ഈ ഗന്ധമാണ്, മൂന്നു ദശാബ്ദങ്ങളെ പിന്നോട്ട് വലിച്ചിട്ടത്. പെയ്തു തീരുന്ന മഴത്തുള്ളികള്‍ക്കിടയില്‍ ബാക്കി നില്‍ക്കുന്ന സന്ധ്യകളുടെ ഗന്ധം. കിടക്കവിരികളില്‍ നിന്നും, മുടിത്തുമ്പുകളില്‍ നിന്നും ഒരുപാടു കാലം മായാതെ നിന്ന ഈ ഗന്ധത്തെ കാലം സാവധാനം മായ്ച്ചുകളയുകയായിരുന്നു. ഏറെക്കാലം ഒരാളെക്കുറിച്ച് ഓര്‍മ്മിക്കാതിരിക്കുമ്പോള്‍ മനസ്സില്‍ നിന്നു മാഞ്ഞുപോകുന്നതു പോലെ. എന്നിട്ട്, ഇന്നത് തിരിച്ചുകിട്ടുമ്പോള്‍, പണ്ടെന്നോ കളഞ്ഞുപോയൊരു കളിപ്പാട്ടം തിരിച്ചുകിട്ടിയ കുട്ടിയെപ്പോലെ...
മഴക്കുളിരണിഞ്ഞ്, ശുഭ്രസുന്ദരികളായി, കൈക്കുടന്ന നിറയെ മുല്ലപ്പൂക്കള്‍!.... ........
മഴക്കുളിരണിഞ്ഞ്, ശുഭ്രസുന്ദരികളായി, കൈക്കുടന്ന നിറയെ മുല്ലപ്പൂക്കള്‍!.... ........
Comments