വിവേകം വെടിഞ്ഞ നാടിന്‍റെ നേര്‍ച്ചിത്രങ്ങള്‍
ആനന്ദ് പട്‌വര്‍ദ്ധന്‍റെ പുതിയ ചിത്രമായ വിവേകി (Reason) നെക്കുറിച്ച്...... It's dangerous to be right when the government is wrong! - Voltaire അനന്ദ് പട്‌വര്‍ദ്ധന്‍ പറയുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാഴ്ചക്കാരുണ്ടാവുമോ എന്ന ശങ്കയെ പാടേ തുടച്ചുനീക്കിക്കൊണ്ടാണ് 'വിവേക്' (Vivek - Reason) എന്ന വാര്‍ത്താചിത്രത്തെ ടൊറോന്‍റോ അന്താരാഷ്ട്രചലച്ചിത്രോത്സവ (TIFF 2018) ത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നറിയപ്പെടു ന്ന ഭാരതത്തില്‍, അനുകരണീയമായ ആ ഭരണക്രമത്തിനുമേല്‍ അത്രയ്ക്കു വെല്ലുവിളികളുണ്ടെന്നുള്ളത് ചിലര്‍ക്കെങ്കിലും പുതിയൊരറിവായിരുന്നു. ഭൂഖണ്ഡം വിട്ടുള്ള വാര്‍ത്തകള്‍ക്ക് അവിടെ വലിയ വിപണികളില്ല. പക്ഷെ പ്രേക്ഷകരില്‍ നല്ലൊരുവിഭാഗം ഇത് കൃത്യമായി പിന്‍തുടരുന്നവരുമായിരുന്നു. നാലുമണിക്കൂറ് ഇരുപതുമിനിട്ട് നീളുന്ന ഈ ചലച്ചിത്രം എട്ട് അദ്ധ്യായങ്ങളിലൂടെയാണ്, ഭാരതം നേരിടുന്ന വെല്ലുവിളികളെ പ്രേക്ഷകരിലേയ്ക്ക് വിന്യസിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ബി.ജെ.പി. സര്‍ക്കാര്‍ കണ്ണടച്ചുവളര്‍ത്തുന്ന 'ഹിന്ദുത്വ ദേശീയത...