Posts

Showing posts from July, 2015

കർക്കിടകപുരാണം 2015

Image
ധർമ്മവർഷം 5967 ചൈത്രം 12 നു അടുക്കളയിൽനിന്നു സ്വവർഗ്ഗഭോഗത്തിനായി പറഞ്ഞയയ്ക്കപ്പെട്ട ഹയവദനനാണോ അയാളുടെ ഭാര്യയ്ക്കാണോ വെളുത്ത, ഭംഗിയുള്ള മുലകളുണ്ടായിരുന്നതെന്നു കൂടി പ്രജാപതിക്ക് ഓർമ്മയില്ല. ജനകോടികളുടെ ഭാഗധേയങ്ങളെക്കുറിച്ച് ചിന്തിച്ച് ഭാരം കൂട്ടേണ്ട മനസ്സിന്‌ ഒരു ഓർമ്മത്തെറ്റുണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് വകുപ്പദ്ധ്യ്ക്ഷൻ പറഞ്ഞത് മൂപ്പർക്ക് തീരെ പിടിച്ചില്ല. അപ്പോഴാണ്, ഓർമ്മകൾ വടിയും കുത്തി പ്രജാപതിയുടെ വാതില്ക്കൽ മുട്ടിയത്. അയാൾക്ക്, വെളുത്ത തുടകളും തടിച്ച ചുണ്ട ുകളുമുള്ള അടുക്കളച്ചെക്കനെ പെട്ടെന്ന് ഓർമ്മ വന്നു. ****** പതിറ്റാണ്ടുകൾക്കു ശേഷം ഞാൻ 'ധർമ്മപുരാണം' വായിക്കുകയാണ്. എന്റെ കർക്കിടകക്കാലത്തിനു പറ്റിയ പുരാണപാരായണം! സാഹിത്യമൂല്യമൊന്നും അവകാശപ്പെടാനില്ലാത്ത, കാർട്ടൂൺ സ്ട്രോക്കുകൾ അക്ഷരം പൂണ്ടതാണീ നോവൽ. ഈ മനുഷ്യനെയാണല്ലോ ദൈവമേ, ചിലർ സി. ഐ. എ ക്കാരനെന്നും അമേരിക്കൻ ചാരനെന്നും ജനസംഘി എന്നുമൊക്കെ മാറി മാറി വിളിച്ചത്! പുതിയകാലത്തിന്റെ ഗോഡ്സെ വരുന്നതിനുമുമ്പ് അദ്ദേഹം യാത്രയായത് അതുകൊണ്ടാവും!

ആഗ്രഹം

Image
നമുക്ക് വീട്ടിലൊരു പട്ടിയെങ്കിലും വേണ്ടേ എന്നു ചോദിക്കുമ്പോഴൊക്കെ ഭാര്യ എന്റെ മുമ്പിലേയ്ക്ക് തുടലഴിച്ചു വിടുന്നത് കൊല്ക്കത്തയിലെ, ജാദവ്പൂരിലെ പ്രൊബീർ ഘോഷിന്റെ വീട്ടിൽനിന്നു കിട്ടിയ ഉപ്പുമാവിലെ രോമത്തെയാണ്.