Posts

Showing posts from April, 2018

ഈ ഭൂമി ഒരു പാര്‍ത്തലം മാത്രമാകുന്നു

Image
A true conservationist is a man who knows that the world is not given by his fathers but borrowed from his children.  - John James Audubon ഈ  ഭൂമി ഞാന്‍ ജീവിക്കുന്ന ഒരു ഇടമാണെന്നും അതില്‍ത്തന്നെ ഞാന്‍ മറ്റു പലര്‍ക്കുമൊപ്പം ഒരു സഹജീവി മാത്രമാണെന്നും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ഒരു രാജ്യത്താണ്‌ ഞാനിപ്പോള്‍ താമസിക്കുന്നത്. ഇവിടെ എനിക്കു മുമ്പും ആരൊക്കെയോ ജീവിച്ചിരുന്നുവെന്നും എനിക്കു ശേഷവും പലര്‍ക്കും ജീവിക്കാനുണ്ടെന്നും കൂടി അത് പറഞ്ഞുവയ്ക്കുന്നുണ്ട്. എന്‍റെ പേരിലുള്ള ഇവിടുത്തെ ഭൂമി കൈമാറ്റം ചെയ്യാമെങ്കില്‍ക്കൂടി എനിക്കിഷ്ടപ്പെട്ട രീതിയില്‍ മാറ്റിമറിക്കാനോ അതില്‍ തോന്നുന്നതൊക്കെ കെട്ടിപ്പൊക്കാനോ വ്യവസ്ഥകളില്ല. ഒരു കൊമ്പു മുറിക്കാനോ ഒരു മരം വെട്ടി വില്‍ക്കാനോ എനിക്കധികാരമില്ല. വീടുകളുടെ മുമ്പിലെ പച്ചപ്പുല്ലുകള്‍ വളര്‍ന്നുവരുന്നതനുസരിച്ച് വെട്ടി നിറുത്താനല്ലാതെയുള്ള ഒരു നശീകരണവും എനിക്കനുവദനീയമല്ല. ഞാനിപ്പോള്‍ താമസിക്കുന്നത് ഉത്തര അമേരിക്കയിലെ കാനഡയിലാണ്‌. ആല്‍ഡോ ലിയോപോള്‍ഡ് എന്ന പകൃതിശാസ്ത്രജ്ഞന്‍ പറയുന്നത് ,  പകൃതിസം‌രക്ഷണത്തില്‍ നാം നമുക്കൊപ്പം തന്നെ ഭൂമിയേയ...