ടിക്കെറ്റ് ലെസ്സ് പ്ലാറ്റ്ഫോംസ്




ആലുവ തീവണ്ടിയാപ്പീസ്.

പറവൂരില്‍ നിന്ന് ഞങ്ങളെത്തിയതും തീവണ്ടിയെത്തിയതും ഒരുമിച്ചായിരുന്നു. മധു നായര്‍ പെട്ടെന്ന് ടിക്കെറ്റ് എടുത്തു ഉള്ളില്‍ കയറി.

തീവണ്ടിവിടാന്‍ സമയമെടുക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു. പെട്ടെന്ന് തിരിച്ചെത്തിയിട്ട് കാര്യമൊന്നുമില്ലല്ലോ, എതായാലും സുഹൃത്തിന്‌ ഇരിപ്പിടം തരപ്പെട്ടോ എന്നൊന്ന് നോക്കിക്കളയാം.

ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനായി നീങ്ങി.

കൗണ്ടറിലെ ദ്വാരത്തിലൂടെ ഒരു പത്തുരൂപാനോട്ട് വച്ച്, ഞാന്‍ പ്ലാറ്റ്ഫോം ടിക്കെറ്റ് ചോദിച്ചു.

''ചില്ലറയില്ല. ഒരു മൂന്ന് രൂപ തരാമോ?''

''സോറി... എന്‍റെ കൈയില്‍ ചില്ലറയില്ലല്ലോ'', ഞാന്‍ പറഞ്ഞു.

കൗണ്ടര്‍ ക്ലര്‍ക്ക് പ്ലാറ്റ്ഫോം ടിക്കെറ്റിനൊപ്പം എന്‍റെ പത്തുരൂപയും മടക്കിത്തന്നു.

''എവിടെ നിന്നെങ്കിലും ചില്ലറ വാങ്ങി പോകുന്നതിനു മുമ്പായി തന്നാല്‍ മതി. ടിക്കെറ്റ് വച്ചോളൂ...''

ഞാന്‍ പ്ലാറ്റ്ഫോമില്‍ കയറിയെങ്കിലും മധു നായരെ കാണാന്‍ കഴിഞ്ഞില്ല. വണ്ടി വിടുകയും ചെയ്തു.

തിരിച്ചിറങ്ങുമ്പോള്‍, ചില്ലറയ്ക്കായി ഞാന്‍ ഒരു വാരിക വാങ്ങി.

കൗണ്ടറില്‍ പോയി പണം കൊടുക്കുമ്പോള്‍, ഞാന്‍ ചോദിച്ചു.

" ഞാന്‍ പണം തന്നേ പോകുകയുള്ളു എന്ന് താങ്കള്‍ക്കെങ്ങനെ മനസ്സിലായി?''

എന്നെ പരാജയപ്പെടുത്തിയ ഒരു ചിരി കൗണ്ടറില്‍ വിരിഞ്ഞു.

'' ഒരു പ്ലാറ്റ്ഫോം ടിക്കെറ്റ് വാങ്ങാനുള്ള മഹാമനസ്കത കാണിച്ച നിങ്ങള്‍ പണം തരാതെ പോവില്ലെന്ന് എനിക്കറിയില്ലേ?"

ഞാന്‍ തോറ്റു; നന്ദിയും പറഞ്ഞു പിരിഞ്ഞു.

ശരിയായിരുന്നു. ആ പ്രഭാതത്തിലെ തിരക്കില്‍ ആകെ ചെലവായ ഒരു പ്ലാറ്റ്ഫോം ടിക്കെറ്റ് എന്‍റേതു മാത്രമായിരുന്നു.

എത്രയോ പേര്‍ ദിവസവും കയറിയിറങ്ങുന്ന പ്ലാറ്റ്ഫോമിനു മുകളില്‍, അപ്പോഴും കാണാമായിരുന്നു,

''ടിക്കെറ്റ് എടുക്കാതെ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണ്‌.''

*********

Comments

ഇത് വായിച്ചപ്പോ പ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കാതെ സ്റ്റേഷനില്‍ പോയിട്ടുണ്ടോ എന്ന് ഞാന്‍ ആലോചിച്ചു...

ഇല്ല..ഒരിക്കലും ഇല്ല...
പേടിച്ചിട്ടു തന്നെ കേട്ടോ ! നമ്മള്‍ എടുക്കാത്ത ദിവസം തന്നെ ആരെങ്കിലും പിടിച്ചാലോ എന്ന തോന്നല്‍ !
Pidi veenaal pinne fine kodukkanam. 3 Rs koduthaal samaadhaanamaayi irikkaamallo! Thanks for the comment, Villageman!
നല്ല അനുഭവം

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്