അദ്വയം
വെറുതെ ... വെറുതേ പറയുകയാണ് , എനിക്ക് ഞാനുണ്ടെന്നും നിനക്ക് നീയുണ്ടെന്നും പുരയ്ക്ക് തൂണുണ്ടെന്നും . എന്നില് നിന്ന് ഞാനിറങ്ങിപ്പോകുന്നതും നിന്നെക്കാത്ത് നീയിരിക്കുന്നതും തൂണുകളില്ലാത്ത വീടുകളും ഞാനെത്രയോ കണ്ടു ! തിരിച്ചുവന്ന നിനക്ക് കയറാന് കഴിയാതിരുന്ന പൊഴിച്ചിട്ട പടങ്ങള് ക്കും എനിക്ക് വീണ്ടും കയറിക്കൂടാന് ഞാനില്ലാതെ പോയതിനും ഇപ്പോള് നോക്കിനില് ക്കാനൊരു ജാലകം പോലുമില്ലാത്ത ഈ വീട് തന്നെയായിരുന്നു സാക്ഷി .