Posts

Showing posts from April, 2017

കുരിശ് പാരയാകുന്നത്.....

Image
കുരിശിനെ കൈയ്യേറാനുള്ള ഒരു വസ്തു മാത്രമായി പലരും ചിത്രീകരിച്ചു സംസാരിക്കുന്നതു കൊണ്ടാണ്‌ ഈ കുറിപ്പ്. കുരിശ് സ്വയരക്ഷയ്ക്കായി ഉപയോഗിക്കപ്പെട്ട നല്ലകാര്യങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. കര്‍ത്താവിനെ അതില്‍ കയറ്റി ആണിയടിച്ചതു കണ്ടു പ്രതികരിക്കാതെ നിന്നതിന്‍റെ കുറ്റബോധം കൊണ്ടാണ്‌ ഞങ്ങളില്‍ ചിലരൊക്കെ കുരിശ് ചുമന്നു നടക്കുന്നതെന്നും, പേരുവെളിപ്പെടുത്തിയാല്‍ അന്നു തന്നെ എന്നെ ചവിട്ടിയരയ്ക്കുമെന്നും എന്‍റെ സഹപാഠിയായ ഒരച്ചനും പറഞ്ഞിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ അത് വിമോചനദൈവശാസ്ത്രത്തിലേയ്ക്കും മറ്റും നീളും. അതല്ല, പറഞ്ഞുവരുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ ഏതെങ്കിലും സ്ഥലം വില്‍ക്കാനിട്ടാല്‍ അതിന്‍റെ മുകളില്‍ ഒരു കൂടംകുളം പദ്ധതിയുടെ വാള്‍ മുടിനാരുകളില്‍ കെട്ടിയിടുക ചിലരുടെയൊക്കെ വിനോദമായിരുന്നു. അത് നോക്കാനും വാങ്ങാനും വരുന്ന ആള്‍ക്കാരോട് ആ എട്ടുകാലികള്‍ ആദ്യം തന്നെ ചോദിക്കും. ഏത്...... ആ കൂടംകുളം ലൈന്‍ വരുന്നതിന്‍റെ താഴെയുള്ള സ്ഥലമാണോ? ഉള്ളിലെ ഞെട്ടല്‍ മറച്ച് വരുന്ന പാവം ഒന്നുകൂടി സ്ഥലം വിശദീകരിക്കും. എട്ടുകാലി കൂളായി പറയാന്‍ തുടങ്ങും : ഓ.... അതെങ്ങും കൊള്ളിയേലന്നേ... എത...