Posts

Showing posts from August, 2011

ഓഗസ്റ്റ് പതിനേഴ്

Image
എല്ലാ യുക്തികളേയും വെട്ടിച്ചുകൊണ്ട്‌, ഈ കുറുക്കുവഴി എത്തിച്ചേരുന്നത് ഏതാനും സൗഹൃദങ്ങളിലേയ്ക്കാണ്‌. അനിര്‍വ്വചനീയങ്ങളായ‍ ഓര്‍മ്മകള്‍ വഴിമരങ്ങളാകുമ്പോള്‍, ഈ യാത്രകള്‍ ക്ഷീണരഹിതങ്ങളാകുന്നു. അതിടെ എത്രയെത്ര അത്താണികള്‍! അവിടെയൊക്കെ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി വന്ന വെയില്‍ക്കുഞ്ഞുങ്ങളെപ്പോലെ നാം അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മകളുടെ തുണ്ടുകള്‍. ഈ ഉന്മാദമാകും എന്നെ വീണ്ടും അവനിലേയ്ക്കും അവളിലേയ്ക്കും എത്തിക്കുന്നത്. അതിര്‍ത്തികളില്ലാതെ, സ്ഥലകാലങ്ങളില്ലാതെ, ബോധാബോധങ്ങളിലേയ്ക്ക് ആര്‍ത്തിയോടെ വളര്‍ന്നു കയറുന്ന‍ വള്ളിത്തലപ്പുകള്‍. സ്വപ്നങ്ങളില്‍ നിന്ന് വഴിപിരിഞ്ഞെണീക്കുമ്പോള്‍, താഴെ സൂര്യകാന്തികളില്‍ കാറ്റിന്‍റെ കിണുക്കം. സുജ വിളിച്ചു പറഞ്ഞു. ദാ... നോക്ക്, നമ്മുടെ പിന്നാമ്പുറത്തെ ഡെക്കിനടിയില്‍ ഒരമ്മയും നാലു മുയല്‍ക്കുട്ടികളും...!

നഗരഘോഷകന്‍

Image
എഴുത്ത് : സുരേഷ് നെല്ലിക്കോട് രേഖാചിത്രം : ബി. രാജന്‍ അഞ്ചു വര്‍ഷം മുമ്പ് നൈജല്‍, അയര്‍ലന്‍ഡിലെ കഥകള്‍ പറഞ്ഞിരിക്കുന്ന ഒരു പ്രഭാതത്തിലാണ്‌ ഗ്രാമത്തിലെ ഘോഷകനെ (നഗരഘോഷകന്‍ - Town Crier) ക്കുറിച്ച് കേള്‍ക്കുന്നത്. തെംസ് തീരത്ത് അതിരാവിലെ തുടങ്ങിയ ഷൂട്ട്. ഇടക്കിടെ അരിച്ചിറങ്ങുന്ന മഴ. നാജി എന്ന ഇറാക്കി-ഇംഗ്ലീഷ്കാരന്‍റെ വീടാണ്‌ ഷൂട്ടിംഗ് ലൊക്കേഷന്‍. എഗ്ലിംഗ്ടണിലെ ഈ വീട് ഒരുപാട് സിനിമകളില്‍ കയറിക്കൂടിയിട്ടുണ്ട്. തെംസ് വീതി കുറഞ്ഞ് ഒരു തോടു പോലെ ഒഴുകുന്നത് ഇവിടെയാണ്‌. നാജിയുടേത് എല്ലാ ആധുനികസൗകര്യങ്ങളുമുള്ള വീടാണ്‌. പുഴയ്ക്കപ്പുറം ബ്രിട്ടീഷ് രാജ്‌ഞിയുടെ കൊട്ടാരം വക, കുതിരസ്സവാരിക്കുള്ള സ്ഥലമാണ്‌. ഉല്ലാസനൗകകളില്‍ യാത്രക്കാര്‍ ഞങ്ങളെ നോക്കി കൈവീശി കടന്നു പോകുന്നു. ക്യാമറകളും, റിഫ്‌ളക്ടറുകളും, വിളക്കുകളുമൊക്കെ കാണുമ്പോള്‍ അവരും നല്ല ആകാംക്ഷയില്‍ പുറത്തേയ്ക്ക് തലയിട്ട് കൈകള്‍ വീശുന്നു. ഓരോ ഈരണ്ടു മിനിട്ടിലും ഹീത്രോ വിമാനത്താവളത്തില്‍ നിന്നും ഉയരുന്ന വിമാനങ്ങള്‍ മാത്രമായിരുന്നു, ഞങ്ങളെ തുടര്‍ച്ചയായി അലോസരപ്പെടുത്തിക്കൊണ്ടിരുന്നത്. ചിത്രാഞ്‌ജലിയിലെ കൃഷ്ണകുമാര്‍ ഈ ശബ്ദത്തെ വേര്‍ തിരിച്ചെടു...

ശാപമോക്ഷം കിട്ടുന്ന വാക്കുകള്‍

Image
-സുരേഷ് നെല്ലിക്കോട് ഭരണമുന്നണിയുടെ ഹെഡ്മാസ്റ്ററായ ചീഫ് വിപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പെരുമാറുന്ന രീതി ഇനിയും കണ്ടിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് യൂ-റ്റ്യൂബിനു മുമ്പില്‍ ക്യൂ പാലിച്ച്, ടിക്കറ്റെടുത്ത് ഉള്ളില്‍ കയറേണ്ടതാണ്‌. ചില വാക്കുകളെ നാം തെറികളായി പ്രഖ്യാപിച്ച് പണ്ടുകാലം മുതലേ മാറ്റി നിറുത്തിയിരുന്നു. അവയാണെങ്കില്‍ ശാപമോക്ഷവും കാത്ത് നൂറ്റാണ്ടുകളായി അലഞ്ഞു തിരിയുകയായിരുന്നു. അമരകോശത്തിലും, നിഘണ്ടുവിലുമൊക്കെ കയറിക്കൂടാന്‍ ഒട്ടേറെ ശ്രമിച്ചിട്ടും അവ രക്ഷപെട്ടില്ല. വല്ലപ്പോഴും, മനുഷ്യര്‍ തമ്മില്‍ തല്ലുകൂടുമ്പോഴും ഇപ്പോള്‍ ആ വാക്കുകള്‍ ഉപയോഗിക്കാത്തതിനാല്‍, അവയ്ക്ക് വീണ്ടും അലഞ്ഞുതിരിയാനായിരുന്നു വിധി. ഇംഗ്ലീഷിലെ തെറികള്‍ പോലും ഡിക് ഷ്ണറിയിലും ഇന്‍റെര്‍നെറ്റിലും കിട്ടിത്തുടങ്ങിയെന്നൊരു ഹര്‍ജി കൊടുത്തിട്ടും അവ മലയാളം നിഘണ്ടുവിലേയ്ക്കൊന്നും പരിഗണിക്കപ്പെട്ടില്ല. ഇപ്പോള്‍, പൂഞ്ഞാറിലെ വൈദ്യുതിയാപ്പീസില്‍ അവയ്ക്കൊന്നു നടു നിവര്‍ത്താന്‍ ഒരവസരം കിട്ടിയിരിക്കുന്നു. അതും ഔദ്യോഗികമായി, ഒരു പ്രധാനപ്പെട്ട ജനപ്രതിനിധി തന്നെ. തെറി കിട്ടിയത് കേരള കോണ്‍ഗ്രസ്സിന്‍റെയോ, കോണ്‍ഗ്രസ്സിന്‍റെയൊ...

ചെമ്പന്‍ ചിന്തകള്‍

Image
-സുരേഷ് നെല്ലിക്കോട് ഇവന്‍ എന്റെ ചെമ്പന്‍ കുഞ്ഞ്. ഇപ്പോള്‍ കണ്ടുകണ്ടിവനെന്നെ പേടിയേയില്ല! ആദ്യമൊക്കെ ഇവനെന്റെ വാക്കുകള്‍ തട്ടിമറിച്ച്, ആകാശത്തിലേയ്ക്കുയരുകയോ, വെള്ളത്തിലേക്കൂളിയിടുകയോ ചെയ്തിരുന്നു. ഇപ്പോള്‍, എന്റെ ചെമ്പനെന്നെ പേടിയേയില്ല. തൊട്ടാല്‍, പഴയസ്നേഹമൊന്നുമില്ലല്ലോ എന്നപോല്‍, കണ്ണുകളടയ്ക്കും. പിന്നെ, ഞാന്‍ കേണാല്‍ കരയേണ്ടെന്നും ഇങ്ങനെയല്ലേ വിമാനം താഴേക്കിറങ്ങുന്നതെന്ന് അനുകരിച്ചു കാണിക്കും. അല്ലെങ്കില്‍, പഴയതു പോലെ വെള്ളത്തിലേയ്ക്കു മുങ്ങി, കൊക്കിലൊരു മീനുമായി വരും. എന്നിട്ട്, ഞാന്‍ ചോദിച്ചാലോ, അപ്പോള്‍ വിഴുങ്ങും. ചിരിച്ചിട്ട്, കണ്ണുകളിറുക്കി അവന്‍ പറയുകയായിരുന്നു, പസിഫിക്കിന്റെ ചെമ്പന്‍ കൂട്ടം ഇപ്പോള്‍ സ്വതന്ത്രരാണെന്നും, കൂട്ടത്തോടെ പിന്നാലെയുണ്ടെന്നും! -----------------