Posts

Feel-good Situations

Image
Mathrubhumi Daily, Monday, Mar 31, 2014

കടല്‍ജലച്ഛായകള്‍

ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ 'എതിരടയാളത്തിന്റെ ആത്മകഥ' എന്ന നോവലിനെക്കുറിച്ചുള്ള വായനക്കുറിപ്പ് കമ്പോള-സാമ്പത്തിക-ആവാസ വ്യവസ്ഥകളില് ഇന്ന് അദൃശ്യമായ സ്ഥാപിതതാല്പര്യശക്തികളുടെ സാന്നിദ്ധ്യം സുവിദിതമാണ്. ഈ അദൃശ്യശക്തികള് തുലോം ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷത്തിന്റെ രുചിനിര്‍ണ്ണയാവകാശം അവരുടെ കുത്തകയായി മാറിയിരിക്കുന്നു. പ്രസന്ന വ്യക്തിത്വങ്ങളായ ഈ വരേണ്യവര്‍ഗ്ഗമാണ് ഇന്ന് സാധാരണ മനുഷ്യര് എന്തൊക്കെ ഭക്ഷിക്കണമെന്നും അണിയണമെന്നും എങ്ങിനെയൊക്കെ ചിന്തിക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങള്‍ മൊത്തത്തില്‍ എടുക്കുന്നത്. ഇവരുടെ പരസ്യജീവിതങ്ങളില്‍ ഇവര്‍ ആതുരശുശ്രൂഷകരും ജനസേവാതല്പരരുമൊക്കെയായിരിക്കും. പക്ഷെ അവരുടെ സ്വാര്‍ത്ഥമോഹപ്രയാണങ്ങള്‍ക്ക് വിലങ്ങുതടികളാകുന്നവരെ നിഷ്‌കാസനം ചെയ്യാനും ഉന്മൂലനം ചെയ്യാനും ഇവര്‍ മടി കാണിക്കാറില്ല. ഇവര്‍ കാഴ്ചയില്‍ സമാധാനപ്രിയരും സ്ഥിരം ' കുറ്റവിമുക്തരു ' മൊക്കെയാണ്. എതിരടയാളത്തിന്റെ ആത്മകഥയിലെ ആനന്ദ് വര്‍മ്മ ഈ വര്‍ഗ്ഗത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നു. പുതിയ രാഷ്ട്രീയം ഒട്ടും തന്നെ മനസ്സിനെ ധീരമാക്കുന്നവയല്ലെന്നും ചരിത്രങ്ങളിലൂടെയുള്ള കടന്നുപോകലില്‍ എ...

അസ്ഥിരതയുടെ താഴ്നിലങ്ങള്‍

Image
                                                                              -  സുരേഷ് നെല്ലിക്കോട് < ജുംപാ ലാഹിരിയുടെ  ' താഴ്നിലങ്ങള്‍ ' (The Lowland)  എന്ന നോവലിന്‍റെ വായനാനുഭവം > വര്‍ഷകാലത്ത് താഴ്‌നിലങ്ങളിലാകെ ഒഴുകിപ്പരന്ന് ഒന്നാകുന്ന ഇരട്ടക്കുളങ്ങളെപ്പോലെയായിരുന് നു ,  ഒന്നേകാല്‍ വര്‍ഷത്തിടയ്ക്കുണ്ടായ ആ രണ്ടു സഹോദരന്മാര്‍. സുഭാഷ് മിത്രയും ,  ഉദയന്‍ മിത്രയും. പലര്‍ക്കും അവര്‍ പരസ്പരം മാറിപ്പോകുന്നത്ര സാദൃശ്യം. അറുപതുകളുടെ അന്ത്യം കല്‍ക്കത്തയെ കലാപകലുഷിതമാക്കിയിരുന്നു. നിരോധനാജ്ഞകള്‍ നിശ്ചലമാക്കിയ തെരുവുകള്‍. ആരെയൊക്കെയോ തെരഞ്ഞുകൊണ്ട് എവിടെയും പോലീസും പട്ടാളവും റോന്തു ചുറ്റി നടക്കുന്നു. കമ്യൂണിസത്തിന്‍റെ കറകളഞ്ഞ ലക്ഷ്യങ്ങള്‍ തേടിയ യുവത്വം ,  പട്ട കെട്ടിയ കുതിരകളെപ്പോലെ മാര്‍ഗ്ഗം മറന്ന് ലക്ഷ്യം തേടിയ കാലം. ആ വിപ്ലവപാതയാണ്‌ തന്‍റെ ശരിയെന്ന് അതി...

വീരകഥകള്ക്കൊരു ചുവടി

Image
പറവൂരില്‍ നിന്നു ഗോതുരുത്തിലേയ്ക്ക് പോകുന്ന ബസ്സുകളുടെ യാത്രാന്ത്യം കടല്‍ വാത്തുരുത്താണ്‌. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളും ഞങ്ങളെ കൊണ്ടുപോയത് ഹോളി ക്രോസ് പള്ളിയങ്ക ണത്തിലേയ്ക്കാണ്‌. പുഴയ്ക്കപ്പുറം മൂത്തകുന്നം ക്ഷേത്രം. 'ചുവടി' ചവിട്ടുനാടകോത്സവത്തിന്‍റെ രണ്ടാം ദിനം.  ബസ്സിറങ്ങുമ്പോള്‍ ഞങ്ങളാദ്യം അന്വേഷിച്ചത് തോമസേട്ടനെയാണ്‌. വെള്ളോട്ടുപുറം - തുരുത്തിപ്പുറം - ഗോതുരുത്ത് - കടല് വാത്തു രുത്തുകാരോടന്വേഷിച്ചാല്  '' മ്മടെ ... ചവിട്ടുനാടകം തോമസേട്ടനാ ?'' എന്നൊരു മറുചോദ്യമാവും തിരികെ കിട്ടുക . ശരിക്കുമുള്ള പേര് തോമസ് മറ്റയ്ക്കല് . ഇപ്പോഴുള്ള പഴയ തലമുറയ്ക്കും , ചില നാടകഭ്രാന്തന്മാര്ക്കുമേ ആ പേര് പരിചിതമുള്ളു . ബാക്കിയുള്ളവര്ക്കെല്ലാം തോമസേട്ടന് . നാടകം കളിക്കാത്ത ' ചവിട്ടുനാടകം തോമസേട്ടന് '. അറുപത്തഞ്ചു വര്ഷമായി ചവിട്ടുനാടകം കണ്ടുകൊണ്ടിരിക്കുന്ന എഴുപത്തൊന്നുകാരന് . കാല്നടയാത്രകളായിരുന്നു ഏറിയപങ്കും . കൊച്ചി നാടകസാമ്രാജ്യത്തില് എവിടെ നാടകമുണ്ടെങ്കിലും പോയിരിക്കും . ചുവടുകള് തെറ്റിയാല് അത് നടന്മാരോട് വേദി വിട്ടിറങ്ങുമ്പോള്...