മൂന്ന് മൂന്നുവരിക്കവിതകള്‍

വല കോരിയെടുത്തത് ഒരു മീനിനെ മാത്രമല്ല , അവള്‍ക്കുള്ളിലെ കടലിനെക്കൂടിയാണ്. വീടുവിട്ടവര്‍ക്കറിയില്ല , ഒരു വീടുണ്ടായതും , അതില്‍ കുഞ്ഞുകൂടുകളുണ്ടായിരുന്നതും. അന്നു കാത്തിരുന്നത് അമ്മയായിരുന്നു. ഇന്ന് കാത്തിരിക്കുന്നത് അമ്മ പറഞ്ഞേല്പിച്ചുപോയ വീടും.