Posts

Showing posts from April, 2013

തങ്കപ്പന്‍ മാഷ്

Image
എന്‍റെ ജീവിതത്തില്‍ ആരുമല്ലാതിരുന്ന ഒരാളെ കുറിച്ചാണ്‌ ഈ കുറിപ്പ്. എന്നിട്ടും അദ്ദേഹം എന്‍റെ മനസ്സില്‍  എന്നും സജീവമായി‍ നിന്നത് എന്തേ എന്നു ചോദിച്ചാല്‍ എനിക്കതിന്‌ ഉത്തരമില്ല. ചിലരങ്ങനെയാണ്‌. ആദ്യ കാഴ്ചയിലെ പ്രണയം എന്നൊക്കെ പറയുന്നതു പോലെ എന്നും അത് ഹരിതാഭമായി മനസ്സില്‍ ബാക്കി നില്‍ക്കും. അങ്ങനെയുള്ളവര്‍ അപൂര്‍ വ്വമാണ്‌. വട്ടിയൂര്‍ക്കാവിലേയ്ക്കുള്ള പലയാത്രകളിലും, മരുതങ്കുഴി കാണുമ്പോളൊക്കെ ഓര്‍ത്തതാണ്‌, ഒന്നിറങ്ങി അന്വേഷിച്ചാലോ എന്ന്. ആരോട് ചോദിക്കും? എല്ലാവരുമറിയാന്‍ അത്ര പ്രശസ്തനൊന്നുമല്ലല്ലോ. പിന്നെ, പഴയ തലമുറയിലെ ആരോടെങ്കിലും ചോദിക്കണം. അതും, ചിലപ്പോള്‍ അന്വേഷിച്ച് അലയേണ്ടതായി വരും. അതിനു മാത്രമുള്ള സമയം കൈയിലുണ്ടാവില്ല. കൂടെ ആരെങ്കിലുമൊക്കെ കാണും. അപ്പോള്‍ അത് തീരെ നടപ്പില്ല. ഇന്നലെ, മാര്‍ച്ച് രണ്ടാം വാരത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (വാരിക, കടലുകള്‍ കടന്ന് കാനഡയിലെത്താന്‍ ചുരുങ്ങിയത്    ര‍ണ്ടാഴ്ചയെടുക്കും) ‍കാണുമ്പോളാണ്‌ ഞെട്ടിയത്. 'മധുരച്ചൂരലി'ല്‍  എ. പി. മനോജ് എഴുതിയ 'നാടിന്‍റെ മാസ്റ്റര്‍'. ഇനി ഇദ്ദേഹത്തെക്കുറിച്ച് ആരോടും ചോദിക്കേണ്ടല്ലോ! പൊറ്റശ്ശേര...