലത്തേയ്ക്കു കൈമാറിയ വേദനകളുടെ ബാക്കിപത്രമാണ് ഈ വാര്‍ത്താചലച്ചിത്രം. ആ കഥകള്‍ പറയാന്‍ റിതി പാനിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളുണ്ടാവില്ല എന്നുതന്നെയാണ് ഈ ചിത്രം നമ്മോടു പറയുന്നത്. സ്വാനുഭവങ്ങളുടെ തീച്ചൂളയിലൂടെ ഉരുകിയൊലിച്ചു കടന്നുപോന്ന ബാല്യകൗമാരങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് ഈ കഥ പറയിക്കുന്നത്. റിതി പാന്‍ എന്ന പതിനൊന്നുകാരന് സ്വന്തം മാതാപിതാക്കളോടൊപ്പം സഹോദരങ്ങളും ഉറ്റബന്ധുക്കളും നഷ്ടമാകുന്നത് 1975 ലെ ഖമര്‍ റൂഷ് (khmer Rouge) എന്ന കിരാതഭരണത്തിന്‍കീഴിലാണ്. 1979 ല്‍ അദ്ദേഹം തായ്‌ലന്‍ഡിലെ ഒരു അഭയാര്‍ത്ഥിസങ്കേതത്തിലേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് 1980 ല്‍...
ഒരു വ്യഥിതഭാവിയുടെ കഥ: ലെയ്‌ല
- Get link
- X
- Other Apps
ദീപാ മേത്തയുടെ പുതിയ ചലച്ചിത്രസംരംഭത്തെക്കുറിച്ച് പഴയകാല വിവാദങ്ങളൊക്കെ വിസ്മൃതിയിലൊഴുകിപ്പോയെന്നു തോന്നുമെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് അനായാസം മുറിവേൽക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള അറിവോടുകൂടി തന്നെയാണ് ദീപാ മേത്ത അടുത്തിടെ വീണ്ടും ഇന്ത്യയിലേയ്ക്ക് വന്നത്. പുതിയ ചിത്രത്തിന്റെ നിർമ്മാണമായിരുന്നു ലക്ഷ്യം. ദൃശ്യമാദ്ധ്യമ രംഗത്തെ അതികായരായ നെറ്റ്ഫ്ളിക്സി (Netflix) നു വേണ്ടി നിർമ്മിക്കുന്ന പരമ്പരയായ ലെയ്‌ല (Leila)യുടെ മൂന്നു സംവിധായകരിലൊരാളാവുക എന്നതായിരുന്നു ഡൽഹിയിലും പരിസരത്തുമായുള്ള പുതിയ നിയോഗം. ശങ്കർ രാമനും പവൻ കുമാറുമാണ് കൂടെയുള്ള മറ്റു സംവിധായകർ. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ മറ്റുള്ളവരേക്കാൾ കുറച്ചേറെ ചുമതലയും ദീപയ്ക്കുണ്ടായിരുന്നു. ഇൻഡ്യൻ എക്സ്പ്രസ്, കാരവാൻ, ഔട്ട് ലുക്ക്, സ്‌ക്രോൾ ഡോട്ട് ഇൻ (Scroll.in) എന്നിവയിലൂടെയൊക്കെ വായനക്കാർക്ക് സുപരിചിതനായ പ്രയാഗ് അക്ബറിന്റെ നോവലായ 'ലെയ്‌ല'യെ അവലംബമാക്കി ആറുഭാഗങ്ങളായി ചിത്രീകരിക്കുന്ന പരമ്പരയായിരുന്നു ദീപയുടെ പുതിയ ദൗത്യം. പ്രകൃതിഘടകങ്ങളായ 'ഭൂമി' (Earth), അഗ്‌നി (Fire), ജലം (Water) എന്ന പേരു...