Posts

Showing posts from October, 2014

പതിരാകുന്ന വിളവെടുപ്പുകൾ

Image
കാനഡയിൽ ആകെ കൃഷിക്കായി കിട്ടുന്നത് അഞ്ചുമാസമാണ്. വേനലെന്നൊക്കെ വിളിക്കുന്ന ആറിലെ അഞ്ചെണ്ണം. ആ ദിവസങ്ങള്ക്കൊക്കെ നല്ല നീളമാണ്. അഞ്ചുമണി മുതൽ കാണുന്ന പകൽ വെളിച്ചം മങ്ങുന്നതു തന്നെ രാത്രി ഒമ്പതരയ്ക്കാണ്. അത്രതന്നെ സമയം കൃഷിയിടങ്ങളിൽ ചെലവഴിക്കുമ്പോൾ ഇംഗ്ലീഷുകാരൻ പറയുന്ന 'ലോംഗ് ഡേ' അക്ഷരാർത്ഥത്തിൽ ശരിയാകുന്നു. ഇന്നു പോയത് 6000 ഏക്കറിലായി പരന്നുകിടക്കുന്ന പാടത്തേയ്ക്കാണ്.സായാഹ്നവെയിൽ മഞ്ഞ പൂശിയ ഗോതമ്പുപാടം. ഒപ്പം ഇടയ്ക്കൊക്കെ കെനോലയും പയറുമുണ്ട്.സ്ഥലം പടിഞ ്ഞാറൻ സംസ്ഥാനമായ ആൽബെർട്ടയിലെ സ്റ്റാൻഡർഡ്. കാനഡയുടെ ഗോതമ്പറയാണിത്.ജേ ഷുൾസും അപ്പനും അളിയനും കൂടിയാണ് ഇവിടെ കൃഷി നടത്തുന്നത്. ഇപ്പോൾ കൊയ്ത്തുകാലം കഴിഞ്ഞതേയുള്ളു.ഇക്കുറി കൊയ്ത്ത് അമ്പേ പരാജയമായിരുന്നു.കാലാവസ്ഥ പ്രതികൂലമായതിനാൽ വിത തന്നെ തെറ്റി.പിന്നെ ബാലാരിഷ്ടതകളാരംഭിച്ചു. ചില സ്ഥലങ്ങളിൽ വരൾച്ച. അതൊന്നു നേരേയായപ്പോഴേയ്ക്കും മുട്ടുമഴ. അത് പാടങ്ങളെ ദിവസങ്ങളോളം ജലാധിവാസത്തിലാക്കി.കൊയ്ത്തുകാലത്ത് വിളകളൊക്കെ 20 സെന്റീമീറ്റർ മഞ്ഞുപാളികൾക്കടിയിൽ.ഹിമക്കട്ടകൾ ചേർത്തുള്ള കൊയ്ത്ത്, യന്ത്രങ്ങളെ തകരാറിലാക്കി. എല്ലാം കൂടി ഇത്തവണ വിളവെടുപ്പ് ...