ഓഗസ്റ്റ് പതിനേഴ്എല്ലാ യുക്തികളേയും വെട്ടിച്ചുകൊണ്ട്‌, ഈ കുറുക്കുവഴി എത്തിച്ചേരുന്നത് ഏതാനും സൗഹൃദങ്ങളിലേയ്ക്കാണ്‌. അനിര്‍വ്വചനീയങ്ങളായ‍ ഓര്‍മ്മകള്‍ വഴിമരങ്ങളാകുമ്പോള്‍, ഈ യാത്രകള്‍ ക്ഷീണരഹിതങ്ങളാകുന്നു. അതിടെ എത്രയെത്ര അത്താണികള്‍! അവിടെയൊക്കെ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി വന്ന വെയില്‍ക്കുഞ്ഞുങ്ങളെപ്പോലെ നാം അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മകളുടെ തുണ്ടുകള്‍. ഈ ഉന്മാദമാകും എന്നെ വീണ്ടും അവനിലേയ്ക്കും അവളിലേയ്ക്കും എത്തിക്കുന്നത്. അതിര്‍ത്തികളില്ലാതെ, സ്ഥലകാലങ്ങളില്ലാതെ, ബോധാബോധങ്ങളിലേയ്ക്ക് ആര്‍ത്തിയോടെ വളര്‍ന്നു കയറുന്ന‍ വള്ളിത്തലപ്പുകള്‍. സ്വപ്നങ്ങളില്‍ നിന്ന് വഴിപിരിഞ്ഞെണീക്കുമ്പോള്‍, താഴെ സൂര്യകാന്തികളില്‍ കാറ്റിന്‍റെ കിണുക്കം.
സുജ വിളിച്ചു പറഞ്ഞു.

ദാ... നോക്ക്, നമ്മുടെ പിന്നാമ്പുറത്തെ ഡെക്കിനടിയില്‍ ഒരമ്മയും നാലു മുയല്‍ക്കുട്ടികളും...!

Comments

നഗരഘോഷകൻ