കാറ്റ്
അപ്പുറത്ത് തുടലഴിഞ്ഞ് പാഞ്ഞുനടക്കുന്നു മരങ്ങളെയൊക്കെ കടിച്ചു കുലുക്കി കറുത്തൊരു ഭ്രാന്തന്‍ കാറ്റ്. ഇപ്പുറത്ത് ഇടയ്ക്കിടെ വാമൊഴികള്‍ക്കായി മുകളിലേയ്ക്കു നോക്കിയും, വഴിതെറ്റാതിരിക്കാന്‍ വരികള്‍ കൊയ്തുണക്കിയ തുടയിടുക്കിനെ നക്കിക്കരിച്ചും തുടലറ്റത്ത്, ഓടാനാവാതെ, നടന്നുനടന്ന് പഴയൊരു കാറ്റും!