താക്കോല്‍ പോയ പ്രണയപ്പൂട്ടുകള്‍
ഈ ചിത്രം നിറയെ പ്രണയപ്പൂട്ടു( love locks) കളാണ്. കാമുകീ കാമുകന്മാര്‍ ഒരുമിച്ചും , ഒറ്റയ്ക്കായും ഒക്കെ വന്ന് പൂട്ടിപ്പോയവ. ചിലര്‍ പൂട്ടിയ ശേഷം താക്കോല്‍ പുഴയിലെറിഞ്ഞുകളഞ്ഞു. കണ്ടു കിട്ടി , തുറന്നാലല്ലേ പ്രണയബന്ധം തകരൂ! ചിലര്‍ അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാവും. ഈ പൂട്ടുകള്‍ തുറന്നാല്‍ ബന്ധം തകരുമെന്നാണു വയ്പ്പ്. അപ്പോള്‍ , അടുത്ത ചോദ്യം: പൊട്ടാതെ നില്‍ക്കുന്ന ഈ പൂട്ടുകളുടെ ഉടമകളെല്ലാം ഇപ്പോഴും ഒരുമിച്ചു തന്നെയാണോ ? അതിന്‍റെ ഉത്തരം മറ്റോരു ചോദ്യരൂപത്തില്‍ തരാം. നാം കാര്യസാധ്യങ്ങള്‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളതെല്ലാം സഫലമായി പരിണമിക്കാറുണ്ടോ ? ഏതെങ്കിലും കാര്യത്തില്‍ ഫലം കിട്ടാതെ വന്നതിനാല്‍ നാം ദൈവത്തോടുള്ള പ്രാര്‍ത്ഥന എപ്പോഴെങ്കിലും നിറുത്തിക്കളഞ്ഞിട്ടുണ്ടോ ? ഇല്ല. ഒരു വിശ്വാസം , അതല്ലേ എല്ലാം ? ഈ ' കാര്യമായ കളി ' ( ഒരു വിരുദ്ധോക്തി- Oxymoron) നടന്നിട്ടുള്ളത് പാരീസിലെ ഒരു പാലത്തിലാണ്. ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇതിപ്പോള്‍ കാണാം. നഗരഭംഗിക്ക് ഹാനികരമാകും എന്ന ചിന്തയില്‍ ചില രാജ്യങ്ങള്‍ ഇതിനോടു നിഷേധാത്മകനിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ചില അ...