ഒരു തൊഴില്‍ വാര്‍ത്ത
ഒരു കവി കുറച്ചുകാലം അബുദാബിയില്‍ ട്രക്ക് ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. സാഹിത്യസമ്മേളനങ്ങളില്‍ അദ്ദേഹം കവിത അവതരിപ്പിക്കുമ്പോഴൊക്കെ സദസ്സിലിരുന്ന് പലരും അടുത്തിരിക്കുന്ന ആളുകളോട് പറയാറുണ്ടായിരുന്നു, ''അയാള്‍ മുനിസിപ്പാലിറ്റിയില്‍ ഡ്രൈവറാ!'' (ഈ ഡ്രൈവര്‍ ക്ക് മലയാളം വ്യാകരണത്തെറ്റില്ലാതെ എഴുതാന്‍ അറിയാമായിരുന്നു. വൃത്തവും അലങ്കാരവും എന്തെന്നറിയാമായിരുന്നു. കൂടെ താമസിച്ചിരുന്നവരെ ഇംഗ്ലീഷ് സംസാരിക്കാനും പഠിപ്പിച്ചിരുന്നു!)
ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന രാജ്യത്തെ കുട്ടികള്‍ പലരും അഭിമാനത്തോടെ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്.
മൈ ഡാഡ് ഈസ് എ ഹാന്‍ഡിമാന്‍.
മൈ ഫാദര്‍ ഈസ് എ പ്ലമര്‍. (Plumber)
മൈ ഫാദര്‍ ഡസ് പെയ്ന്റിംഗ്.
മൈ ഡാഡ് വാസ് ദ ചീഫ് കാര്‍പ്പെന്റര്‍ ഫോര്‍ ദിസ് ബില്‍ഡിംഗ്.
...............
എന്റെ അയല്‍ ക്കാരന്‍ കീത്ത്, ഒരുമണിക്കൂര്‍ ദൂരെയുള്ള യൂണിവേഴ്സിറ്റിയില്‍ വിവരസാങ്കേതികവിദ്യാവകുപ്പിന്റെ തലവനാണ്. അവിവാഹിതന്‍. വണ്ടിഭ്റാന്തന്‍. വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും, അടുത്തുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിക്കു വേണ്ടി ട്രക്കോടിച്ച് അടുത്ത സംസ്ഥാനങ്ങളിലേയ്ക്ക് പോകും. എനിക്ക് മറ്റ് തിരക്കൊന്നുമില്ലെങ്കില്‍ ഞാനും കീത്തിന്റെ കൂടെ കൂടും, സ്ഥലങ്ങള്‍ കാണാന്‍. കീത്തിന്റെ ഓരോ മണിക്കൂറിനും ട്രാന്‍സ്പോര്‍ട്ട് കമ്പനി കൊടുക്കുന്നത് 65 ഡോളറാണ് (ഏകദേശം 2950 രൂപ). നമ്മുടെ നാട്ടില്‍ ഒരു പ്രൊഫസ്സര്‍ ഈ പണിക്ക് പോകുമോ? അഥവാ പോയാല്‍ ത്തന്നെ അയാളെക്കുറിച്ച് എന്തൊക്കെ ജനം പറഞ്ഞു പരത്തും! ഈ പണികള്‍ക്കിടയ്ക്കൊക്കെ വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കാനും അവരെയൊക്കെ വീല്‍ ചെയറിലിരുത്തി പാര്‍ക്കിലും കച്ചവടസ്ഥാപനങ്ങളില്‍ കയറിയിറങ്ങാനും കീത്ത് എന്ന വൊളന്റിയര് സമയം കണ്ടെത്തുന്നു.
ഇതൊക്കെ കണ്ടു വായ് പൊളിക്കാനും, ഇങ്ങനെയൊക്കെ എനിക്കാവാന്‍ കഴിയുന്നില്ലല്ലോ എന്നുമോര്‍ത്ത് ഞാന്‍ ദൈവത്തിന്റെ മാത്രം സ്വന്തമായ നാട്ടില്‍ നിന്ന്.......................!
Comments