കാന്‍ ചലച്ചിത്രമേള ആഗോള മൂല്യനിര്‍ണ്ണയവേദിയാകുന്നു
ഇക്കഴിഞ്ഞ ബുധനാഴ്ച സായാഹ്നം , കാന്‍ ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടനവേദി മഴയില്‍ കുതിര്‍ന്നിരുന്നു. THE GREAT GATSBY എന്ന ആദ്യചിത്രത്തിലെ അതിഥിതാരമായ അമിതാബ് ബച്ചനും പ്രധാന നടനായ ലിയനാര്‍ഡോ ഡി കാപ്രിയോയുമായിരുന്നു , 66-) മത്തെ ഉത്സവത്തിന്‍റെ ഉദ്ഘാടകര്‍. മൈക്കല്‍ ഡഗ്‌ളസും മാറ്റ് ഡമണും കാന്‍ ചലച്ചിത്രമേളയിലാണ് പല ചലച്ചിത്രകാരന്മാരുടേയും കണ്ണുകള്‍. ഒരു പക്ഷേ , അമേരിക്കന്‍ ചലച്ചിത്രകാരന്മാര്‍ക്കു പോലും , ഹോളിവുഡിനേക്കാള്‍ വിശ്വസിക്കാനും , ആശ്രയിക്കാനും കഴിയുന്നത് ഫ്രാന്‍സിനെയാണ് , ഇപ്പോള്‍. ഹോളിവുഡില്‍ നിന്ന് കയ്പേറിയ അനുഭവങ്ങളുമായി കുറെ സംവിധായകരും നിര്‍മ്മാതാക്കളും കാനിലുണ്ട്. ആല്‍ഫ്രഡ് ഹിച്ച്കോക്കിനും , ഹോവര്‍ഡ് ഹോക്സിനും , സാമുവല്‍ ഫുള്ളറിനും നേരിട്ടിട്ടുള്ള അനുഭവങ്ങളെ അവര്‍ അതിനായി കൂട്ടു പിടിക്കുന്നു. അമേരിക്കയേക്കാള്‍ , അവരെപ്പോലും പിന്തുണച്ചത് ഫ്രാന്‍സ് ആയിരുന്നു. നല്ല സിനിമകളെ തിരിച്ചറിയാന്‍ ഹോളിവുഡിനേക്കാള്‍ തയ്...