ഒക്ടോബര്‍ ഒമ്പത്
ഒക്ടോബര്‍ ഒമ്പത്.
പിറന്നാള്‍ ആശംസകള്‍, സെബാസ്റ്റ്യന്‍!
ഇന്ന് നീ ഉണ്ടായിരുന്നെങ്കില്‍ നിനക്ക് പതിനെട്ട് തികയുമായിരുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍, നീ ഒരു പൂര്‍ണ്ണയുവാവാകുന്ന ദിവസം. പക്ഷേ, ഗ്രാന്‍റ് മയുടെ ലോകത്ത് നീ എന്നുമെന്‍റെ ചെറിയ കുട്ടി തന്നെയായിരിക്കും. നിന്‍റെ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള, നിഷ്കളങ്കതയാര്‍ന്ന ചിരി ഗ്രാന്‍റ് മയുടെയുള്ളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഡാഡിയുടെ ആരോഗ്യം നീ ശ്രദ്ധിക്കണം.
ഗ്രാന്‍റ് മയുടെ കുട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു.
(സെബാസ്റ്റ്യന്‍റെ കളിപ്പാട്ടങ്ങളും അവന്‍റെ ക്രിസ്മസ്മരത്തിന്‍റെ ഇലകളുമാണ് ഗ്രാന്‍റ്മ, അവന്‍ അപകടത്തില്‍ മരിച്ച സ്ഥലത്തെ വഴിവിളക്കില്‍ കെട്ടി വച്ചിരിക്കുന്നത്. കാനഡയിലെ വാന്‍കൂവറിനടുത്തുള്ള ഹാരിസണ്‍ ഹോട്ട് സ്പ്രിങ്സിനടുത്തുള്ള ഒരു കവലയിലെ ഈ കാഴ്ച എന്‍റെ കണ്ണുകള്‍ നിറച്ചു....)
--
Comments