നില്പിന്‍റെ നിലപാടുകള്‍
ഡാ.. നമ്മടെ കൂടെ ഇന്നലെ സമരം ചെയ്യാന്‍ നിന്‍റെ കൂടെ വന്ന മറ്റവനെ ഇന്നു കണ്ടില്ലല്ലോ? അതുപറഞ്ഞാ തമാശയാ.... ന്തേ? അവനിന്നലെ സമരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോ എന്തുണ്ടായെന്നറിയോ? ന്തേ? അവനു സര്‍ക്കാര്‍ജോലി കിട്ടിയ അറിയിപ്പ് വന്നുകിടക്കണു. ഓ... ഇനീപ്പോ നമ്മടെ യുവജനസമരത്തില്‍ അവനുണ്ടാവില്ല, ല്ലേ? അവനിന്നു ജോലിക്കു ചേര്‍ന്നു. ഓന്‍റെയൊക്കെ ഒരു ഭാഗ്യേ! പിന്നെ, ഇന്നു ജോലിക്കു ചേര്‍ന്നയുടനെ അവന്‍ മ്മടെ പാര്‍ട്ടീടെ യൂണിയനിലും ചേര്‍ന്നു. അപ്പം, അവന്‍ മ്മടെ ശത്രുവായോ? മ്മടെ പാര്‍ട്ടീത്തന്നെ... ഡാ. അപ്പെങ്ങനെ ശത്രുവാകണേ? അല്ല. അവരൊക്കെ പെന്‍ഷന്‍പ്രായം കൂട്ടിയതിനു അനുകൂലമല്ലേ? ...........ഓ... അദ്... അദൊക്കെ.... അദൊക്കെ? അല്ല. അതങ്ങനെയല്ലേ.... നാട്ടില്‍ അങ്ങനെയൊക്കെയല്ലേ? (Pix Courtesy : Jimmy Devasia) *******