പഴമാകാൻ കാത്തിരിക്കാതെ , അസ്മോച്ചൊല്ലുകൾ ...... കണ്ണീരൊലിപ്പിച്ച് പടിയിറങ്ങുന്ന പുഴയ്ക്ക് നാട്ടിലേയ്ക്ക് കൂട്ടായി വരുന്നത് കുന്നാണ് അത് സാവധാനം പാടത്തിറങ്ങി നിറഞ്ഞ് കരയായി കൂട്ടിരിക്കുന്നു . ( ഇതെന്റെ ഓര് മ്മയിലെ അസ്മോച്ചൊല്ലുകളില് ഒന്നാണ് ) പോക്കുവെയില് മുറ്റത്തു വരച്ചിട്ടുപോയ ജീവിതത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാല് , അസ്മോ പറയാറുള്ളതു പോലെ , ഒക്കെ വക്കു പൊട്ടിയ വാക്കുകളാവും ! ഓരോ വാക്കും , അതെത്ര ' വക്കു പൊട്ടിയതാ ' ണെങ്കില് ക്കൂടി അതിലൊരു കവിതയുണ്ട് ; ഒറ്റവാക്കാണെങ്കില് ക്കൂടി . പുതുകവിത പഴയനിയമങ്ങളുടെ വേലിക്കെട്ടുകള് ...
Posts
Showing posts from May, 2015