അദ്വൈതാനന്ദം
(തിരശ്ശീല ഉയരുമ്പോള്‍ കാണുന്നത് കാടല്ല, നാടാണ്. നഗരത്തിലെ രമ്യമായ ഒരു ഹര്‍മ്മ്യത്തിലെ ഒരു മുറി. അതില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. ധ്യാനത്തില്‍ നിന്ന് ഉണര്‍ ന്നതേയുള്ളു, ഗുരു. സമീപത്തായി ശിഷ്യന്‍.) ഗുരു : ഭയം എന്തുകൊണ്ടാണു് ഉണ്ടാവുന്നതു്? ശിഷ്യന്‍ : അറിയില്ല ഗുരോ. ഗുരു : മറ്റൊന്നിനെ ചുറ്റിപ്പറ്റിയാണു് ഭയം. നാം എന്തിനേയോ ഭയക്കുന്നു, അല്ലേ? ശിഷ്യന്‍ : അതേ ഗുരോ. ഗുരു : മറ്റൊന്നില്ലെന്നും ഞാന്‍ തന്നെയാണ് അതെന്നും കരുതുക. അദ്വൈത സിദ്ധാന്തം. എല്ലാം ഞാന്‍ തന്നെയാകുമ്പോള്‍ ഭയക്കേണ്ട ആവശ്യമില്ലല്ലോ! ശിഷ്യന്‍ : ശരിയാണു് ഗുരോ. ഗുരു : അഹം ബ്രഹ്മാസ്മി. ഞാന്‍ തന്നെയാണു് ബ്രഹ്മം. ഞാന്‍ ചെയ്യുന്ന നന്മകള്‍ ലോകത്തിനു ഗുണമായി ഭവിക്കും. സെല്‍ഫ് ഹെല്‍ പ്പ് ഈസ് ദ് ബെസ്റ്റ് ഹെല്‍ പ്പ്. താന്‍ പാതി ദൈവം പാതി. ശിഷ്യന്‍ : അതായിരിക്കും, കൈനീഷ്യന്‍ വെല്‍ത്ത് മാനേജ് മെന്‍റ്റ് തിയറിയുടെ മറവില്‍ ഗുരോ അങ്ങ് സഹോദരന്റേയും സഹോദരിയുടേയും അനന്തിരവരുടേയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയതും കൈയ്യേറിയതും മറ്റും..... ഗുരു : (എഴുന്നേല്‍ക്കുന്നു) പ്രാര്‍ത്ഥനയുടെ സ...